Friday, September 21, 2018 Last Updated 34 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 01.53 AM

യുവ താരത്തോടു മാപ്പ്‌ പറഞ്ഞു; താരമായി അഫ്രീഡി

uploads/news/2018/03/199934/s6.jpg

ഇസ്ലാമാബാദ്‌: പാകിസ്‌താന്റെ മുന്‍ നായകനും ഓള്‍റൗണ്ടറുമായ ഷാഹിദ്‌ അഫ്രീഡി വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ താരമായി. പാകിസ്‌താന്‍ സൂപ്പര്‍ ലീഗില്‍ നടന്ന സംഭവമാണ്‌ അഫ്രീഡിയെ താരമാക്കിയത്‌്. കളിക്കളത്തില്‍ 'വഴക്കാളി'യുടെ പരിവേഷമുള്ള അഫ്രീഡി സൂപ്പര്‍ ലീഗിലും 'നിലപാട്‌' മാറ്റിയില്ല. മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനെതിരേ നടന്ന മത്സരത്തില്‍ കറാച്ചി കിങ്‌സിന്റെ താരമായ അഫ്രീഡി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. നാല്‌ ഓവറില്‍ മൂന്നു വിക്കറ്റെടുത്ത അദ്ദേഹം ജയത്തില്‍ നിര്‍ണായകമായി. വെസ്‌റ്റിന്‍ഡീസ്‌ താരങ്ങളായ കെയ്‌റോന്‍ പൊള്ളാര്‍ഡിനെയും അഫ്രീഡിയാണു പുറത്താക്കിയത്‌. 19 വയസുകാരന്‍ സെയ്‌ഫ് ബദറിനെ പുറത്താക്കിയപ്പോള്‍ അഫ്രീഡി പ്രകോപനപരമായി സംസാരിച്ചിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ വൈറലാകുകയും ചെയ്‌തു. 'നിങ്ങളെ ഞാന്‍ ആരാധിക്കുന്നു' സെയ്‌ഫ് ബദറിന്റെ എന്ന കുറിപ്പ്‌ വന്നതോടെ പെരുമാറ്റത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ അഫ്രീഡിയും രംഗത്തെത്തി. യുവ താരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ താന്‍ മടിക്കാറില്ലെന്നും മത്സരത്തിനിടെ പറ്റിപ്പോയതാണെന്നും അദ്ദേഹം കുറിച്ചു. 10 പന്തില്‍ 13 റണ്ണുമായി നില്‍ക്കുന്നതിനിടെയാണ്‌ അഫ്രീഡി ബദറിന്റെ കുറ്റിയെടുത്തത്‌. മാപ്പു പറഞ്ഞതോടെ വില്ലന്‍ പരിവേഷത്തിലായിരുന്ന അഫ്രീദിക്കു സാമൂഹിക മാധ്യമങ്ങള്‍ നായകസ്‌ഥാനം നല്‍കി

Ads by Google
Tuesday 13 Mar 2018 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW