Wednesday, August 22, 2018 Last Updated 17 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 12 Feb 2018 04.50 PM

ഓര്‍ഡര്‍ ചെയ്തശേഷം 24 മണിക്കൂറിനുള്ളില്‍ ഇനി ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണുകള്‍ വീട്ടിലെത്തും

xiaomi, express delivery,

സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ വലിയൊരു കുതിപ്പാണ് ഷവോമി സ്വന്തമാക്കിയത്. ഈ കുതിപ്പ് തുടരാനും ഓണ്‍ലൈന്‍ വ്യാപാരം ഉഷാറാക്കാന്‍ പുതിയ പരീക്ഷണം തുടങ്ങിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായി ഓണ്‍ലൈനില്‍ ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണുകള്‍ ഓര്‍ഡര്‍ ചെയ്ത് ഒരുപാട് ദിവങ്ങള്‍ കാത്തിരിക്കേണ്ട കാര്യമില്ല. അതേ ദിവസം തന്നെ ഫോണ്‍ വീട്ടില്‍ എത്തും. ഈ സേവനത്തിന് അധികം പൈസയും വാങ്ങുന്നില്ലെന്നാണ് മറ്റൊരു പ്രത്യേകത. പരീക്ഷണാര്‍ഥം ബംഗളൂരുവിലാണ് ആദ്യം ഇത് ആരംഭിച്ചിരിക്കുന്നത്.

ഈ സേവനം എംഐ സ്റ്റോര്‍ ആപ്പിലൂടെയും എംഐ.കോമിലൂടെയും (Mi.com) ബുക്കു ചെയ്യുന്നവര്‍ക്കാണ് നല്‍കുന്നത്. രാവിലെ 9.30നും വൈകീട്ട് 4.30നും ഇടയില്‍ ചെയ്യുന്ന ഓര്‍ഡറുകള്‍ക്കേ അതേദിവസം എത്തിച്ചു കൊടുക്കുകയുള്ളു.'ക്യാഷ് ഓണ്‍ ഡെലിവറി' സാധ്യമല്ല.

Ads by Google
Ads by Google
Loading...
TRENDING NOW