Thursday, November 15, 2018 Last Updated 43 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 02.02 AM

യൂറോപ്പില്‍ ഇനി ജീവന്മരണ പോരാട്ടം

uploads/news/2018/02/191865/s3.jpg

ട്യൂറിന്‍(ഇറ്റലി)/ബേസല്‍(സ്വിറ്റ്‌സര്‍ലന്‍ഡ്‌): യുറോപ്യന്‍ ക്ലബ്‌ ഫുട്‌ബോളില്‍ ഇനി നോക്കൗട്ട്‌ ആവേശം. ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാര്‍ട്ടര്‍ റൗണ്ടുകള്‍ക്ക്‌ ഇന്നു തുടക്കമാകും. ജയിച്ചാല്‍ അകത്ത്‌, തോറ്റാല്‍ പുറത്ത്‌ എന്ന നിലയില്‍ വമ്പന്മാര്‍ ഉള്‍പ്പടെയുള്ളവര്‍ ജീവന്മരണ പോരാട്ടത്തിന്‌ ഇറങ്ങുന്നു.
ഇന്നു രണ്ടു മത്സരങ്ങളാണ്‌ അരങ്ങേറുന്നത്‌. ഇറ്റലിയെ ട്യൂറിനില്‍ ആതിഥേയരും ഇറ്റാലിയന്‍ ചാമ്പ്യന്മാരുമായ യുവന്റസിനെ നേരിടാന്‍ പ്രീമിയര്‍ ലീഗ്‌ ക്ലബ്‌ ടോട്ടനം ഹോട്‌സ്പര്‍ എത്തുമ്പോള്‍ സ്വിസ്‌ ചാമ്പ്യന്മാരായ എഫ്‌.സി. ബേസലിന്‌ നേരിടേണ്ടത്‌ പെപ്‌ ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്‌റ്റര്‍ സിറ്റിയെ.
പ്രീക്വാര്‍ട്ടറിലെ ഏറ്റവും ഗ്ലാമര്‍ പോരാട്ടങ്ങളില്‍ ഒന്ന്‌ നാളെയാണ്‌ അരങ്ങേറുന്നത്‌.
നിലവിലെ ചാമ്പ്യന്മാരായ റയാല്‍ മാഡ്രിഡിനെ നേരിടാന്‍ നെയ്‌മര്‍-കവാനി-എംബാപ്പെ തുടങ്ങി വമ്പന്‍ താരനിരയുമായി പാരീസ്‌ സെന്റ്‌ ജെര്‍മെയ്‌ന്‍ നാളെ സാന്റിയാഗോ ബെര്‍ണബുവിലെത്തും.
പ്രീമിയര്‍ ലീഗ്‌ ടീം ലിവര്‍പൂളും പോര്‍ചുഗല്‍ ക്ലബ്‌ എഫ്‌.സി. പോര്‍ട്ടോയും തമ്മിലാണ്‌ നാളത്തെ രണ്ടാം മത്സരം.
ഇന്ത്യന്‍ സമയം രാത്രി 1:15 മുതലാണ്‌ മത്സരങ്ങള്‍ എല്ലാം ആരംഭിക്കുക. സോണി സിക്‌സ്, സോണി ഇ.എസ്‌.പി.എന്‍ എന്നിവയില്‍ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.
ഇന്നത്തെ പോരാട്ടങ്ങളില്‍ യുവന്റസ്‌-സ്‌പര്‍സ്‌ മത്സരമാണ്‌ ഏറെ ശ്രദ്ധേയം. മിന്നുന്ന ഫോമിലാണ്‌ ഇരുടീമുകളും. ലണ്ടന്‍ ഡെര്‍ബിയില്‍ ആഴ്‌സണലിനെ തോല്‍പിച്ചതിന്റെ ആതമവിശ്വാസവുമായാണ്‌ ഇംഗ്ലീഷ്‌ ടീം ഇറ്റലില്‍ എത്തിയിരിക്കുന്നത്‌. മറുവശത്ത്‌ യുവന്റസാകട്ടെ കഴിഞ്ഞ നവംബറിനു ശേഷം പരാജയമറിഞ്ഞിട്ടില്ല.
ഇംഗ്ലീഷുകാര്‍ക്ക്‌ ആതിഥ്യമരുളുമ്പോള്‍ പരുക്കാണ്‌ യുവന്റസിനെ അലട്ടുന്നത്‌. പൗളോ ഡിബാല, യുവാന്‍ ക്വഡ്രാഡോ, ബ്ലെയ്‌സ് മാറ്റ്യൂഡി, ബെനഡിക്‌റ്റ് ഹൗഡിസ്‌ എന്നിവര്‍ പരുക്കിനെത്തുടര്‍ന്ന്‌ ഇന്നത്തെ മത്സരത്തിന്‌ ഉണ്ടാകില്ലെന്ന്‌ ഉറപ്പായി. പ്രതിരോധതാരം ആന്‍ഡ്രിയ ബഴ്‌സാഗ്ലിയുടെ കാര്യവും സംശയത്തിലാണ്‌.
ഒരുപിടി മിന്നും താരങ്ങളുടെ അഭാവത്തില്‍ സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗെ്വയ്‌നിലും ജോര്‍ജിയോ ചെല്ലീനി നയിക്കുന്ന പ്രതിരോധനിരയിലും പ്രതീക്ഷയര്‍പ്പിച്ചാണ്‌ യുവന്റസ്‌ ഇറങ്ങുക.
മറുവശത്ത്‌ ടോട്ടനത്തിന്‌ പ്രതിരോധതാരം ടോബി ആല്‍ഡര്‍വിയള്‍ഡിന്റെ പരുക്കൊഴിച്ചാല്‍ താരങ്ങളെല്ലാം പൂര്‍ണ ഫിറ്റാണ്‌. 2017-ന്റെ ടോപ്‌സ്കോറര്‍ ഹാരി കെയ്‌ന്‍ അണിനിരക്കുന്ന മുന്നേറ്റ നിരയിലൂടെ ഒരു എവേ ജയമാണ്‌ കോച്ച്‌ മൗറീഷ്യോ പോച്ചെറ്റിനോ പ്രതീക്ഷിക്കുന്നത്‌.
ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ കിരീടം ഉറപ്പിച്ചു മുന്നേറുന്ന മാഞ്ചസ്‌റ്റര്‍ സിറ്റി ജയത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യമിടാതെയാണ്‌ ബേസലിനെ നേരിടുന്നത്‌.
സെര്‍ജിയോ അഗ്യൂറോ, ഗബ്രിയേല്‍ ജീസസ്‌, റഹീം സ്‌റ്റെര്‍ലിങ്‌ ഫെര്‍ണാന്‍ഡീഞ്ഞോ, കെവിന്‍ ഡിബ്രുയ്‌ന്‍ എന്നിവരെല്ലാം തന്നെ മികച്ച ഫോമിലാണ്‌. ഇ.പി.എല്ലില്‍ ലെസ്‌റ്റര്‍ സിറ്റിലെ 5-1ന്‌ തോല്‍പിച്ചാണ്‌ അവരുടെ വരവ്‌.

Ads by Google
Tuesday 13 Feb 2018 02.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW