Saturday, June 23, 2018 Last Updated 2 Min 15 Sec ago English Edition
Todays E paper
Ads by Google
Saturday 10 Mar 2018 03.34 PM

പാല്‍ കൊടുക്കാന്‍ പ്ലാസ്റ്റിക് കുപ്പി വേണ്ട

uploads/news/2018/03/199160/Weeklykids100318.jpg

വീട്ടുജോലികളെല്ലാം കഴിഞ്ഞ് അമ്പിളി കുളിക്കാന്‍ കയറിയപ്പോള്‍ നേരം ഉച്ചയോടടുത്തു. അബിക്കുട്ടന്‍ നല്ല ഉറക്കത്തിലായിരുന്നു അപ്പോള്‍. പെട്ടെന്നാണ് കുഞ്ഞ് വിശന്നു കരഞ്ഞത്. അതുകേട്ട് അമ്പിളി ഓടിവന്നു.

അടുക്കളയില്‍ തിളപ്പിച്ചുവച്ചിരുന്ന പാല്‍ ചെറുചൂടോടെ അവള്‍ പ്ലാസ്റ്റിക് കുപ്പിയിലാക്കി. അതു കുഞ്ഞിനു കൊടുക്കാന്‍ തുടങ്ങുമ്പോഴായിരുന്നു അമ്പിളിയുടെ ചേച്ചി ആര്യയുടെ വരവ്.

ആര്യ പെട്ടെന്ന് ആ കുപ്പി പിടിച്ചു വാങ്ങി. എന്നിട്ടു പറഞ്ഞു:

''എടീ, പ്ലാസ്റ്റിക് കുപ്പിയില്‍ കുഞ്ഞിനു പാല്‍ കൊടുക്കുന്നത് അപകടമാ... ഇത്തരം ബോട്ടിലുകളില്‍ ധാരാളം കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ചൂടുപാലോ പാനീയമോ ഇതിലേക്കൊഴിക്കുമ്പോള്‍ ചില രാസപ്രവര്‍ത്തനങ്ങള്‍ നടക്കും.

അതിന്റെ ഫലമായുണ്ടാകുന്ന വിഷാംശം പാലില്‍ കലരും. അതു കുടിച്ചാല്‍ കുഞ്ഞിന് പല കുഴപ്പങ്ങളും ഭാവിയിലുണ്ടാവാം. വേഗത്തില്‍ പ്രായപൂര്‍ത്തിയാവുക, തലച്ചോറിന്റെ വളര്‍ച്ചയെയും പ്രത്യുല്‍പാദന അവയവങ്ങളെയും പ്രതികൂലമായി ബാധിക്കുക... അങ്ങനെ ഒരുപാടുണ്ട് പ്രശ്‌നങ്ങള്‍.''

''അപ്പോള്‍ ഞാനെന്തു ചെയ്യും ചേച്ചീ? അബിക്കുട്ടനു പാല് കൊടുക്കാതിരിക്കാന്‍ പറ്റുമോ?''
അമ്പിളി ചോദിച്ചു.

''വിപണിയില്‍ ഗ്ലാസ് ബോട്ടിലുകളും കിട്ടുമല്ലോ. അതു വാങ്ങി ഉപയോഗിക്ക്. കെമിക്കലുകള്‍ അടങ്ങിയിട്ടില്ലെന്നു മാത്രമല്ല, അവ വൃത്തിയാക്കാനും എളുപ്പമാണ്.''ആര്യ പറഞ്ഞുകൊടുത്തു.

ഗ്ലാസ്‌ബോട്ടിലില്‍ പാല്‍ കൊടുക്കുന്നതാണ് കുഞ്ഞിന്റെ ആരോഗ്യത്തിനു നല്ലതെന്ന് അമ്പിളിക്കു മനസിലായി. അന്നുമുതല്‍ അവള്‍ അങ്ങനെ ചെയ്യാന്‍ തുടങ്ങി. അടുത്തുള്ള അമ്മമാരോട് ഇക്കാര്യം പറയുകയും ചെയ്തു.

Ads by Google
Ads by Google
Loading...
TRENDING NOW