Saturday, September 08, 2018 Last Updated 10 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 24 Feb 2018 03.16 PM

ധ്യാനശ്ലോകങ്ങള്‍

uploads/news/2018/02/195044/joythi240218a.jpg

'' മഹാവിഷ്ണുവിന്റെ വലതു മുകളിലെ കൈയില്‍ താമരപ്പൂവും താഴെ ഗദയും ഇടതുമുകളിലെ കൈയില്‍ ശംഖും താഴെ സുദര്‍ശനചക്രവും ഉണ്ട്. മഹാലക്ഷ്മിയുടെ വലതുമുകളിലെ കൈയില്‍ താമരപ്പൂവും താഴെ കണ്ണാടിയും ഇടതുതാഴെ മിന്നല്‍പ്പിണറിന്റെ തിളക്കമുള്ള സ്വര്‍ണ്ണകുംഭവും ശോഭിക്കുന്നു. ''

ലക്ഷ്മീ നാരായണം

ഹസ്‌തേ ബിഭ്രത് സരസിജ ഗദാ
ശംഖചക്രാണി വിദ്യാത്
പദ്മാദര്‍ശൗ കനക കലശം
മേഘവിദ്യുത് വിലാസം
വാമോത്തുംഗ സ്തന മവിരളാ
കല്പമാശ്ലേഷ ലോഭാ
ദേകീഭൂതം വപുരവതു വഃ
പുണ്ഡരീകാക്ഷ ലക്ഷ്മ്യാഃ

മഹാവിഷ്ണുവിന്റെ വലതു മുകളിലെ കൈയില്‍ താമരപ്പൂവും താഴെ ഗദയും ഇടതുമുകളിലെ കൈയില്‍ ശംഖും താഴെ സുദര്‍ശനചക്രവും ഉണ്ട്.
മഹാലക്ഷ്മിയുടെ വലതുമുകളിലെ കൈയില്‍ താമരപ്പൂവും താഴെ കണ്ണാടിയും ഇടതുതാഴെ മിന്നല്‍പ്പിണറിന്റെ തിളക്കമുള്ള സ്വര്‍ണ്ണകുംഭവും ശോഭിക്കുന്നു.
മഹാലക്ഷ്മിയുടെ ഇടതുഭാഗത്തുള്ള ഉയര്‍ന്നമാറിടം ചെറുതായിത്തീര്‍ന്നവിധം ചുംബനാഭിനിവേശത്താലുള്ള ആ ലക്ഷ്മീ നാരായണന്മാരുടെ ഒന്നായിത്തീര്‍ന്ന വിധമുള്ള ശരീരം നമ്മെ രക്ഷിക്കട്ടെ.

** ** **

സുബ്രഹ്മണ്യന്‍

സിന്ദൂരാരുണ വിഗ്രഹം സുരഗണാ-
നന്ദപ്രദം സുന്ദരം
ദേവം ദിവ്യവിനോദ ധാമമരുണാ
കല്പ പ്രകാരോജ്ജ്വലം
നാനാ വിഭ്രമ ഭൂഷണ വ്യതികരം
സ്‌മേരപ്രഭാസുന്ദരം
വന്ദേ ശക്ത്യഭയൗ ദധാനമുദിതാ
ഭീഷ്ട പ്രഭാവം ഗുഹം

സിന്ദൂരംപോലെ അരുണ നിറത്തോടുകൂടിയ ശരീരമുള്ളവനും ദേവന്മാര്‍ക്ക് ആനന്ദം ചൊരിയുന്നവനും സുന്ദരനും ദിവ്യമായ വിനോദങ്ങളിലേര്‍പ്പെടുന്ന സൈന്യനിരയുള്ളവനും അരുണ വര്‍ണ്ണത്തില്‍ ശരിയായവിധം ജ്വലിച്ചുകൊണ്ടിരിക്കുന്ന ദേവനും പലതരം ലീലാവിലാസങ്ങളാലുള്ള അലങ്കാരങ്ങളോടു കൂടിയവനും പുഞ്ചിരിയുടെ പ്രഭയാല്‍ സുന്ദരനും വലതുകൈയില്‍ ശക്തിയും ഇടതുകൈയില്‍ അഭയമുദ്ര ധരിച്ചവനും ആവശ്യപ്പെട്ടതായ ഇഷ്ടവരങ്ങള്‍ നല്‍കുന്നവനുമായ ആ സുബ്രഹ്മണ്യനെ ഞാന്‍ വന്ദിക്കുന്നു.

ഡോ. സേതുമാധവന്‍ കോയിത്തട്ട
മൊ: 9446302178

Ads by Google
Saturday 24 Feb 2018 03.16 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW