Saturday, February 24, 2018 Last Updated 42 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 04.51 PM

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനയച്ചു

india vs south africa

പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. നാലാം മത്സരത്തിനുള്ള ടീമില്‍ ഇന്ത്യ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഇന്ന് ജയിച്ചാല്‍ ചരിത്രത്തില്‍ ആദ്യമായി ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര നേട്ടമെന്ന റിക്കോര്‍ഡ് ഇന്ത്യയ്ക്ക് സ്വന്തമാക്കാം.

പരമ്പര നഷ്ടമാകാതിരിക്കാന്‍ കളത്തിലിറങ്ങുന്ന ദക്ഷിണാഫ്രിക്ക രണ്ടു മാറ്റങ്ങള്‍ അന്തിമ ഇലവനില്‍ വരുത്തി. കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന സ്പിന്നര്‍മാരെ ദക്ഷിണാഫ്രിക്ക തിരിച്ചുവിളിച്ചു. പരിക്കേറ്റ ക്രിസ് മോറിസ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഉണ്ടാകില്ല.

പേസര്‍ ലുങ്കി എന്‍ഗിഡിയെയും ദക്ഷിണാഫ്രിക്ക ഒഴിവാക്കി. പകരം സ്പിന്നര്‍മാരായ ഇമ്രാന്‍ താഹിറും ടബ്രയിസ് ഷംസിയും ടീമിലെത്തി. ആറ് മത്സരങ്ങളുടെ പരമ്പയില്‍ ഇന്ത്യ 3-1ന് മുന്നിലാണ്. ജയിക്കാനായാല്‍ പരമ്പരയ്‌ക്കൊപ്പം ഏകദിന റാങ്കിങ്ങിലെ ഒന്നാംസ്ഥാനവും ഇന്ത്യയ്ക്ക് സ്വന്തമാകും.

കോഹ്‌ലിയിലും ഓപ്പണര്‍ ധവാനിലുമാണ് ഇന്ത്യയുടെ ബാറ്റിങ് പ്രതീക്ഷകള്‍. കഴിഞ്ഞ മല്‍സരങ്ങളിലെല്ലാം ഇരുവരും മികച്ച കൂട്ടുകെട്ടാണ് സമ്മാനിച്ചത്. അതിനാല്‍ കോഹ്‌ലി ധവാന്‍ സഖ്യത്തെ പിടിച്ചു കെട്ടുകയാകും ആതിഥേയര്‍ക്ക് മുന്‍പിലുള്ള വെല്ലുവിളി. കഴിഞ്ഞ നാലു മല്‍സരങ്ങളിലും പരാജയപ്പെട്ടെങ്കിലും രോഹിത് ശര്‍മ തന്നെ ഇക്കുറിയും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും.

ഡിവില്ലിയേഴ്‌സ് തിരിച്ചെത്തിയതും ഡേവിഡ് മില്ലറുടെ പ്രകടനവും ആതിഥേയര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം തീരെ ചെറുതല്ല. അതിനാല്‍ ആതിഥേയരെ പിടിച്ചു കെട്ടാന്‍ ഇന്ത്യ പടുപെടും. ശേഷിക്കുന്ന രണ്ട് ഏകദിനവും ജയിച്ച് പരമ്പര സമനിലയിയില്‍ ആക്കാനും റാങ്കിങ്ങിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താനുമാകും ദക്ഷിണാഫ്രിക്കയുടെ ശ്രമം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW