Monday, June 25, 2018 Last Updated 8 Min 32 Sec ago English Edition
Todays E paper
Ads by Google
Sunday 04 Mar 2018 10.01 PM

'പോകാം പരീക്ഷാ ഹാളിലേക്ക്‌ അത്യുത്സാഹത്തോടെ'

uploads/news/2018/03/197418/v2.jpg

പരീക്ഷ തുടങ്ങാന്‍ ഇനി അധിക ദിവസങ്ങളില്ലല്ലോ?. ധൃതി പിടിച്ചുള്ള ആവര്‍ത്തന പഠനത്തിന്‌ മാത്രമേ സമയമുള്ളൂ. പരീക്ഷയെ പേടിക്കാതെ ഇനിയുള്ള ഓരോ മിനിട്ടും ഫലപ്രദമായി ഉപയോഗിച്ചാല്‍ എല്ലാ വിഷയത്തിനും ഉയര്‍ന്ന സ്‌കോര്‍ നേടാനാകും.
ഇന്നുതന്നെ റിവിഷനുള്ള കൃത്യമായ ടൈംടേബിള്‍ പ്രകാരം പ്ലാനിങ്ങോടെ പഠിച്ചാല്‍ പള്ളിക്കൂടം കൂട്ടുകാര്‍ക്ക്‌ ഉയര്‍ന്ന വിജയം നേടാം. പരീക്ഷയ്‌ക്ക് ഇനി എത്ര മണിക്കൂര്‍ ബാക്കിയുണ്ടെന്ന്‌ നോക്കി അതിനനുസരിച്ച്‌ ടൈംടേബിള്‍ സെറ്റ്‌ ചെയ്‌ത് ഈ നിമിഷം മുതല്‍ തീവ്രമായ പഠനം നടത്തുക. ശുഭസ്യ ശീഘ്രം എന്ന്‌ കൂട്ടുകാര്‍ കേട്ടിട്ടില്ലേ ?. നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ഒട്ടും അമാന്തിക്കരുതെന്നര്‍ഥം. ഇപ്പോള്‍ തന്നെ പഠിച്ചു തുടങ്ങൂ. റിവിഷന്‍ - കൃത്യമായ ടൈംടേബിള്‍ പ്രകാരം ഇനിയുള്ള ദിവസങ്ങളില്‍ റിവിഷന്‍ നടത്തി പാഠങ്ങള്‍ ഹൃദിസ്‌ഥമാക്കണം.
ഏറെ താല്‍പ്പര്യമുള്ള വിഷയങ്ങള്‍ക്കല്ല. പ്രയാസമുള്ള വിഷയങ്ങള്‍ക്കാണ്‌ ടൈംടേബിളില്‍ പ്രാധാന്യം നല്‍കേണ്ടത്‌. ഒരേ വിഷയം തുടര്‍ച്ചയായി ഇരുന്നു പഠിക്കാതെ ഒരു വിഷയം പരമാവധി ഒരു മണിക്കൂര്‍ പഠിച്ച്‌ അല്‍പ്പനേരം നടന്നതിനുശേഷം അടുത്ത വിഷയം പഠിക്കാം. പല വിഷയങ്ങള്‍ ഇടകലര്‍ത്തി പഠിക്കാം. ബോറടിക്കുമ്പോള്‍ ഏറ്റവും ഇഷ്‌ടപ്പെട്ട വിഷയം പഠിക്കണം.
റിവിഷന്‍ നടത്തുമ്പോള്‍ പഠിച്ച പാഠങ്ങളുടെ പ്രധാന പോയിന്റുകള്‍ മുന്‍കൂട്ടി തയാറാക്കി പഠിച്ച കുറിപ്പുകളിലൂടെ ഒന്നു കണ്ണോടിക്കുകയേ വേണ്ടൂ. കുറിച്ചുവച്ചതെല്ലാം ഓര്‍മയില്‍ തെളിയും.

ജോസ്‌ ചന്ദനപ്പള്ളി

Ads by Google
Sunday 04 Mar 2018 10.01 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW