Sunday, April 21, 2019 Last Updated 14 Min 53 Sec ago English Edition
Todays E paper
Monday 05 Mar 2018 12.08 PM

ജോലിയെക്കുറിച്ച് സംസാരിക്കാന്‍ രാത്രിയിലെ പാര്‍ട്ടിയില്‍ വരാനില്ല; ഒന്നുകില്‍ നിങ്ങള്‍ക്ക് ഞങ്ങളുടെ ഓഫീസിലേക്ക് വരാം, അല്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളുടെ ഓഫീസിലേക്ക് ; ഓസ്‌ക്കാര്‍ വേദിയില്‍ മികച്ച നടി പറഞ്ഞത്

uploads/news/2018/03/197626/oscar.jpg

ഞങ്ങള്‍ക്ക് ഒരോരുത്തര്‍ക്കും ഒരുപാട് കഥകള്‍ പറയാനുണ്ട്. സാമ്പത്തികവും ആവശ്യമുണ്ട്. അതുകൊണ്ട് അതെല്ലാം രാത്രിയിലെ പാര്‍ട്ടിയില്‍ സംസാരിക്കാന്‍ വരണ്ട്. ഒന്നുകില്‍ നിങ്ങളുടെ ഓഫീസിലേക്ക് ഞങ്ങളെ ക്ഷണിക്കുക. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഞങ്ങളുടെ ഓഫീസിലേക്ക് വരാം. ഓസ്‌ക്കാര്‍ വേദിയില്‍ പുരസ്‌ക്കാരം സ്വീകരിച്ച് മികച്ച നടി ഫ്രാന്‍സെസ് മക്ഡര്‍മാന്‍ഡ് ഇതു പറയുമ്പോള്‍ സദസ്സ് ഒന്നടങ്കം എഴുന്നേറ്റ് നിന്നു കയ്യടിച്ചു.

'' ഭര്‍ത്താവ് ജോയലും മകന്‍ പെഡ്രോയും സ്ത്രീപക്ഷ വാദികളായ അമ്മമാരാല്‍ വളര്‍ത്തപ്പെട്ടവരാണ്. അവരുടെയും ചുറ്റുവട്ടത്തുള്ളവരുടെയും വിലയറിയുന്നവര്‍. അവര്‍ക്കിത് അഭിമാന നിമിഷമാണെന്ന തിരിച്ചറിവ് എന്നില്‍ അണമുറിയാത്ത സന്തോഷമാണ് ഉണര്‍ത്തുന്നത്.'' ഇത്രയും പറഞ്ഞശേഷം പുരസ്‌ക്കാരം താഴെ വെച്ച ശേഷം പ്രസംഗം മക്ഡര്‍മാന്‍ഡ് തുടര്‍ന്നു.

'' ഇനി കാര്യങ്ങളില്‍ എന്റെ കാഴ്ചപ്പാട് ഇതാണ്. നോമിനേഷന്‍ കിട്ടി ഇവിടെ സന്നിഹിതരായിരിക്കുന്ന എല്ലാ സ്ത്രീകളേയും വേദിയിലേക്ക് ക്ഷണിക്കുകയാണ് ഞാന്‍. മെറില്‍, നിങ്ങള്‍ വന്നാല്‍ എല്ലാവരും വരും. നടികള്‍, സംവിധായികമാര്‍, നിര്‍മ്മാതാക്കള്‍, എഴുത്തുകാരികള്‍, ഛായാഗ്രാഹകള്‍, ഗാനരചയിതാക്കള്‍, സംഗീത സംവിധായികമാര്‍, ഡിസൈനര്‍മാര്‍ എല്ലാവരും വരിക.''

വേദിയിലെ സ്ത്രീകള്‍ എഴുന്നേറ്റ് നിന്നപ്പോള്‍ ''ഇനി എല്ലാവരും ഒന്നു ചുറ്റും നോക്കൂ...ഒരു പാട് കഥകള്‍ കയ്യിലുള്ളവരാണ് ഞങ്ങളെല്ലാം. പ്രൊജക്ടുകള്‍ക്ക് സാമ്പത്തികവും ആവശ്യമുണ്ട്. എന്നാല്‍ രാത്രിയിലെ പാര്‍ട്ടിയില്‍ അത് സംസാരിക്കാം എന്ന് കരുതണ്ട. സൗകര്യം പോലെ നിങ്ങളുടെ ഓഫീസിലേക്ക് ക്ഷണിക്കാം. അല്ലെങ്കില്‍ ഞങ്ങളുടെ ഓഫീസിലേക്ക് വരാം. പ്രൊജക്ടുകളുടെ വിശദാംശങ്ങള്‍ അവിടെ പറയാം. സിനിമയിലെ അണിയറക്കാരെയും അഭിനേതാക്കളെയും തീരുമാനിക്കുന്നതില്‍ ലിംഗപരമായ വൈവിദ്ധ്യത ഉറപ്പാക്കണമെന്ന അഭിനേതാവിന് നിഷ്‌ക്കര്‍ഷിക്കാന്‍ കഴിയുന്ന വ്യവസ്ഥ എഴുതിച്ചേര്‍ക്കാമെന്ന് വ്യക്തമാക്കുന്ന 'ഇന്‍ക്‌ളൂഷന്‍ റൈഡര്‍' എന്ന പദം കൂടി ഉച്ചരിച്ചായിരുന്നു മക്ഡര്‍മാന്റ വേദി വിട്ടത്.

'ത്രീ ബില്‍ബോര്‍ഡ് ഔട്ട്‌സഡ് എബ്ബിംഗ് മിസൗറി' എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു പുരസ്‌ക്കാരം കിട്ടിയത്. കരിയറിലെ ആദ്യ പുരസ്‌ക്കാരം നോമിനേഷന്‍സ് ലഭിച്ച എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയായിരുന്നു മക്ഡര്‍മാട്ട് സമര്‍പ്പിച്ചത്്. മികച്ച ചിത്രവും സംവിധായകനും അടക്കം നാലു പുരസ്‌ക്കാരം നേടിയ ഷേപ്പ് ഓഫ് വാട്ടറായിരുന്നു ശ്രദ്ധനേടിയത്. ശ്രീദേവിക്കും ശശികപൂറിനും ഡോള്‍ബി തീയറ്റര്‍ വേദിയില്‍ ആദരം അര്‍പ്പിച്ചതും ശ്രദ്ധേയമായി.

Loading...
TRENDING NOW