Thursday, November 15, 2018 Last Updated 43 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 01.37 AM

ഒമാന്‍ സന്ദര്‍ശനം നിര്‍ണായക ചുവടുവയ്‌പ്‌: നരേന്ദ്ര മോഡി

uploads/news/2018/02/191810/in2.jpg

മസ്‌കറ്റ്‌: ഒമാനിലെ ഭരണനേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ ഉഭയകക്ഷിബന്ധത്തിലെ നിര്‍ണായക ഏടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. രണ്ടു ദിവസത്തെ ഒമാന്‍ സന്ദര്‍ശനത്തിനൊടുവില്‍ ട്വിറ്ററില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിരോധസഹകരണം ഉള്‍പ്പെടെ എട്ടു കരാറുകളാണു മോഡിയുടെ സന്ദര്‍ശനവേളയില്‍ ഒമാനുമായി ഒപ്പിട്ടത്‌. വാണിജ്യ-നിക്ഷേപരംഗങ്ങളില്‍ ഉള്‍പ്പെടെ ഒമാനുമായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ തന്റെ സന്ദര്‍ശനം സഹായകമായെന്നു മോഡി അവകാശപ്പെട്ടു. ഉപപ്രധാനമന്ത്രിമാരായ സയിദ്‌ ഫഹദ്‌ ബിന്‍ മുഹമ്മദ്‌ അല്‍ സയിദ്‌, സയിദ്‌ അസാദ്‌ ബിന്‍ താരിഖ്‌ അല്‍ സയിദ്‌ എന്നിവരുമായും ബിസിനസ്‌ പ്രമുഖരുമായും അദ്ദേഹം ഇന്നലെ കൂടിക്കാഴ്‌ച നടത്തി. സിവില്‍, വാണിജ്യകാര്യങ്ങളിലെ നിയമസഹകരണം, നയതന്ത്ര-ഔദ്യോഗിക പാസ്‌പോര്‍ട്ടുകളില്‍ പരസ്‌പരം വിസ ഒഴിവാക്കല്‍, ആരോഗ്യ-വിനോദസഞ്ചാരമേഖലകളിലെ സഹകരണം എന്നിവയാണ്‌ ഇരുരാജ്യങ്ങളും ഒപ്പിട്ട മറ്റു ധാരണാപത്രങ്ങള്‍. ഇന്ത്യ-ഒമാന്‍ വാണിജ്യസഹകരണം ഈവര്‍ഷം 5500 കോടി ഡോളറിലെത്തുമെന്ന്‌ ഇന്ത്യന്‍ നയതന്ത്രപ്രതിനിധി ഇന്ദ്രമാന്‍ പാണ്ഡെ ചൂണ്ടിക്കാട്ടി.

ഒമാനിലെ ശിവക്ഷേത്രവും മോസ്‌ക്കും സന്ദര്‍ശിച്ച്‌ മോഡി

മസ്‌കറ്റ്‌: ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി 125 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഗുജറാത്തില്‍നിന്നുള്ള പ്രവാസി വ്യവസായികള്‍ നിര്‍മിച്ച ക്ഷേത്രം മസ്‌കറ്റിലെ മാത്രായിലാണ്‌. 1999 ല്‍ പുനരുദ്ധാരണം നടത്തി.
ചരിത്രപ്രധാനമായ ക്ഷേത്രത്തില്‍ അഭിഷേകം നടത്തിയ മോഡി, പുരോഹിതരും ഭരണസമിതി അംഗങ്ങളുമായി കൂടിക്കാഴ്‌ച നടത്തി. ആദി മോതീശ്വര്‍ മഹാദേവ്‌, മോതീശ്വര്‍ മഹാദേവ്‌, ഹനുമാന്‍ പ്രതിഷ്‌ഠകളാണു ക്ഷേത്രത്തിലുള്ളത്‌.
ക്ഷേത്ര ദര്‍ശനത്തിനുശേഷം പ്രധാനമന്ത്രി ഒമാനിലെ ഏറ്റവും വലിയപള്ളിയായ സുല്‍ത്താന്‍ ഖാബൂസ്‌ ഗ്രാന്‍ഡ്‌ മോസ്‌ക്കും സന്ദര്‍ശിച്ചു. ഇന്ത്യയില്‍നിന്നുള്ള മൂന്നുലക്ഷം ടണ്‍ വിശിഷ്‌ടശിലകളുപയോഗിച്ച്‌ 200 ഇന്ത്യന്‍ ശില്‍പികളാണു മോസ്‌ക്ക്‌ നിര്‍മാണത്തില്‍ പങ്കെടുത്തത്‌.

Ads by Google
Tuesday 13 Feb 2018 01.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW