Wednesday, September 19, 2018 Last Updated 26 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 09 Mar 2018 08.35 PM

ആമസോണിന്റെ ആളില്ലാ സൂപ്പര്‍മാര്‍ക്കറ്റ് വൈറലാകുന്നു

amazon,

കാഷ്യറും കാവലാളും സെയ്ല്‍സ്മന്‍മാരും ഇല്ലാത്ത ആമസോണിന്റെ സൂപ്പര്‍ മാര്‍ക്കറ്റിനെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് ആമസോണ്‍ ഇത്തരത്തിലുള്ള ഒരു സൂപ്പര്‍ മാര്‍ക്കറ്റുമായി രംഗത്തെത്തിയിരിക്കുന്നത്.

ഷോപ്പില്‍ കയറി എന്ത് സാധനം വേണമെങ്കിലും എടുക്കാം. അവിടെ കാശൊന്നും നല്‍കേണ്ട. അമേരിക്കയിലെ സിയാറ്റിലില്‍ ആണ് സ്‌റ്റോര്‍. ഉപഭോക്താക്കള്‍ സാധനമെടുത്താല്‍ അത് അയാളുടെ വെര്‍ച്ച്വല്‍ കാര്‍ട്ടില്‍ രേഖപ്പെടുത്തും. ഇനി അഥവാ ഉല്‍പ്പന്നം തിരിച്ചു വെച്ചാല്‍ അത് കാര്‍ട്ടില്‍ നിന്ന് തിരിച്ചു ഡിഡക്റ്റ് ചെയ്യും. മൊത്തം വാങ്ങിയ സാധനങ്ങളുടെ ബില്‍ ഉപയോക്താവിന്റെ ആമസോണ്‍ അക്കൗണ്ടില്‍ ചേര്‍ത്തിട്ടുള്ള ഡെബിറ്റ് കാര്‍ഡില്‍ നിന്നോ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നോ ഡിഡക്റ്റ് ചെയ്യും.

എന്നാല്‍ സുഹൃത്തുക്കള്‍ പര്‍ച്ചേസിന് പോകുമ്പോള്‍ ആരാണോ സാധനം എടുക്കുന്നത് അയാളുടെ അക്കൗണ്ടിലാണ് ബില്‍ വരുക. ആമസോണ്‍ ഗോ മൊബീല്‍ ആപ്പ് സ്‌കാന്‍ ചെയ്താണ് ഷോപ്പില്‍ പ്രവേശിക്കുക. ക്യൂ നിന്ന് ബില്‍ കൊടുക്കുക എന്നതെല്ലാം ഇനി വെറും പഴങ്കഥയായി മാറിക തന്നെ ചെയ്യും.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW