Tuesday, October 16, 2018 Last Updated 55 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 09 Mar 2018 04.29 PM

പ്രവാസികളെ ജോലി മാത്രം പോര ആരോഗ്യകാര്യത്തിലും അല്‍പ്പം ശ്രദ്ധ വേണം: ജോലിഭാരവും സമ്മര്‍ദ്ദവും താങ്ങാന്‍ കഴിയാതെ 54 വയസിനുള്ളില്‍ രോഗിയാകാതിരിക്കാന്‍ ഇൗ കാര്യം ശ്രദ്ധിക്കുക

uploads/news/2018/03/198900/2.jpg

അജ്മാന്‍ : വൃക്കരോഗത്തെ കുറിച്ച് മുന്നറിയിപ്പുമായി അജ്മാന്‍ ഷെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലെ നെപ്‌തോറളജിസ്റ്റ് വിദഗ്ധന്‍ ഡോ.പ്രദീപ് കൃഷ്ണന്‍. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒട്ടേറെ വൃക്ക രോഗികള്‍ ദിനംപ്രതി ചികിത്സ തേടി തന്റെ അരികില്‍ എത്തുന്നുവെന്ന് ഡോക്ടര്‍ പറയുന്നു. പണ്ടു കാലത്ത് മതിയായ ചികിത്സ കിട്ടാതെയും വിദഗ്‌ധോപദേശമില്ലാതെയും 54 വയസാകുമ്പോഴേയ്ക്കും ആളുകള്‍ മരിച്ചുപോകുമായിരുന്നു. 40 വയസില്‍ കൂടുതലുള്ളവരിലാണ് വൃക്ക രോഗം കൂടുതലും കണ്ടുവരുന്നത്. കുടുംബവുമായി അകന്ന് കഴിയുന്നതടക്കമുള്ള ജീവിത സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ പ്രവാസികളില്‍ പലരെയും രോഗികളാക്കുന്നു. ഇതുമൂലം രക്തസമ്മര്‍ദം എളുപ്പത്തില്‍ പിടികൂടുന്നു. മതിയായ വ്യായാമമില്ലാതെ അമിത ശരീര ഭാരവും പേറി നടക്കുന്നവരെയും വൃക്ക രോഗം വേഗത്തില്‍ ബാധിക്കുമെന്നും അദ്ദേഹം പറയുന്നു.

uploads/news/2018/03/198900/2a.jpg

മൂന്ന് കാര്യങ്ങളാണ് പ്രധാനമായും വൃക്ക രോഗം വരുത്തിവയ്ക്കുന്നത്. ഒന്ന്പ്രമേഹം, രണ്ട്‌രക്തസമ്മര്‍ദം, മൂന്ന്അമിതവണ്ണം. കൂടാതെ, വ്യായാമമില്ലായ്മ, ചെറിയ അസുഖം വരുമ്പോള്‍ ഡോക്ടറെ സമീപിക്കാതെ മരുന്ന് കഴിക്കുക, വേണ്ടത്ര വെള്ളം കുടിക്കാതിരിക്കുക തുടങ്ങിയ പ്രശ്‌നങ്ങളും രോഗികളെ നിര്‍മിക്കുന്നു. ജോലിത്തിരക്കില്‍ പലരും വെള്ളം വേണ്ടത്ര കുടിക്കുന്നത് കാണാറില്ല. എന്തു തിരക്കുണ്ടെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുകയും കൃത്യമായി മൂത്രമൊഴിക്കുകയും ചെയ്യണം. അത് സാധാരണ ശുദ്ധജലമോ, പഴച്ചാറ്, തൈര്, മോര്, ലഘുവായ ചായ എന്തുമാകാം, നിത്യവും രണ്ടു ലിറ്റര്‍ പാനീയമെങ്കിലും ശരീരത്തില്‍ ചെന്നിരിക്കണം. കുടിച്ചുകഴിഞ്ഞാല്‍ മൂത്രം കൃത്യമായി ഒഴിക്കാന്‍ ശ്രദ്ധിക്കണം.

ഓഫിസുകളില്‍ ഇരുന്ന് ജോലി ചെയ്യുന്നവരാണ് വ്യായാമത്തില്‍ നിന്ന് അകന്നുനില്‍ക്കുന്നവരില്‍ കൂടുതലും. തൊട്ടുമുകളിലുള്ള നിലയിലേയ്ക്ക് പോലും ലിഫ്റ്റ് ഉപയോഗിച്ചേ പോവുകയുള്ളൂ. ഈ ശീലം മാറണം. സ്റ്റെയര്‍കേസ് വഴി പോവുകയും കഴിയുന്നത്ര നടക്കാന്‍ ശ്രമിക്കുകയും ചെയ്യണം. നാട്ടില്‍ സ്ത്രീകളുടെ ഇടയിലാണ് സാധാരണയായി ഈ പ്രശ്‌നം കൂടുതലും കണ്ടുവരാറ്. മൂത്രം കൃത്യസമയത്ത് പോയില്ലെങ്കില്‍ അണുബാധയുണ്ടാവുകയും ഇത് വൃക്കയെ ബാധിക്കുകയും ചെയ്യും. കെയര്‍ഫുള്‍ വോയിഡിങ് എന്നാണ് ഇതിനെ പറയാറ്. എന്ത് അസുഖം വന്നാലും ഡോക്ടറെ സമീപിക്കാതെ മരുന്ന് കഴിക്കില്ലെന്ന് തീരുമാനിക്കണം. ഇത്രയും കാര്യത്തില്‍ ഇത്തിരി ശ്രദ്ധ കാണിച്ചാല്‍ വൃക്ക രോഗത്തെ തടഞ്ഞുനിര്‍ത്താന്‍ സാധിക്കുമെന്നും ഡോക്ടര്‍ പറയുന്നു.

Ads by Google
Friday 09 Mar 2018 04.29 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW