Thursday, June 28, 2018 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 11.28 PM

മകന്റെ കണ്ണുകള്‍ തുടിക്കുന്നു; ജീവനായി അമ്മയുടെ പ്രാര്‍ഥന

uploads/news/2018/02/192000/p1.jpg

പത്തനംതിട്ട: മകന്റെ കണ്ണുകളിലെ ജീവന്റെ തുടിപ്പു കണ്ടാണ്‌ അമ്മ ഒരോ നിമിഷവും തള്ളിവിടുന്നത്‌. ഒന്നരവര്‍ഷമായി ആശുപത്രിയില്‍ കിടക്കുന്ന മകനായി ഈ അമ്മ ഒഴുക്കിയ കണ്ണീരിനു കണക്കില്ല.
ഇലവുംതിട്ട അയത്തില്‍ സുഗതാലയത്തില്‍ എം. സുഗതകുമാരിയാണു മകന്‍ വിജയ്‌ ജഗദീഷി(28)ന്റെ നിഴലായി കഴിയുന്നത്‌; കരഞ്ഞും പ്രാര്‍ഥിച്ചും അരികത്തുണ്ട്‌. 2016 ഒക്‌ടോബര്‍ നാലിന്‌ ഇലവുംതിട്ടയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന്‌ കോമാഅവസ്‌ഥയിലാണ്‌.
തുറന്നിരിക്കുന്ന കണ്ണുകളാണു ജീവന്റെ തെളിവായി അവശേഷിക്കുന്നത്‌. മകനെ ജീവിതത്തിലേക്ക്‌ തിരിച്ചു കൊണ്ടുവരാനുള്ള അമ്മയുടെ ശ്രമം ഫലം കണ്ടിട്ടില്ല. ചികില്‍സയുടെ ആദ്യവര്‍ഷം തലയോട്ടി മാറ്റി വച്ചിരിക്കുകയായിരുന്നു. നില അല്‍പം മെച്ചപ്പെട്ടപ്പോള്‍ തലയോട്ടി തുന്നിപ്പിടിപ്പിച്ചു.
ഇതിനോടകം ചെലവായത്‌ 33 ലക്ഷം രൂപ. ആശുപത്രിയില്‍ നിന്ന്‌ ഡിസ്‌ച്ചാര്‍ജ്‌ ചെയ്യാന്‍ 15 ലക്ഷം രൂപ വേണം. സുഗതകുമാരിയുടെ മുന്നില്‍ വഴികളൊന്നുമില്ല. ഉള്ളതെല്ലാം വിറ്റുപെറുക്കിയും പണയപ്പെടുത്തിയും ചികില്‍സിക്കുകയായിരുന്നു. വീട്‌ പണയപ്പെടുത്തി ബാങ്കില്‍ നിന്നെടുത്ത വായ്‌പയുടെ ഗഡുക്കള്‍ തിരിച്ചടക്കാനായില്ല. അതിനാല്‍, ജപ്‌തിയുടെ വക്കിലാണ്‌ ഈ അമ്മ. ഇളയമകന്‍ ജോലി തേടി മുംബൈയിലാണ്‌.
പിതാവ്‌ വിദേശത്ത്‌ വാഹനാപകടത്തില്‍ മരിച്ച്‌ ഒരുവര്‍ഷം കഴിയും മുമ്പായിരുന്നു വിജയ്‌ ജഗദീഷിന്‌ അപകടമുണ്ടായത്‌. ഇതോടെ,
നല്ലനിലയിലായിരുന്നു കുടുംബത്തിന്റെ താളംതെറ്റി. വിജയ്‌ ജഗദീഷിന്റെ ഭാര്യ നാലുമാസം ഗര്‍ഭിണിയായപ്പോഴായിരുന്നു അപകടം. പിന്നീട്‌ ഒരു പെണ്‍കുഞ്ഞുണ്ടായി. താന്‍ അച്‌ഛനായതും മകള്‍ പിച്ചവച്ചു നടക്കുന്നതും ഈ ചെറുപ്പക്കാരന്‍ അറിയുന്നില്ല.
ഇനി വില്‍ക്കാനും പണയം വയ്‌ക്കാനുമൊന്നും ഈ അമ്മയുടെ കൈവശമില്ല. മകനെ ഡിസ്‌ച്ചാര്‍ജ്‌ ചെയ്‌ത്‌ തിരിച്ചെത്തുമ്പോള്‍ കയറിക്കിടക്കാന്‍ വീടുമില്ല.
കാരുണ്യമനസുകളില്‍ മാത്രമാണ്‌ ഇനിയുള്ള പ്രതീക്ഷ. ഇതിനായി യൂണിയന്‍ ബാങ്ക്‌ ഇലവുംതിട്ട ശാഖയില്‍ സുഗതകുമാരിയുടെ പേരില്‍ അക്കൗണ്ട്‌ തുറന്നിട്ടുണ്ട്‌. നമ്പര്‍-684502010002071. ഐ.എഫ്‌.എസ്‌ കോഡ്‌-ള്ളങ്ങണ്ടമ്മമ്പ 568457.ഫോണ്‍: 8547789704.

Ads by Google
Tuesday 13 Feb 2018 11.28 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW