Wednesday, September 19, 2018 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 15 Feb 2018 04.31 PM

കോമിക്കോള

സൂപ്പര്‍ ജോക്ക്
uploads/news/2018/02/192550/Weeklyjokes150218.jpg

അനില്‍ രാജുവിനോട്:
വിവാഹത്തിനുമുമ്പ് പല കാമുകന്‍മാര്‍ ഉണ്ടായിരുന്നെന്ന് ആദ്യരാത്രിയില്‍ ഒരു ഭാര്യ ഭര്‍ത്താവിനോടു തുറന്നുപറഞ്ഞാല്‍ അയാള്‍ എന്തുചെയ്യണം?
രാജു: ഭാര്യയുടെ എക്‌സ്പീരിയന്‍സിനെ അഭിനന്ദിക്കണം.
റോയ് ജോര്‍ജ്, നാഗലാന്റ്

***

ഒരാള്‍ ബൈക്കുമായി വര്‍ക്ക്‌ഷോപ്പില്‍ ചെന്നിട്ട്:
ആറുമാസം മുമ്പ് വാങ്ങിയതാണ്. ദിവസം കഴിയുന്തോറും മൈലേജ് കുറഞ്ഞുവരുന്നു.
മെക്കാനിക്ക്: എത്ര രൂപയ്ക്കാ പെട്രോള്‍ അടിക്കാറ്?
ആള്‍: നൂറുരൂപയ്ക്ക്.
മെക്കാനിക്ക്: വണ്ടിക്ക് കുഴപ്പമൊന്നുമില്ല. ദിവസവും പത്രം വായിച്ചാമതി.
പ്രമോദ്, തൃശൂര്‍

****

ആദ്യമായി വിദേശത്തെത്തിയ ആള്‍ ഒരു വഴിപോക്കനോട്:
''ചേട്ടാ... സമയമെത്രയായി?''
വഴിപോക്കന്‍: ഞാന്‍ മലയാളിയാണെന്ന് നിങ്ങള്‍ക്ക് എങ്ങനെ മനസിലായി?
ആള്‍: എനിക്കു മലയാളം മാത്രമേ അറിയൂ.
ഷാജഹാന്‍, മലപ്പുറം

***

uploads/news/2018/02/192550/Weeklyjokes150218a.jpg

ഡോക്ടര്‍ ഭാര്യയോട്:
പുതിയ ബില്‍ഡിംഗില്‍ ക്ലിനിക് തുടങ്ങിയതില്‍പ്പിന്നെ രോഗികളൊന്നും വരാതായി. എന്താണു കാരണമെന്ന് ഒരു പിടിയും കിട്ടുന്നില്ല.
ഭാര്യ: താഴെ ഗോവണിക്കരികില്‍ എഴുതിവച്ചിരിക്കുന്ന ബോര്‍ഡുതന്നെ കാരണം. 'മുകളിലേക്ക് പോകാനുള്ള വഴി.'
ഷാലു, കുമളി

***

ചായക്കടയില്‍ ചായ കുടിക്കുന്നവരില്‍ ഒരാള്‍:
എടോ... കടുപ്പത്തില്‍ ഒരു ചായ തരണമെന്നു പറഞ്ഞിട്ട് ഇതാണോ?
ചായക്കടക്കാരന്‍: അരലിറ്റര്‍ പാലുകൊണ്ട് ഞാന്‍ ഇരുപത്തഞ്ച് ചായയെങ്കിലും ഉണ്ടാക്കും. ഓരോന്നിനും പത്തുരൂപ വച്ച് വാങ്ങുകയും ചെയ്യും. ഇതില്‍ കൂടുതല്‍ എന്തു കടുപ്പമാ ഞാന്‍
ചെയ്യേണ്ടത്?
സാബു, ചെങ്ങളം

***
ജോസഫ് സുഹൃത്തിനോട്:
എന്റെ ഇരുപതു വര്‍ഷത്തെ ഡ്രൈവിംഗ് ജോലിക്കിടയില്‍ പൊതുനിരത്തില്‍ ഇതുവരെ ഒരപകടവും വരുത്തിവച്ചിട്ടില്ല.
സുഹൃത്ത്: ഏതു വാഹനമാ ഓടിക്കുന്നത്?
ജോസഫ്: ഹൗസ്‌ബോട്ട്.
പവിത്രന്‍, മുഹമ്മ

****

uploads/news/2018/02/192550/Weeklyjokes150218c.jpg

ഭാര്യ ഭര്‍ത്താവിനോട്:
പുരാണ കഥാപാത്രങ്ങളില്‍ നമ്മുടെ മോന് ഏറ്റവും അധികം ഇഷ്ടം ഹനുമാനെയാ...
ഭര്‍ത്താവ്: അതുകൊണ്ടായിരിക്കാം അവനെപ്പോഴും വാലില്‍ തീപിടിച്ചതു പോലെ ഓടുന്നത്.
ഷിമോന്‍, കൊല്ലം

***

തിയേറ്ററിലിരുന്ന് പുകവലിക്കുന്ന സുകുവിനോട് അടുത്തിരിക്കുന്ന ആള്‍:
പുകവലി പാടില്ലെന്ന് എഴുതിക്കാണിച്ചതു കണ്ടില്ലേ?
സുകു: അതുകാണാനല്ല ഞാന്‍ ടിക്കറ്റെടുത്തത്, സിനിമ കാണാനാ ഞാന്‍ വന്നത്.
ഗോപന്‍, പട്ടാഴി

Ads by Google
Ads by Google
Loading...
TRENDING NOW