Tuesday, December 11, 2018 Last Updated 0 Min 20 Sec ago English Edition
Todays E paper
Ads by Google
Saturday 10 Mar 2018 04.18 PM

വീട്ടിലുണ്ടോ കോട്ടണ്‍ ബഡ്‌സ് ? എങ്കില്‍...

uploads/news/2018/03/199172/cottonbuts100318.jpg

''ചെവി വൃത്തിയാക്കാന്‍ കോട്ടണ്‍ ബഡ്‌സ് ഉപയോ ഗിക്കരുതെന്നു ഡോക്ടര്‍മാര്‍ പറയാറുണ്ട്. ഇതു കേട്ട യുടനെ ബഡ്‌സ് വലിച്ചെറിഞ്ഞു കളയാന്‍ വരട്ടെ, മറ്റു ചില രീതിയിലും ഇത് ഉപയോഗിക്കാം.''

ഇ.എന്‍.ടി സ്‌പെഷ്യലിസ്റ്റിനെ കണ്ടപ്പോഴാണ് ചെവി വൃത്തിയാക്കാന്‍ ബഡ്‌സ് ഉപയോഗിക്കരുതെന്നറിഞ്ഞത്. വാങ്ങി വച്ചിരിക്കുന്ന ഒരു പാക്കറ്റ് ബഡ്‌സ് എന്തു ചെയ്യും? ബഡ്‌സ് പാക്കറ്റില്‍ സംശയത്തോടെ നോക്കി നില്‍ക്കുന്ന ലേഖയ്ക്കുള്ള മറുപടിയുമായി ശ്രുതി എത്തി. ബഡ്‌സ് കൊണ്ട് വേറെയും ചില ഉപകാരങ്ങളുണ്ടെന്ന് അറിയാവുന്നവര്‍ ചുരുക്കം...

തിരി കത്തിക്കാം


തീപ്പെട്ടി കൊള്ളി ഉരച്ച് മെഴുകുതിരി കത്തിക്കുമ്പോള്‍ ചിലപ്പോഴെങ്കിലും ദേഷ്യം വരാറില്ലേ. കത്തിത്തുടങ്ങും മുമ്പേ കൊള്ളി തീര്‍ന്നു പോകും, അല്ലെങ്കില്‍ പൊള്ളാന്‍ തുടങ്ങുമ്പോള്‍ കൈയിലിരിക്കുന്ന കൊള്ളി ദേഷ്യത്തോടെ വലിച്ചെറിഞ്ഞു കളയും. അതിനൊരു പരിഹാരമാണ് കോട്ടണ്‍ ബഡ്‌സ്. എണ്ണയിലോ മണ്ണെണ്ണയിലോ മുക്കി ബഡ്‌സില്‍ തീ കൊളുത്തി മെഴുകുതിരി കത്തിക്കാം. കൈ പൊള്ളുമെന്നോ, കത്തിത്തീര്‍ന്നു പോകുമെന്നോ ഉള്ള പേടി വേണ്ട.

കീബോര്‍ഡ് അഴുക്കകറ്റാം


കംപ്യൂട്ടര്‍ കീബോര്‍ഡു വൃത്തിയാക്കാന്‍ വലിയ പ്രയാസമാണ്. അതിനും കോട്ടണ്‍ ബഡ്‌സ് ഉപയോഗിക്കാം. വെള്ളവും വിനാഗിരിയും ഒരുമിച്ച മിശ്രിതം കോട്ടണ്‍ ബഡില്‍ നനച്ച് കീബോര്‍ഡ് വൃത്തിയാക്കാം. ബോര്‍ഡിലെ കീയുടെ ഇടയിലുള്ള പൊടിയും അഴുക്കും മുഴുവനായി വൃത്തിയാകും.

കാര്‍ വൃത്തിയാക്കാം


കാര്‍ വൃത്തിയാക്കുമ്പോള്‍ ചിലപ്പോഴൊക്കെ സൂക്ഷ്മ വശങ്ങള്‍ വൃത്തിയാകില്ല. ഡോര്‍ ഹാന്‍ഡില്‍, വിന്‍ഡോ ബട്ടണ്‍സ്, വെന്റുകള്‍, ഗിയര്‍ സ്റ്റിക്ക് എന്നിവിടങ്ങള്‍ എത്രയൊക്കെ വൃത്തിയാക്കിയാലും പൊടിയോ അഴുക്കോ ഒക്കെ അവശേഷിക്കാം. കോട്ടണ്‍ ബഡ്ഡ് സോപ്പുവെള്ളത്തില്‍ മുക്കി ഇത് ഈസിയായി വൃത്തിയാക്കാം.
uploads/news/2018/03/199172/cottonbuts100318a.jpg

ഹെയര്‍ഡ്രയര്‍ കഴുകാം


ഹെയര്‍ ഡ്രയറില്‍ മുടിയോ നാരോ കുരുങ്ങുന്നത് വലിയ അപകടമാണ്. അത് വൃത്തിയാക്കുന്നതും വലിയ പ്രയാസമാണ്. രണ്ട് കോട്ടണ്‍ ബഡ്‌സുകള്‍ ഒരുമിച്ച് പിടിച്ച് ഹെയര്‍ ഡ്രയറിന് മുകളിലൂടെ ഉരുട്ടുക. അവശേഷിക്കുന്ന മുടിയൊക്കെ അതില്‍ ചുറ്റിപിടിക്കും. ഡ്രയര്‍ വൃത്തിയാകുകയും ചെയ്യും.

പെയിന്റ് ബ്രഷാക്കാം


കുട്ടികള്‍ക്ക് അവരുടെ ചെറിയ പ്രായത്തില്‍ ഏറെ ഇഷ്ടപ്പെടുന്ന വിനോദമാണ് പെയിന്റിംഗ്. വലിയ പെയിന്റിംഗ് ബ്രഷ് കൊടുക്കുന്നതിന് പകരം ബഡ്‌സില്‍ നിറം മുക്കി പെയിന്റ് ബ്രഷാക്കി അവര്‍ക്കു നല്‍കാം. വിവിധ നിറങ്ങളില്‍ ബഡ്‌സുകള്‍ കാണുമ്പോള്‍ കുട്ടികള്‍ക്കത് വലിയ സന്തോഷമാകും.

കണ്ണിന് കുളിര്‍മ്മ നല്‍കാം


ക്ഷീണം ഏറ്റവുമധികം ബാധിക്കുക കണ്ണുകളെയാണ്. തളര്‍ന്നു വാടിയിരിക്കുന്ന കണ്ണുകള്‍ക്ക് കുളിര്‍മ്മ നല്‍കാനായി ബഡ്‌സ് ഉപയോഗിക്കാം. ഐ ക്രീമില്‍ ബഡ്‌സ് മുക്കി ഒരു രാത്രി ഫ്രീസറില്‍ വച്ച് തണുപ്പിക്കുക. രാവിലെ ഈ ബഡ്‌സ് മൃദുവായി കണ്‍പോളകള്‍ക്ക് മുകളിലും കണ്ണിനു താഴെയും മൃദുവായി തടവുക. കണ്ണിന് കുളിര്‍മ്മയും ഉന്മേഷവും കിട്ടും. ഉറക്കക്ഷീണം കൊണ്ടോ തളര്‍ച്ച കൊണ്ടോ കണ്ണിനു താഴെ വരുന്ന തടിപ്പും, കറുപ്പുമൊക്കെ ഇല്ലാതാകും.

ക്ലീനറാക്കാം


ഐ ലൈനറും മസ്‌കാരയും വൃത്തിയാക്കാനും കോട്ടണ്‍ ബഡ്‌സ് ഉപയോഗിക്കാം. വെളിച്ചെണ്ണയിലോ മോയിസ്ച്ചറൈസറിലോ മുക്കിയ കോട്ടണ്‍ ബഡ്‌സുകള്‍ കണ്ണിനു ചുറ്റും തടവുക. ഒട്ടും വേദനിക്കാതെ തന്നെ മേക്കപ്പ് പൂര്‍ണ്ണമായും നീക്കം ചെയ്യാം.

കുറ്റിത്തലമുടി മറയ്ക്കാം


വളര്‍ന്നു വരുന്ന തലമുടി പലപ്പോഴും ഒരു പ്രശ്‌നമായി മാറാറുണ്ട്. അതില്‍ ചെറിയ നിറവ്യത്യാസവും കാണപ്പെടാറുണ്ട്. ഐ ഷാഡോയില്‍ മുക്കിയ കോട്ടണ്‍ ബഡ്‌സുകള്‍ കുറ്റിത്തലമു
ടിയില്‍ പുരട്ടുക. നിറവ്യത്യാസം ഇല്ലാതാവും.
uploads/news/2018/03/199172/cottonbuts100318b.jpg

സിബ്ബുകള്‍ ശരിയാക്കാം


ഇഷ്ടമുള്ള ഡ്രസ്സോ ബാഗോ ഒക്കെ ഉപയോഗിക്കുമ്പോള്‍ സിബ്ബുകള്‍ക്ക് പ്രശ്‌നം വരാറുണ്ട്. അല്‍പ്പം ഒലിവ് ഓയിലോ ഷാംപുവോ ബഡ്‌സില്‍ മുക്കി സിബ്ബുകള്‍ക്ക് മുകളിലൂടെ തടവുക. ഈസിയായി സിബ്ബ് അടയ്ക്കാനും തുറക്കാനുമിത് സഹായകമാകും.

മേക്കപ്പ് കിറ്റാക്കാം


ദൂരയാത്ര പോകുമ്പോള്‍ മേക്കപ്പ് കിറ്റുകള്‍ കൈയില്‍ കരുതുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ ബഡ്‌സുകള്‍ മേക്കപ്പ് കിറ്റുകളാക്കാം. വിവിധയിനം ഐ ഷാഡോകള്‍, മസ്‌കാരകള്‍, ലിപ്‌സിറ്റുകള്‍ എന്നിവയൊക്കെ കോട്ടണ്‍ ബഡ്‌സില്‍ പുരട്ടി, പ്ലാസ്റ്റിക് സാന്‍ഡ്‌വിച്ച് ബാഗില്‍ സൂക്ഷിക്കുക. സ്ഥലലാഭം എന്നുള്ളതു മാത്രമല്ല ഉപയോഗശേഷം കളയാമെന്നുള്ളതും ഇതിന്റെ വലിയൊരു ഗുണമാണ്.

ഷൂ വൃത്തിയാക്കാം


ഫേവറൈറ്റ് ഷൂവില്‍ പോറല്‍ വന്നത് കളയാന്‍ ബുദ്ധിമുട്ടുണ്ടോ? നെയില്‍ പോളിഷ് റിമൂവറില്‍ കോട്ടണ്‍ ബഡ്‌സ് മുക്കി ഷൂവില്‍ മൃദുവായി ഉരസ്സുക. വലിയ പ്രശ്‌നമുള്ള പോറല്‍ അല്ലെങ്കില്‍ വരകള്‍ എന്നിവ നിശ്ശേഷം മാറിക്കിട്ടും.

മൊബൈല്‍ പെര്‍ഫ്യൂം/മേക്കപ്പ് കിറ്റ്


ചെറിയ ക്ലച്ചിനുള്ളില്‍ മേക്കപ്പ് കിറ്റുകളോ പെര്‍ഫ്യൂമോ കൊണ്ടുപോകുന്ന് അല്‍പ്പം ബുദ്ധിമുട്ടാണ്. ആവശ്യമുള്ള ഐ ഷാഡോയോ, ലിപ്പ് ലൈനറോ, പെര്‍ഫ്യൂമോ ഒക്കെ കോട്ടണ്‍ ബഡ്‌സില്‍ പുരട്ടി ഒരു പ്ലാസ്റ്റിക്ക് കവറിലാക്കി സൂക്ഷിക്കുക. ആവശ്യം വരുമ്പോള്‍ ഇതുപയോഗിക്കാം. അതു മാത്രവുമല്ല ഉപയോഗശേഷം ഇത് കളയുകയും ചെയ്യാം.

ലക്ഷ്മി ബിനീഷ

Ads by Google
Saturday 10 Mar 2018 04.18 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW