Sunday, August 19, 2018 Last Updated 35 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 12 Feb 2018 05.03 PM

ആര്‍ത്തവ ദിവസങ്ങളില്‍ അമിതരക്തസ്രാവമോ?സൂക്ഷിക്കു, ഇത് ഒരു മുന്നറിയിപ്പാണ്

uploads/news/2018/02/191699/tapoon.jpg

ആര്‍ത്തവ ദിവസങ്ങളില്‍ ഉണ്ടാകുന്ന അമിതരക്തസ്രാവത്തെ തള്ളിക്കളയരുത്. അമിതരക്തസ്രാവം ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. പല രോഗങ്ങളുടെയും ലക്ഷണം കൂടിയാണ് അമിതരക്തസ്രാവം. തൈറോയ്ഡ്, അഡ്രിനല്‍, പാന്‍ക്രിയാസ് എന്നീ ഗ്രന്ഥികളുടെ പ്രവര്‍ത്തനതകരാറുകള്‍ അമിതരക്തസ്രാവം പോലെയുള്ള ആര്‍ത്തവപ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നു. മറ്റ് കാരണങ്ങള്‍ നോക്കാം.

ക്യാന്‍സര്‍ - അണ്ഡാശയം, ഗര്‍ഭപാത്രം, ഗര്‍ഭാശയമുഖം എന്നീ ഭാഗങ്ങളെ ബാധിക്കുന്ന ക്യാന്‍സറുകളുടെ ആദ്യലക്ഷണമായി രക്തസ്രാവം ഉണ്ടായേക്കാം.

രക്തസ്രാവത്തിലെ തകരാറുകള്‍ - രക്തം ശരിയായി കട്ടപിടിക്കാതിരിക്കുന്ന തരത്തിലുള്ള തകരാറുകള്‍ പാരമ്പര്യമായി ഉണ്ടെങ്കിലും അമിത രക്തസ്രാവം ഉണ്ടാകാം.

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ - ആര്‍ത്തവ രക്തത്തിനൊപ്പം അടര്‍ന്ന് പുറത്തുപോകുന്ന ഗര്‍ഭപാത്രത്തിന്റെ ഉള്‍പാളിയുടെ വളര്‍ച്ച നിയന്ത്രിക്കുന്നത് ഈസ്ട്രജന്‍. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഉണ്ടാവുകയാണെങ്കില്‍ അത് അമിത രക്തസ്രാവത്തിന് കാരണമായേക്കാം.

ഗര്‍ഭാശയ പോളിപ്പുകള്‍ - ഗര്‍ഭപാത്രത്തിന്റെ ഉള്‍ പാളിയില്‍ ഉണ്ടാകുന്ന അപകടകരമല്ലാത്ത വളര്‍ച്ചകളാണ് പോളിപ്പുകള്‍. ഇതിനാല്‍ ആര്‍ത്തവസമയത്ത് അമിത രക്തസ്രാവമോ നീണ്ടുനില്‍ക്കുന്ന രക്തസ്രാവമോ ഉണ്ടായേക്കാം.

ഇന്‍ട്രാ യൂട്ടറൈന്‍ ഉപാധികള്‍ - ഗര്‍ഭനിരോധനത്തിനായി ഉപയോഗിക്കുന്ന ഇന്‍ട്രാ യൂട്ടറൈന്‍ ഉപാധികള്‍ മൂലവും അമിത രക്തസ്രാവം ഉണ്ടാകാം.

അണ്ഡവിസര്‍ജനം നടക്കാത്ത അവസ്ഥ - ആര്‍ത്തവ സമയത്ത് അണ്ഡവിസര്‍ജനം ഉണ്ടായില്ലെങ്കില്‍, പ്രോജെസ്റ്റിറോണ്‍ ഹോര്‍മോണ്‍ണ്‍ ഉത്പാദിപ്പിക്കപ്പെടുകയില്ല. ഇത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്കു കാരണമാവുകയും രക്തസ്രാവത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

ഗര്‍ഭപാത്രത്തിലെ ഫൈബ്രോയിഡുകള്‍ - ഫൈബ്രോയിഡുകള്‍ ഇന്ന് പല സ്ത്രീകളുടെയും പ്രശ്‌നമാണ്. ഗര്‍ഭകാലത്തും അല്ലാത്തതുമായ സമയത്തും ഇത്തരത്തില്‍ മുഴകള്‍ വരാം. ഗര്‍ഭകാലത്ത് ഗര്‍ഭപാത്രത്തില്‍ ഉണ്ടാകുന്ന ക്യാന്‍സറിന് കാരണമല്ലാത്ത മുഴകളാണ് ഫൈബ്രോയിഡുകള്‍. ഈ ഫൈബ്രോയിഡുകള്‍ കാരണം അമിത രക്തസ്രാവം ഉണ്ടാവാം.

Ads by Google
Monday 12 Feb 2018 05.03 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW