അപ്പച്ചന് മക്കളോട്:
നിങ്ങള്‍ക്കറിയുമോ പണ്ടൊക്കെ അമ്പതു രൂപയുണ്ടെങ്കില്‍ ഒരു കടയിലെ ഒട്ടുമിക്ക സാധനങ്ങളും വീട്ടില്‍ കൊണ്ടുവരാമായിരുന്നു.
ഒരു കൊച്ചുമകള്‍: ഇന്നതു പറ്റില്ല അപ്പച്ചാ... എല്ലാ കടയിലും ക്യാമറ ഫിറ്റുചെയ്തിട്ടുണ്ട്.
- ലാല്‍ജി, കളമശേരി
****
വീട്ടില്‍ കയറിയ കള്ളന് ഭാര്യയെയും ഭര്‍ത്താവിനെയും കെട്ടിയിട്ടിട്ട് സ്ത്രീയോട് തോക്കുചൂണ്ടി ചോദിച്ചു:
എന്താ പേര്?
സ്ത്രീ: എലിസബത്ത്.
കള്ളന് വികാരാധീനനായി പറഞ്ഞു:
നിങ്ങളെ ഞാന്‍ കൊല്ലില്ല. മരിച്ചുപോയ എന്റെ അമ്മയുടെ പേരും എലിസബത്ത് എന്നായിരുന്നു.
അതിനുശേഷം അയാള്‍ ഭര്‍ത്താവിനോട്: നിങ്ങളുടെ പേരോ?''
ഭര്‍ത്താവ്: തോമസ്. പക്ഷേ വീട്ടിലെല്ലാവരും എന്നെ 'എലിസബത്ത്' എന്നേ വിളിക്കൂ.
- പ്രമോദ്, കൊച്ചി
****
രണ്ട് ഡോക്ടര്‍മാര്‍ തമ്മില്‍.
ഒന്നാമന്: നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ചികിത്സയില്‍ തെറ്റുപറ്റിയിട്ടുണ്ടോ?
രണ്ടാമന്: ഉണ്ട്. ഒരിക്കല്‍ ഒരാളെ ദഹനക്കേടിനു ചികിത്സിച്ചു. പിന്നീടാണറിഞ്ഞത്, അയാള്‍ക്ക് ഹൃദ്രോഗത്തിനു ചികിത്സിക്കാന്‍ സാമ്പത്തിക സ്ഥിതിയുണ്ടെന്ന്.
- ജോണ്‍, തൃശൂര്‍
****
*****
ജഡ്ജി പ്രതിയോട്:
നിങ്ങള്‍ക്കിപ്പോള്‍ എത്ര വയസായി?
പ്രതി: നാല്‍പ്പത്.
ജഡ്ജി: കേസ് ഷീറ്റില്‍ ഇരുപത്തിയഞ്ച് എന്നാണല്ലോ?
പ്രതി: അത് കേസ് തുടങ്ങിയ കാലത്താണ് സാര്‍...
- രവീന്ദ്രന്, നെട്ടയം
****
****
അധ്യാപകന് ക്ലാസില്‍ കുട്ടികളോട്: ഈ വെള്ളത്തില്‍നിന്ന് എന്തിനാ കറന്റെടുക്കുന്നത്?
കുട്ടി: അല്ലെങ്കില്‍ കുളിക്കാനിറങ്ങുമ്പോള്‍ കറന്റടിക്കും.
- ഷിബു, ഇടപ്പാടി