Friday, September 21, 2018 Last Updated 53 Min 33 Sec ago English Edition
Todays E paper
Ads by Google
Saturday 10 Mar 2018 06.24 PM

ആ മാതാപിതാക്കളെ കണ്ടപ്പോള്‍ മരിച്ചു പോയ തന്റെ മാതാപിതാക്കളെ ഓര്‍മ്മ വന്നു... എം എ യുസഫലി ഇന്നു ഗാന്ധിഭവനിലെ​​ മക്കള്‍ നഷ്ട്ടപ്പെട്ട് മാതാപിതാക്കള്‍ക്ക് അത്താണി

uploads/news/2018/03/199184/11.jpg

കൊല്ലം : ലോകത്തെ ഏറ്റവും വലിയ മതേതര കുടുംബം എന്നു പേരെടുത്ത പത്തനാപുരത്തെ ഗാന്ധിഭവനിലേക്ക് ലുലു ഉടമ എംഎ യൂസഫലി നല്‍കിയ പണത്തിന്റെ കണക്ക് അറിഞ്ഞാല്‍ ആരും ഒന്ന് അത്ഭുത​പ്പെടും. ഒരു കൊല്ലം മുമ്പ് ഗാന്ധിഭവന്‍ സന്ദര്‍ശിക്കാന്‍ ഇടയായ യൂസഫലി അപ്പോള്‍ തന്നെ കൈമാറിയത് ഒരു കോടി രൂപ ആയിരുന്നു. എല്ലാവര്‍ഷവും 25 ലക്ഷം രൂപ വീതം അന്നദാനത്തിനായി നല്‍കുമെന്നും പ്രഖ്യാപിച്ചാണ് യൂസഫലി അന്ന് മടങ്ങിയത്. യൂസഫലി തിരിച്ചു ഓഫീസില്‍ ചെന്നയുടന്‍ ഒരു കോടിയുടെ ചെക്ക് ഗാന്ധിഭവനില്‍ എത്തി. മാസങ്ങള്‍ക്ക് ശേഷം 25 ലക്ഷം കാത്തിരുന്ന ഗാന്ധിഭവന്‍ അധികൃതരെ ഞെട്ടിച്ചുകൊണ്ട് യൂസഫലി കൊടുത്തയച്ചത് 65 ലക്ഷം രൂപ ആയിരുന്നു. തീര്‍ന്നില്ല ഏറെ വൈകാതെ നോമ്പായപ്പോള്‍ ഒരു 40 ലക്ഷം കൂടി കൊടുത്തയച്ചു. വിശന്നു വലയുന്ന 1500 പേര്‍ക്ക് ദിവസവും നല്‍കുന്ന സദ്യ ഒരിക്കലും മുടങ്ങരുത് എന്ന ഉറച്ച തീരുമാനത്തെ തുടര്‍ന്നായിരുന്നു ഈ 40 ലക്ഷം എത്തിയത്.

2016 ല്‍ ആദ്യം ഇവിടം സന്ദര്‍ശിച്ചത് മുതല്‍ എം.എ യൂസഫലി ഇവിടുത്തെ ആവശ്യങ്ങള്‍ക്കായി സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നുണ്ട്. ഗാന്ധിഭവന്റെ മികച്ച രീതിയിലുള്ള നടത്തിപ്പ് തന്നെയാണ് അദ്ദേഹത്തെ ആകര്‍ഷിച്ച പ്രധാന ഘടകം. ഇതിനോടകം മൂന്നു കോടിയിലേറെ രൂപ അദ്ദേഹം പത്തനാപുരത്തെ ഈ സ്വര്‍ഗ്ഗതുല്യമായ സ്ഥാപനത്തിന് കൈമാറിയിട്ടുണ്ട്. ലുലു ഗ്രൂപ്പിന്റെ ഡല്‍ഹി യൂണിറ്റിലെ ലാഭവിഹിതത്തില്‍ നിന്നും ഒരു വിഹിതമാണ് എം എ യൂസഫലി പത്തനാപുരത്തിലെ ഗാന്ധി ഭവന്് നല്‍കുന്നത്. ജാതിക്കും മതത്തിനും അതീതമായി പ്രവര്‍ത്തിക്കുന്ന മികച്ച സ്ഥാപനമെന്ന നിലയിലാണ് അദ്ദേഹം കൂടുതല്‍ പണം ഗാന്ധിഭവനായി നല്‍കുന്നതും. ഇവിടുത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും അന്തേവാസികള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും യൂസഫലിയുടെ സഹായം ഏറെ ഗുണം ചെയ്യുന്നതായാണ് പുനലൂര്‍ സോമരാജന്‍ പറയുന്നത്.

ഇന്നലെ ഗാന്ധി ഭവനില്‍ യൂസഫലി കൊടുത്തയച്ചത് ഒരു കോടിയുടെ ചെക്കായിരുന്നു. ഇനി എല്ലാവര്‍ഷവും 25 ലക്ഷമല്ല ഒരു കോടി ആയിരിക്കും നല്‍കുക എന്നും യൂസഫലി അറിയിച്ചതായി മാനേജര്‍മാര്‍ പറയുകയും ചെയ്തു. പത്തനാപുരത്തെ ഗാന്ധിഭവനില്‍ എത്തിയപ്പോള്‍ അന്തേവാസികളെ നേരിട്ട് കണ്ട് പലരോടും ഗാന്ധി ഭവനില്‍ എത്തിചരാനുണ്ടായ സാഹചര്യം യൂസഫലി ചോദിച്ചറിഞ്ഞിരുന്നു. മക്കള്‍ ഉപേക്ഷിച്ചതിനേയും ഗാന്ധിഭവനിലെത്തുന്നതിന് മുന്‍പ് അനുഭവിച്ച യാതനകളെകുറിച്ച് പലരും പറഞ്ഞപ്പോള്‍ അവരെ തോളത്ത് തട്ടിയും ചേര്‍ത്തുപിടിച്ചുമാണ് യൂസഫലി ആശ്വസിപ്പിച്ചത്. ഇവിടുത്തെ അന്തേവാസികളെ കണ്ടപ്പോള്‍ മരിച്ചു പോയ തന്റെ മാതാപിതാക്കളെയാണ് ഓര്‍ത്ത് പോയതെന്നും പ്രാര്‍ത്ഥനയില്‍ എല്ലാവരും അവരെ ഓര്‍ക്കണമെന്നും അദ്ദേഹം അന്തേവാസികളോട് പറഞ്ഞിരുന്നു. യോഗം നടക്കുന്ന സമയത്ത് താന്‍ ഗാന്ധിഭവനു വേണ്ടി നല്‍കുന്ന സംഭാവനയുടെ കാര്യം ആരെയും അറിയിക്കേണ്ടെന്നാണ് ആദ്യം യൂസഫലി ആവശ്യപ്പെട്ടത്. ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുതെന്ന രീതിയാണ് തനിക്ക് വിശ്വാസം എന്ന് പറഞ്ഞപ്പോള്‍ ഇത്തരം മഹത്തായസംഭവങ്ങള്‍ ഏവരുറിയേണ്ടതാണെന്ന ഗാന്ധിഭവന്‍ അധികൃതരുടെ ആവശ്യത്തെ തുടര്‍ന്നാണ് ഇത് വെളിപ്പെടുത്തിയത്.

Ads by Google
Saturday 10 Mar 2018 06.24 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW