Monday, July 23, 2018 Last Updated 15 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 03 Mar 2018 04.29 PM

സുഗന്ധതൈലം, വോട്ക, ബേക്കിങ് സോഡ, വിനഗര്‍: വീടു വൃത്തിയാക്കാന്‍ വീട്ടമ്മമാര്‍ക്ക് എട്ട് എളുപ്പമാര്‍ഗങ്ങള്‍

uploads/news/2018/03/197113/vinagr.jpg

ഏറ്റവും പാടുള്ള പണി വീട് വൃത്തിയാക്കലാണെന്നാണ് എല്ലാവരുടെയും ധാരണ. എന്നാല്‍ ചിട്ടയായ ക്രമത്തിലൂടെ ഏറ്റവും ലളിതമായ മാര്‍ഗ്ഗത്തിലൂടെ എളുപ്പത്തില്‍ വീട് വൃത്തിയാക്കാന്‍ സാധിക്കും. വീട് വൃത്തിയാക്കാന്‍ ഇനി പറയുന്ന ചില മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ക്കും പരീക്ഷിക്കാവുന്നതാണ്.

* വീട്ടില്‍ പൊടി നിറയുന്നത് അലര്‍ജിക്കും തുമ്മലിനും കാരണമാകും. പൊടി അരിച്ചെടുക്കുന്ന ഫില്‍ട്ടറും ഫില്‍ട്ടര്‍ കവറും പതിവായി വൃത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ ദ്വാരങ്ങള്‍ക്കിടയിലുള്ള സ്ഥലം വളരെ കുറവായതിനാല്‍ വെന്റിലേറ്ററുകള്‍ വൃത്തിയാക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ബ്രഡ് മുറിക്കുന്ന കത്തിയും ചെറിയ തുണികഷ്ണവും ഉപയോഗിച്ച് ഇത് ചെയ്യാം. സോപ്പു വെള്ളത്തില്‍ മുക്കിയ തുണി കഷ്ണം ഉപയോഗിച്ചാല്‍ പൊടി കളയുന്നതിനൊപ്പം ബാക്ടീരിയകളെ നശിപ്പിക്കാനും കഴിയും. ഇത് വളരെ എളുപ്പം ചെയ്യാം.

* നിങ്ങള്‍ മെത്ത കഴുകാറുണ്ടോ ? ഇല്ല എന്നായിരിക്കും ഉത്തരം. ഉറങ്ങുമ്പോള്‍ നശിച്ച ചര്‍മ്മകോശങ്ങളും എണ്ണമയവും എത്രത്തോളം മെത്തയില്‍ അടിയും എന്നറിയാമോ? ഇത് മെത്ത പഴകാന്‍ കാരണമാകും. അല്‍പം സുഗന്ധ തൈലവും വോഡ്കയും ഒരു സ്‌പ്രേ ബോട്ടിലില്‍ എടുത്ത് മെത്തയില്‍ തളിക്കുക. ഉണങ്ങുന്നത് വരെ കാത്തിരിക്കുക. മെത്തയുടെ പഴക്കമണം ഇല്ലാതാക്കാനും ഇതിലുള്ള ബാക്ടീരിയകളെ നശിപ്പിക്കാനും ഇത് സഹായിക്കും.

* ഗൃഹോപകരണങ്ങള്‍ക്ക് പഴക്കം തോന്നുന്നുണ്ടോ ? എങ്കില്‍ ഏതെങ്കിലും ഫര്‍ണീച്ചര്‍ പോളിഷ് ഇവയില്‍ സ്പ്രേ ചെയ്യുക. വളരെ പെട്ടെന്നു തന്നെ ഗൃഹോപകരണങ്ങളുടെ തിളക്കം വീണ്ടെടുക്കാനും പുതുമ തോന്നിപ്പിക്കാനും കഴിയും.

* ഓവനിലെ മെഴുക്കും അഴുക്കും വളരെ പെട്ടെന്ന് കളയാന്‍ ബേക്കിങ് സോഡയും വിനഗറും ചേര്‍ത്തുള്ള മിശ്രിതം ഉപയോഗിച്ചാല്‍ മതി. ഓവനില്‍ ഈ മിശ്രിതം തേച്ചതിന് ശേഷം അഴുക്ക് ഇളകി വരാന്‍ അഞ്ച് മിനുട്ട് നേരം കാത്തിരിക്കുക. തുടര്‍ന്ന് സ്പോഞ്ച് ഉപയോഗിച്ച് തുടച്ച് വളരെ വേഗം വൃത്തിയാക്കാം.

* എണ്ണക്കറ കളയുക വളരെ പ്രയാസമാണ്. ബേക്കിങ് സോഡ അല്ലെങ്കില്‍ കാറ്റ് ലിറ്റര്‍ ഉപയോഗിച്ച് ഇത് കളയാന്‍ കഴിയും. ഇവ കാര്‍പെറ്റിലെ എണ്ണ സ്വാഭാവികമായി വലിച്ചെടുക്കും.

* വസ്ത്രത്തിലും ഭിത്തിയിലും ആകുന്ന ഗ്രീസിന്റെ കറ കളയുക എന്നത് വളരെ പ്രയാസമാണ്. എന്നാല്‍ ചോക്ക് ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഇത് കളയാം. ഗ്രീസിന്റെ കറ ആയ ഭാഗത്ത് വെളുത്ത ചോക്ക് തേയ്ക്കുക. അഞ്ച് മിനുട്ടിന് ശേഷം തുണി ഉപയോഗിച്ച് തുടച്ചു കളയുക.

* ചൂല് എത്താത്ത ഇടങ്ങളില്‍ നിന്നും ഭക്ഷണാവശിഷ്ടങ്ങളും മറ്റ് ചെറിയ പൊടികളും നീക്കം ചെയ്യാന്‍ ടേപ്പ് ഉപയോഗിക്കുന്നത് ഒരു എളുപ്പ വഴിയാണ്. ഒരു വശത്ത് പശയോട് കൂടിയ ഏത് ടേപ്പും ഇതിനായി ഉപയോഗിക്കാം. എല്ലാത്തരം പൊടികളും ചെറു കഷ്ണങ്ങളും ഒപ്പിയെടുക്കാന്‍ ടേപ്പിന് കഴിയും.

* ഫ്രിഡ്ജിന്റെ തട്ടുകള്‍ ഫുഡ് റാപ് കൊണ്ട് പൊതിയുക. ഫ്രിഡ്ജ് വൃത്തിയാക്കുന്നത് എളുപ്പമാക്കുമിത്. ഫ്രിഡ്ജ് വൃത്തിയാക്കുന്നതിന് ഈ പേപ്പറുകള്‍ ഇടയ്ക്കിടെ മാറ്റി പുതിയത് വച്ചാല്‍ മതിയാകും.

Ads by Google
Saturday 03 Mar 2018 04.29 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW