Saturday, February 24, 2018 Last Updated 44 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 01.40 PM

സ്‌പെഷ്യല്‍ ഡിന്നറിന് ക്ഷണിച്ചപ്പോള്‍ കാര്യം തിരക്കി, നിനക്കറിയില്ലേ, നീ കുട്ടിയൊന്നുമല്ലല്ലോയെന്ന് അഴകേശന്‍: ആ ദിവസം നടന്ന സംഭവങ്ങള്‍ വെളിപ്പെടുത്തി അമല പോള്‍

uploads/news/2018/02/191946/amala.jpg

നടി അമലാ പോളിനോട് അപമര്യാദയായി പെരുമാറിയ കേസില്‍ വ്യവസായി അഴകേശനും പിന്നാലെ ചെന്നൈയിലുള്ള ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഉടമയും അറസ്റ്റിലായിരുന്നു. ഇതിനിടെ അമലയുടെ മാനേജറെ മോശക്കാരനാക്കി ചിത്രീകരിച്ച് ചില മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തു വിട്ടതോടെ വിശദീകരണവുമായി അമലയെത്തി. അന്നു നടന്ന സംഭവങ്ങള്‍ വിശദമാക്കി പത്രകുറിപ്പിലൂടെയാണ് അമലയുടെ വെളിപ്പെടുത്തല്‍.

അന്ന് നടന്ന സംഭവങ്ങള്‍ ഇങ്ങനെയാണ്: ചെന്നൈയിലെ ഡാന്‍സ് സ്റ്റുഡിയോയില്‍ റിഹേഴ്‌സല്‍ നടന്നു കൊണ്ടിരിക്കുകയായിരുന്നു. അവിടെ വന്ന അഴകേശന്‍ തന്നോട് മലേഷ്യന്‍ ഷോയേക്കുറിച്ച് ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ സംസാരിക്കണമെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തി. മലേഷ്യയിലെ ഷോയ്ക്ക് ശേഷം സ്‌പെഷ്യല്‍ ഡിന്നറിന് വരണമെന്ന് പറഞ്ഞു. എന്താണ് അന്ന് പ്രത്യേക വിരുന്ന് എന്ന് ചോദിച്ചപ്പോള്‍, നിനക്കറിയില്ലേ നീ കുട്ടിയൊന്നുമല്ലെന്ന് അറിയാമെന്ന് പ്രത്യേക രീതിയില്‍ മറുപടി പറഞ്ഞു.

ഞാന്‍ പെട്ടെന്ന് പൊട്ടിത്തെറിച്ചു. കാരണം ആ സമയത്ത് എന്റെ അടുത്ത് ആരുമില്ലായിരുന്നു. എന്റെ നല്ല മറുപടിക്കായി കാത്തിരിക്കുന്നെന്ന് പറഞ്ഞ് അയാള്‍ പുറത്തേയ്ക്ക് പോയി. ഞാന്‍ അപ്പോഴേയ്ക്കും സുഹൃത്തുക്കളെ വിളിച്ചു. അരമണിക്കൂര്‍ കഴിഞ്ഞ് അവര്‍ വരുമ്പോഴും അയാള്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അവള്‍ക്ക് താല്‍പ്പര്യമില്ലെങ്കില്‍ അതു പറഞ്ഞാല്‍ പോരേ ഇതൊക്കെ വലിയ വിഷയമാണോയെന്നാണ് അവരോട് പറഞ്ഞത്. ഇതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സുഹൃത്തുക്കള്‍ പിടിച്ച് മുറിയില്‍ പൂട്ടിയിട്ടു. പിന്നീട് അന്വേഷിച്ചപ്പോഴാണ് അയാളുടെ സ്ഥിരം പരിപാടിയാണെന്ന് മനസ്സിലായത്. മലേഷ്യന്‍ ഷോയില്‍ പങ്കെടുക്കുന്ന എല്ലാ നടിമാരുടെയും നമ്പര്‍ അയാളുടെ ഫോണില്‍ ഉണ്ടായിരുന്നു.

പിന്നീട് മാമ്പലം പോലീസ് സ്‌റ്റേഷനില്‍ അയാളെ ഏല്‍പ്പിച്ചു. പരാതി നല്‍കാന്‍ ഞാന്‍ നേരിട്ട് പോലീസ് സ്‌റ്റേഷനില്‍ പോയി. അന്വേഷണം തുടരുകയാണ്. ഈ വിഷയത്തേക്കുറിച്ച് കൂടുതല്‍ സംസാരിക്കുന്നത് കേസിനെ ബാധിക്കുമെന്നതിനാലാണ് അധികം പ്രതികരിക്കാത്തത്. പക്ഷേ മോശമായ വാര്‍ത്തകള്‍ നല്‍കിയാല്‍ അവര്‍ക്കെതിരെ മാനനഷ്ടത്തിന് കേസെടുക്കും. ഇക്കാര്യത്തില്‍ പെട്ടെന്ന് നടപടിയെടുത്ത പോലീസിന് നന്ദി. ഇനിയും കൂടുതല്‍ പേര്‍ അറസ്റ്റിലായേക്കും. മാത്രമല്ല അറസ്റ്റിലായവരുടെ പേര് വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി തനിനിറം പുറത്തു കൊണ്ടുവരണം. ചില മാധ്യമങ്ങള്‍ എന്റെ മാനേജറെക്കുറിച്ച് മോശമായി എഴുതുകയുണ്ടായി. അതിനെതിരെ ഞാന്‍ മാനനഷ്ടത്തിന് പരാതി നല്‍കും, അമല പോള്‍ പറഞ്ഞു.

Ads by Google
Ads by Google
TRENDING NOW