Monday, June 04, 2018 Last Updated 8 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 12 Mar 2018 07.42 PM

മോതിരവിരല്‍ തുളച്ച് സ്റ്റഡുകളുടെ രൂപത്തില്‍ മോതിരങ്ങള്‍; വിവാഹമോതിരത്തിന് ഇനി പുതിയ ട്രെന്‍ഡ്

wedding rings
Instagram

വിവാഹ ചടങ്ങില്‍ വധൂവരന്മാര്‍ പരസ്പരം വിവാഹമോതിരം അണിയിക്കാറുണ്ട്. വിവാഹത്തിലും പല വ്യത്യസ്തകളും കൊണ്ടു വന്ന ഇപ്പോഴത്തെ തലമുറ വിവാഹമോതിരത്തിലും വ്യത്യസ്തത കൊണ്ടു വന്നിരിക്കുകയാണ്. കമ്മലും മൂക്കുത്തിയും പോലെ മോതിരവും കൈയ്യില്‍ കുത്താന്‍ തുടങ്ങിയിരിക്കുകയാണ്. മോതിരവിരല്‍ തുളച്ച് അതില്‍ സ്റ്റഡുകളുടെ രൂപത്തിലുള്ള മോതിരങ്ങള്‍ ഇടുന്നതാണ് പുതിയ ട്രെന്‍ഡ്.

എന്നാല്‍, കാതും മൂക്കും കുത്തുന്നതിനെക്കാള്‍ അപകടകരമാണിതെന്ന് ഡോക്ടര്‍മാര്‍ പറയുന്നുണ്ട്. കാതിലെയും മൂക്കിലെയും തൊലിപ്പുറത്ത് തുളച്ചാലും അവിടം അധികം അനങ്ങാത്തതിനാല്‍ വേദന കുറവും ഉണങ്ങാന്‍ എളുപ്പവുമാണ്. എന്നാല്‍, വിരലിന്റെ അവസ്ഥ അങ്ങനെയല്ലാത്തതുകൊണ്ടുതന്നെ അപകടസാധ്യത കൂടുതലുമാണ്. അവിടെയും ഇവിടെയുമൊക്കെ തട്ടി വേദനയുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ് മാത്രമല്ല, പുതിയതായി തൊലി വളര്‍ന്ന് സ്റ്റഡ് മൂടിപ്പോകാനുള്ള സാധ്യത പോലുമുണ്ടെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

വിരലിലെ തൊലിതുളച്ചാണ് വജ്രങ്ങളിലും മറ്റും തീര്‍ത്ത സ്റ്റഡുകള്‍ അണിയുന്നത്. മുകള്‍ഭാഗം തുളച്ച് സ്റ്റഡ് അകത്തേയക്ക് കടത്തുകയും വശങ്ങളിലൂടെ തുളച്ച് മറ്റൊരു പ്ലേറ്റില്‍ അതുറപ്പിക്കുകയുമാണ് ചെയ്യുന്നത്. സോഷ്യല്‍ മീഡിയയില്‍ പുതിയ ട്രെന്‍ഡ് ധരിക്കുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും വൈറലാവുകയാണ്.

Ads by Google
Ads by Google
Loading...
TRENDING NOW