Thursday, September 20, 2018 Last Updated 10 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 27 Feb 2018 03.45 PM

ശരീരം കുലുക്കി പലതവണ താഴെയിടാന്‍ നോക്കി, കുട താഴെയെറിഞ്ഞ് ആനയുടെ കഴുത്തില്‍ മുറുകേ പിടിച്ച് ഏറ്റുമാനുരപ്പനെ വിളിച്ചു.... ഏറ്റുമാനൂര്‍ അമ്പലത്തിലെ ഇടഞ്ഞ ആനയുടെ മുകളില്‍ നിന്ന് രക്ഷപ്പെട്ട പ്രബിന്‍ പറയുന്നു

uploads/news/2018/02/195877/ana.jpg

കോട്ടയം : ജീവന്‍ തിരിച്ചു കിട്ടിയെന്ന് വിശ്വസിക്കാന്‍ സാധിക്കാത്ത നിമിഷങ്ങളെ കുറിച്ച് ഓര്‍ക്കുകയാണ് പ്ലസ് ടു വിദ്യാര്‍ത്ഥിയായ പ്രബിന്‍. വൈറ്റില പുളിംപറമ്പില്‍ ബാബു - റീന ദമ്പതികളുടെ രണ്ടാമത്തെ മകനാണ് പ്രബിന്‍. ഉല്‍സവ വേളകളില്‍ ആനപ്പുറത്തു കുടപിടിക്കാനും മറ്റും പ്രബിന്‍ പോയിത്തുടങ്ങിയത് രണ്ടു വര്‍ഷം മുമ്പാണ്. ഏറ്റുമാനൂരപ്പന്റെ നടയില്‍ ആന ഇടഞ്ഞപ്പോള്‍ പ്രബിനായിരുന്നു ആനപ്പുറത്ത്.

ഏറ്റുമാനൂരില്‍ നാല് ആനകളാണ് അകമ്പടിക്കായി ഉണ്ടായിരുന്നത്. ഏല്ലാ ആനകളുടെയും പുറത്ത് നേരത്തേ ആളുകയറി. ഗണപതി എന്ന ആനയുടെ പുറത്തു കയറാന്‍ മാത്രം ആളുണ്ടായില്ല. ഇതോടെയാണു പ്രബിന്‍ കയറിയത്. സാധാരണ കുടയും തിടമ്പും മാത്രം എടുക്കുന്ന പ്രബിനോട് ആലവട്ടം എടുക്കാനായിരുന്നു ആദ്യം പറഞ്ഞത്. പിന്നീട് അതു മാറി തല്‍ക്കാലത്തേക്കു കുട പിടിക്കാന്‍ നിര്‍ദേശം ലഭിച്ചു. കയറി അല്‍പം കഴിഞ്ഞതോടെ ആന ഇടഞ്ഞു. ശരീരം മുഴുവന്‍ കുലുക്കി താഴെയിടാന്‍ ആന പലതവണ നോക്കി. തുടര്‍ന്ന് കുട താഴേക്കെറിഞ്ഞ് പ്രബിന്‍ ആനയുടെ കഴുത്തിലെ കയറില്‍ മുറുകെപ്പിടിച്ചു ഏറ്റുമാനൂരപ്പനെ വിളിച്ച് കുനിഞ്ഞു കിടന്നു. .

ഇതിനിടെ ആന കല്യാണമണ്ഡപത്തിന്റെ അടുത്തെത്തി. അപ്പോള്‍ പാപ്പാന്‍മാരും ഫയര്‍ഫോഴ്‌സുകാരും ചില നാട്ടുകാരും ചേര്‍ന്ന് മണ്ഡപത്തിനു മുകളില്‍ നിന്ന് താഴേക്കു തരുന്ന കയറില്‍ തൂങ്ങിപ്പിടിക്കാന്‍ പറഞ്ഞു. എല്ലാവരും സഹായിച്ചതോടെ സുരക്ഷിതമായി മുകളിലെത്തി. കയറില്‍ തൂങ്ങിയാടിയപ്പോള്‍ മണ്ഡപത്തിന്റെ കോണ്‍ക്രീറ്റില്‍ പ്രബിന്റെ തലയിടിച്ചു. ബോധം കെട്ട പ്രബിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. പിറ്റേന്ന് രാവിലെ ഏഴു മണിയോടെയാണ് പ്രബിന്‍ വീട്ടിലേക്കെത്തുന്നത്. ഏറ്റുമാനൂര്‍ എസ്എച്ച്ഒ എ.ജെ.തോമസ്, ഫയര്‍ ഫോഴ്‌സ് സ്റ്റേഷന്‍ ഓഫിസര്‍ കെ.വി. ശിവദാസന്‍, ഫയര്‍മാന്‍മാരായ രതീഷ്, ആര്‍.ദീപു, അനന്ദു, ഷിജോ, നാട്ടുകാരായ വിഷ്ണു മോഹന്‍, അനീഷ് മോഹന്‍, വിജയകുമാര്‍, സതീഷ് മോഹന്‍, സനീഷ്, എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നത്.

Ads by Google
Tuesday 27 Feb 2018 03.45 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW