Saturday, February 24, 2018 Last Updated 43 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 01.36 AM

രാജ്യാന്തര ബഹിരാകാശനിലയം സ്വകാര്യവല്‍ക്കരിക്കാന്‍ അമേരിക്ക

വാഷിങ്‌ടണ്‍: രാജ്യാന്തര ബഹിരാകാശനിലയ(ഐ.എസ്‌.എസ്‌)ത്തെ സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനവുമായി യു.എസിലെ ഡോണള്‍ഡ്‌ ട്രംപ്‌ ഭരണകൂടം.
ബഹിരാകാശനിലയത്തെ വാണിജ്യ സ്‌ഥാപനമായി മാറ്റാനാണു പുതിയ പദ്ധതിയെന്ന്‌ നാസ പുറത്തുവിട്ട രേഖകളെ ഉദ്ധരിച്ച്‌ വാഷിങ്‌ടണ്‍ പോസ്‌റ്റ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഐ.എസ്‌.എസിനായി ഇനി പണം ചെലവാക്കേണ്ടതില്ലെന്ന നിലപാടിനെത്തുടര്‍ന്നാണു പുതിയ തീരുമാനം. ഇതോടെ സര്‍ക്കാര്‍ ബഹിരാകാശനിലയത്തിനു നല്‍കുന്ന നേരിട്ടുള്ള പിന്തുണ നിര്‍ത്തലാക്കും. അടുത്ത ഏഴു വര്‍ഷത്തേക്കു കൂടി ധനസഹായം തുടരുമെന്ന്‌ രേഖകളില്‍ പറയുന്നു.

Ads by Google
Tuesday 13 Feb 2018 01.36 AM
YOU MAY BE INTERESTED
TRENDING NOW