Friday, January 18, 2019 Last Updated 10 Min 57 Sec ago English Edition
Todays E paper
Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 07 Mar 2018 12.09 AM

നാളെ രാജ്യാന്തര വനിതാദിനം കുട പിടിക്കേണ്ടത്‌ ആര്‌ ?

'' രാജ്യാന്തര വനിതാ ദിനം ലോകം ആചരിക്കാന്‍ തുടങ്ങിയിട്ട്‌ ഒരു നൂറ്റാണ്ട്‌ കഴിഞ്ഞു. പക്ഷെ ഇന്നും സ്‌ത്രീയുടെ അവസ്‌ഥ എന്താണ്‌? ഇങ്ങനെയാണ്‌ മുന്നോട്ട്‌ പോകുന്നതെങ്കില്‍ ഭൂമിയില്‍ ലിംഗ സമത്വം യാഥാര്‍ഥ്യമാകാന്‍ 2186 വരെ കാത്തിരിക്കേണ്ടി വരുമെന്നാണ്‌ ലോക സാമ്പത്തിക ഫോറം പ്രസിദ്ധീകരിച്ച ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ്‌ റിപ്പോര്‍ട്ട്‌ 2016 പറയുന്നത്‌. "
uploads/news/2018/03/198028/2.jpg

ഒരു വനിതാദിനാചരണം കൂടി. സ്‌ത്രീകള്‍ സമൂഹത്തിലെ രണ്ടാം നിരക്കാരല്ലെന്നു പ്രഖ്യാപിക്കുന്ന ദിനമാണ്‌ രാജ്യാന്തര വനിതാദിനം. സ്‌ത്രീപുരുഷ ബന്ധം ഒരു കുടക്കീഴിലാകുന്നത്‌ വിവാഹത്തിലൂടെയാണ്‌. ഇവിടെ സാധാരണയായി കുടപിടിക്കുന്നതു പുരുഷനാണ്‌. അതു സ്‌ത്രീ അംഗീകരിക്കുകയും ചെയ്യും. സ്‌ത്രീ കുടപിടിച്ചാലോ. അതു പുരുഷന്‌ അംഗീകരിക്കാന്‍ കഴിയുന്നില്ല. ജീവിതം ഒരു കുടക്കീഴില്‍ വന്നാല്‍പിന്നെ ആരു കുടപിടിച്ചാലും പ്രശ്‌നമാക്കേണ്ടതില്ല. ആവിടെ മാത്രമേ ദാമ്പത്യ വിജയവും ജീവിതവിജയവും ഉണ്ടാകൂ.

ഒരിക്കല്‍ ഒരിടത്ത്‌ ഒരു വിവാഹം നടക്കുകയാണ്‌. വിവാഹ രജിസ്‌റ്ററില്‍ ആദ്യം ഭര്‍ത്താവ്‌ ഒപ്പിട്ടു. അടുത്തത്‌ ഭാര്യയുടെ ഊഴമാണ്‌. അവര്‍ ഒപ്പിട്ടു കഴിഞ്ഞതും ഭര്‍ത്താവ്‌ ഉച്ചത്തില്‍ പറഞ്ഞു-"തീര്‍ന്നു. ഇതോടെ എല്ലാം തീര്‍ന്നു. എനിക്കുടന്‍ വിവാഹമോചനം വേണം." രജിസ്‌ട്രാര്‍ ചോദിച്ചു, എന്തു വിവരക്കേടാണീ പറയുന്നത്‌ ? വരന്‍ പറഞ്ഞു- കണ്ണുതുറന്നു നോക്കൂ! ദാ, എന്റെ ഒപ്പു കണ്ടോ? എത്ര ചെറുതും ഒതുങ്ങിയതുമാണത്‌.

ഇവളുടെ ഒപ്പു നോക്കൂ. എന്തൊരു വലുപ്പമാണതിന്‌. ഒരു പേജു മുഴുവന്‍ ആരെങ്കിലും ഒപ്പിടുമോ? ഇതിന്റെ അര്‍ഥം എനിക്കു മനസിലായി. ജീവിതത്തിലും ഇവള്‍ക്ക്‌ എന്നെ കൊച്ചാക്കണം. അതങ്ങു മനസ്സിലിരിക്കട്ടെ. ചെറുതാകാന്‍ എന്നെക്കിട്ടില്ല. ഇതാണ്‌, പല പുരുഷന്‍മാരുടെയും മനസിലിരിപ്പ്‌.
സ്‌ത്രീകളും മോശക്കാരല്ല. പലപ്പോഴും അവര്‍ അവരുടെ കാര്യം മാത്രം വലുതായി കാണുന്നു. അത്തരക്കാര്‍ ഞങ്ങള്‍ മുന്നോട്ട്‌ എന്നു മാത്രമാണിന്ന്‌ ചിന്തിക്കുന്നത്‌. അവര്‍ മുന്നോട്ടുതന്നെ പോകണം. പക്ഷേ, ഇടയ്‌ക്കിടയ്‌ക്കു പിറകോട്ടു തിരിഞ്ഞുനോക്കണം.

കാരണം, അവരുടെ തൊട്ടുപിന്നാലെ ഒരു കുഞ്ഞുവരുന്നുണ്ട്‌. കുഞ്ഞിനുവേണ്ടി അല്‌പം ക്ഷമ അമ്മ കാണിക്കണം. കുഞ്ഞിന്‌ അവളുടെ വയറ്റില്‍മാത്രം ഇടംകൊടുത്താല്‍പ്പോരാ, ഹൃദയത്തിലും ഇടം കൊടുക്കണം. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സ്‌ത്രീക്ക്‌ പുരുഷനോടൊപ്പം സ്‌ഥാനം നല്‍കുന്നതിനെക്കുറിച്ച്‌ ആലോചനകള്‍ നടന്നുവരുന്ന കാലഘട്ടമാണിത്‌. ഈ കാറ്റ്‌ സ്‌ത്രീകള്‍ക്കുവേണ്ടിയാണ്‌ വീശുന്നതെന്നും അതുകൊണ്ട്‌ തനിക്കുമാത്രം ഗുണം ലഭിച്ചാല്‍ മതിയെന്നും സ്‌ത്രീ ശഠിക്കരുത്‌. കഴിവുകളും പരിമിതികളും അറിഞ്ഞും അംഗീകരിച്ചും പരസ്‌പരം തുണയാകാന്‍ സ്‌ത്രീക്കും പുരുഷനും കഴിയണം.

ചരിത്രം കുറിച്ച ന്യൂയോര്‍ക്ക്‌ പ്രക്ഷോഭം


ചരിത്രം പരിശോധിച്ചാല്‍ സ്‌ത്രീകള്‍ ഇരുള്‍ജീവിതം നയിച്ച നീണ്ട കാലഘട്ടം കാണാന്‍ കഴിയും. വീടിനുള്ളില്‍ അടയ്‌ക്കപ്പെട്ടിരുന്ന അവര്‍ക്ക്‌ വീടിന്റെ എല്ലാ മുറികളില്‍പോലും പ്രവേശനസ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. അത്രമാത്രം അസ്വാതന്ത്ര്യം അനുഭവിച്ച ഒരു ജനവിഭാഗം, അവരുടെ ആവശ്യങ്ങള്‍ ലോകത്തിന്റെ വിവിധകോണുകളില്‍നിന്ന്‌ ഉച്ചത്തില്‍ പറയാന്‍ തുടങ്ങി. ഇതാണു രാജ്യാന്തര വനിതാദിനം നല്‍കിയ പ്രചോദനം.

ദേശത്തിന്റെ അതിരുകള്‍ക്കപ്പുറത്ത്‌, ലോകത്തെമ്പാടുമുള്ള വനിതകള്‍ക്കായി ഒരു ദിനം എന്ന ചിന്തയില്‍നിന്നാണ്‌ വനിതാദിനാചരണം ഉരുത്തിരിഞ്ഞത്‌. 1857 മാര്‍ച്ച്‌ എട്ടിന്‌ നേരം പുലര്‍ന്നപ്പോള്‍ ന്യൂയോര്‍ക്ക്‌ നഗരം കണ്ടത്‌ ആര്‍ത്തലച്ചുവരുന്ന വനിതാശക്‌തിയെയാണ്‌. തുണിമില്ലുകളില്‍ ജോലിചെയ്‌തിരുന്ന ആയിരക്കണക്കിന്‌ സ്‌ത്രീകള്‍ സംഘടിച്ച്‌ നഗരത്തിലേക്ക്‌ ഒഴുകുകയാണ്‌.

ശമ്പള വര്‍ധന, ദീര്‍ഘസമയത്തെ ജോലി ഒഴിവാക്കുക, മുതലാളിത്തത്തിെനതിരേ വോട്ടുചെയ്യാനുളള അവകാശം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ ആദ്യമായി സ്‌ത്രീകള്‍ തെരുവിലിറങ്ങി. ഈ സമരാഗ്‌നി ലോകമാകെ പടര്‍ന്നു. തുടര്‍വര്‍ഷങ്ങളില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും സ്‌ത്രീകള്‍ അവകാശങ്ങള്‍ക്കായി ശബ്‌ദമുയര്‍ത്താന്‍ ഇത്‌ നിമിത്തമായി. പിന്നീട്‌ ലോകവനിതാദിനമെന്ന ആശയം കടന്നുവന്നപ്പോള്‍ മാര്‍ച്ച്‌ എട്ട്‌ തെരഞ്ഞെടുക്കപ്പെടാനും കാരണം മറ്റൊന്നല്ല.

റഷ്യയിലും മറ്റ്‌ കമ്യൂണിസ്‌റ്റ്‌ രാഷ്‌ട്രങ്ങളിലും കൊണ്ടാടിയിരുന്ന വനിതാ തൊഴിലാളി ദിനം അമേരിക്കയിലെ സിവില്‍ റൈറ്റ്‌ മൂവ്‌മെന്റിന്റെ പശ്‌ചാത്തലത്തിലാണ്‌ ഐക്യരാഷ്‌ട്ര സംഘടനയുടെ പരിഗണനയില്‍ വന്നത്‌. 1975 സാര്‍വദേശീയ വനിതാവര്‍ഷമായി പ്രഖ്യാപിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ 1977ല്‍ യു.എന്‍. മാര്‍ച്ച്‌ 8 വനിതാ ദിനമായി പ്രഖ്യാപിച്ചു.

രാജ്യാന്തര വനിതാ ദിനം ലോകം ആചരിക്കാന്‍ തുടങ്ങിയിട്ട്‌ ഒരു നൂറ്റാണ്ട്‌ കഴിഞ്ഞു. പക്ഷെ ഇന്നും സ്‌ത്രീയുടെ അവസ്‌ഥ എന്താണ്‌? ഇങ്ങനെയാണ്‌ മുന്നോട്ട്‌ പോകുന്നതെങ്കില്‍ ഭൂമിയില്‍ ലിംഗ സമത്വം യാഥാര്‍ഥ്യമാകാന്‍ 2186 വരെ കാത്തിരിക്കേണ്ടി വരുമെന്നാണ്‌ ലോക സാമ്പത്തിക ഫോറം പ്രസിദ്ധീകരിച്ച ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ്‌ റിപ്പോര്‍ട്ട്‌ 2016 പറയുന്നത്‌. വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ര്‌ടീയം, ആരോഗ്യം എന്നിങ്ങനെ നാല്‌ മേഖലകളെ അടിസ്‌ഥാനമാക്കിയായിരുന്നു പഠനം.

യൂറോപ്യന്‍ രാജ്യങ്ങളായ ഐസ്‌ലന്‍ഡ്‌, ഫിന്‍ലാന്‍ഡ്‌, നോര്‍വെ, സ്വീഡന്‍ എന്നിവിടങ്ങളിലാണ്‌ റിപ്പോര്‍ട്ട്‌ പ്രകാരം ലിംഗഅസമത്വം ഏറ്റവും കുറവ്‌. യെമനാണ്‌ പട്ടികയില്‍ ഏറ്റവും താഴെയുള്ള രാജ്യം. തൊട്ടുപിന്നില്‍ പാകിസ്‌താന്‍. ഇന്ത്യ 87-ാം സ്‌ഥാനത്താണ്‌.

വനിതാ സംവരണം


മാനവവികസന സൂചികയില്‍ മുന്നില്‍ ആണെങ്കിലും കേരളത്തില്‍ സ്‌ത്രീപുരുഷ സമത്വം അകലെയാണ്‌. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ കേരളസ്‌ത്രീ നേട്ടം ഉണ്ടാക്കിയിട്ടും രാഷ്‌ട്രീയ, സാമ്പത്തിക മേഖലകളില്‍ പിന്നില്‍. സ്‌ത്രീ ശാക്‌തീകരണം എന്ന അജണ്ടയില്‍ പ്രധാനമാണ്‌ വനിതാ സംവരണം.

കേരളത്തില്‍ നയരൂപീകരണ, നിയമനിര്‍മാണ മേഖലയില്‍ ഇന്നും സ്‌ത്രീ തഴയപ്പെടുന്നു. 140 അംഗ കേരള നിയമസഭയില്‍ വനിതാ അംഗങ്ങളുടെ എണ്ണം വളരെ കുറവാണ്‌. മന്ത്രിസഭയില്‍ രണ്ടുപേര്‍മാത്രം. 1996 ല്‍ രൂപംകൊണ്ട വനിതാ സംവരണ ബില്ല്‌ ഇന്നും പൂര്‍ണമായി പാസാക്കിയിട്ടില്ല. ഇന്നത്തെ ഏറ്റവും വലിയ സാമൂഹ്യ തിന്മ സ്‌ത്രീപീഡനമാണ്‌. രാജ്യത്ത്‌ നിയമങ്ങളുടെ അഭാവം കൊണ്ടല്ല ഇത്‌ സംഭവിക്കുന്നത്‌. സമൂഹത്തിന്റെ രോഗാതുരമായ കാഴ്‌ചപ്പാടും അതിനെ ഊന്നുന്ന വ്യവസ്‌ഥിതികളും തുടച്ചുമാറ്റിയെങ്കിലേ ഫലമുള്ളൂ.

സ്‌ത്രീ ശരീരം മാത്രമല്ലെന്നും ആത്മബോധവും വ്യക്‌തിത്വവും ഉള്ളവളാണെന്നും സമൂഹം അംഗീകരിക്കണം. ഏറ്റവും പ്രധാനകാര്യം സമൂഹത്തിന്റെ ധാര്‍മ്മികബോധം തിരിച്ചുപിടിക്കുക എന്നതാണ്‌. ഇതു സാധ്യമാക്കണമെങ്കില്‍ ഉപഭോഗ സംസ്‌കാരത്തില്‍നിന്ന്‌ നാം മോചിതരാകണം. അതിനുള്ള ശക്‌തമായ മാധ്യമം ആത്മീയതയാണ്‌. ഓരോ വനിതാദിനവും നമ്മുടെ സഹോദരിമാരുടെ ഉയിര്‍പ്പിന്റെ ആഹ്‌ളാദരാവങ്ങളായി മാറട്ടെ.

Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 07 Mar 2018 12.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW