Thursday, November 15, 2018 Last Updated 53 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 10 Feb 2018 12.45 PM

പോസ്റ്റ് ഓഫീസില്‍ എത്തിയ കൊറിയറിനുള്ളില്‍ കടുവക്കുഞ്ഞ്, മണത്തറിഞ്ഞ് പൊക്കിയത് പോലീസ് നായ: അസാധാരണ സംഭവം ചര്‍ച്ചയാകുന്നു

Tiger cub found in mail by Mexican sniffer dog

മെക്‌സികോ: കൊറിയറിനുള്ളില്‍ പലരും പലതും അയയ്ക്കാറുണ്ട്. എന്നാല്‍ കടുവക്കുഞ്ഞിനെ കൊറിയറിനുള്ളില്‍ കണ്ടെത്തിയത് ഇതാദ്യമാണ്. പ്ലാസ്റ്റിക് ബോക്‌സിലാക്കിയാണ് കൊറിയറായി കടുവക്കുഞ്ഞിനെ അയച്ചത്. മെക്‌സിക്കോയിലാണ് അസാധാരണ സംഭവം.

കൊറിയര്‍ പൊതികള്‍ക്കിടയില്‍ നിന്ന് മണത്തറിഞ്ഞ് കടുവക്കുഞ്ഞിനെ പൊക്കിയത് പോലീസ് നായയാണ്. രണ്ടു മാസം പ്രായമുള്ള കടുവക്കുഞ്ഞിനെയാണ് പോലീസ് നായ രക്ഷിച്ചത്. പോസ്റ്റ് ഓഫീസിലെ കൊറിയര്‍ കവറുകള്‍ക്കിടയില്‍ പരിശോധന നടത്തുകയായിരുന്ന സ്‌നിഫര്‍ ഡോഗാണ് ബോക്‌സിനുള്ളില്‍ നിന്ന് കടുവക്കുഞ്ഞിനെ കണ്ടെത്തിയത്.

Tiger cub found in mail by Mexican sniffer dog

മെക്‌സിക്കന്‍ പോലീസാണ് കടുവക്കുഞ്ഞിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. വന്യമൃഗങ്ങളുടെ കള്ളക്കടത്ത് തടയാന്‍ കര്‍ശന പരിശോധന തുടങ്ങിയതോടെ ഇത്തരം മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങിയതെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്. മയക്കുമരുന്ന് നല്‍കി മയക്കിയാണ് കടുവക്കുഞ്ഞിനെ ബോകസ്ില്‍ കിടത്തിയിരുന്നത്. നിര്‍ജലീകരണം നേരിട്ടെങ്കിലും കടുവക്കുഞ്ഞിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

Ads by Google
Saturday 10 Feb 2018 12.45 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW