Wednesday, November 14, 2018 Last Updated 35 Min 51 Sec ago English Edition
Todays E paper
Ads by Google
Friday 09 Mar 2018 03.20 PM

ഞാറ്റുവേല എന്നു പറഞ്ഞാല്‍ എന്താണ്? എത്ര ഞാറ്റുവേലയാണ് ഒരു വര്‍ഷത്തില്‍ ഉള്ളത്?

uploads/news/2018/03/198883/askastrolgr090318.jpg

മകരവിളക്ക്

ചോദ്യം: ഈ വര്‍ഷം ശബരിമലയില്‍ എന്തുകൊണ്ടാണ് മകരവിളക്ക് ധനു 30-ാം തീയതി വന്നത്. മകരവിളക്ക് എന്നാല്‍ മകരം 1-ാം തീയതി അല്ലേ വരേണ്ടത്.
------- വാസുദേവന്‍, അടിമാലി

ഉത്തരം: ജ്യോതിഷപ്രകാരം '12' രാശികള്‍ ആണല്ലോ ഉള്ളത്. അവ മേടം, ഇടവം, മിഥുനം, കര്‍ക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നിങ്ങനെ. സൂര്യന്‍ പന്ത്രണ്ട് രാശിയില്‍ക്കൂടി കടന്നുപോകുന്നു. അങ്ങനെ ധനുരാശിയില്‍നിന്ന് മകരം രാശിയിലേക്ക് കടക്കുന്നതിനെയാണ് മകര രവിസംക്രമം എന്നു പറയുന്നത്.

ഈ വര്‍ഷം ധനു 30-ാം തീയതി ഞായറാഴ്ച പകല്‍ 1 മണി 47 മിനിറ്റിനാണ് (ജ്യോതിഷഭൂഷണം പഞ്ചാംഗപ്രകാരം)
ഉദയാല്‍പരം 17-ന് 38 വിനാഴിക ചെന്നപ്പോള്‍ സൂര്യന്‍ ധനുരാശിയില്‍നിന്ന് മകരം രാശിയിലേക്ക് കടന്നു. അതുകൊണ്ടാണ് ധനു 30-ാം തീയതി മരകവിളക്ക് വന്നത്.ചില വര്‍ഷങ്ങളില്‍ ഇങ്ങനെ സംഭവിക്കാറുണ്ട്.

** ** **

ഞാറ്റുവേല എന്താണ്?


ചോദ്യം: ഞാറ്റുവേല എന്നു പറഞ്ഞാല്‍ എന്താണ്? എത്ര ഞാറ്റുവേലയാണ് ഒരു വര്‍ഷത്തില്‍ ഉള്ളത്?
----- ലക്ഷ്മി, ബോംബെ

ഉത്തരം: ഞാറ്റുവേല എന്നു പറഞ്ഞാല്‍ ഞായറിന്റെ (സൂര്യന്റെ) വേല (സഞ്ചാരം) എന്നു പറഞ്ഞാല്‍ സൂര്യന്റെ സഞ്ചാരമെന്ന് അര്‍ത്ഥം. 27 ജന്മനക്ഷത്രങ്ങള്‍ ആണെല്ലോ നമുക്ക് ഉള്ളത്. ഈ നക്ഷത്രങ്ങളെ ബന്ധപ്പെടുത്തിയാണ് ഞാറ്റുവേലയുടെ പേരുകള്‍. അങ്ങനെ 27 ഞാറ്റുവേലകള്‍.

അശ്വതി ഞാറ്റുവേല, ഭരണി ഞാറ്റുവേല, കാര്‍ത്തിക ഞാറ്റുവേല, രോഹിണി ഞാറ്റുവേല, മകയിരം ഞാറ്റുവേല, തിരുവാതിര ഞാറ്റുവേല, പുണര്‍തം ഞാറ്റുവേല, പൂയം ഞാറ്റുവേല, ആയില്യം ഞാറ്റുവേല, മകം ഞാറ്റുവേല, പൂരം ഞാറ്റുവേല, ഉത്രം ഞാറ്റുവേല, അത്തം ഞാറ്റുവേല, ചിത്തിര ഞാറ്റുവേല, ചോതി ഞാറ്റുവേല, വിശാഖം ഞാറ്റുവേല, അനിഴം ഞാറ്റുവേല, തൃക്കേട്ട ഞാറ്റുവേല, മൂലം ഞാറ്റുവേല, പൂരാടം ഞാറ്റുവേല, ഉത്രാടം ഞാറ്റുവേല, തിരുവോണം ഞാറ്റുവേല, അവിട്ടം ഞാറ്റുവേല, ചതയം ഞാറ്റുവേല, പൂരൂരുട്ടാതി ഞാറ്റുവേല, ഉത്രട്ടാതി ഞാറ്റുവേല, രേവതി ഞാറ്റുവേല.

കേരളത്തില്‍ ഞാറ്റുവേലകളെ അടിസ്ഥാനമാക്കിയാണ് പഴയകാലത്ത് കൃഷികള്‍ നടത്തിയിരുന്നത്. ഞാറ്റുവേലകളില്‍ ഏറ്റവും പ്രാധാന്യം തിരുവാതിര ഞാറ്റുവേലയ്ക്കാണ്.

കാരണം തിരുവാതിര ഞാറ്റുവേലയ്ക്കാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്. അതുകൊണ്ടാണ് തിരുവാതിര ഞാറ്റുവേലയില്‍ കുരുമുളക് വള്ളികള്‍ മുറിച്ച് നടുന്നത്. അങ്ങനെ നട്ടാല്‍ പെട്ടെന്ന് വേര് പിടിക്കും.

12 മലയാള മാസങ്ങളില്‍ 27 ഞാറ്റുവേലകള്‍ വരും. അതില്‍ തിരുവാതിര ഞാറ്റുവേലയാണ് ദൈര്‍ഘ്യമേറിയത്. 15 ദിവസം.

ബാബുനായര്‍, പാലാ
മൊ: 9447136975

Ads by Google
Friday 09 Mar 2018 03.20 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW