Saturday, February 24, 2018 Last Updated 44 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 10 Feb 2018 11.38 AM

'മങ്കാടി' കൊലപാതക കേസ് തെളിയിച്ച് കടന്നുവരവ്: മലയാളിയായ ഗുണ്ടാനേതാവ് ബിനുവിന്റെ ബര്‍ത്ത്‌ഡേ പാര്‍ട്ടി പൊളിച്ചതും ഈ ഹീറോ: ഇത് ആക്ഷന്‍ ഹീറോ സര്‍വേഷ്

Sarvesh

മെക്കാനിക്കല്‍ എന്‍ജിനിയര്‍ ആയിരുന്നു സര്‍വേഷ്. കടുത്ത ആഗ്രഹം കൊണ്ടാണ് പോലീസ് സേനയില്‍ എത്തിയത്. നാടിനെ സേവിക്കുക എന്ന സര്‍വേശിന്റെ മോഹം വെറുതെ ആയിരുന്നില്ല. ഇപ്പോള്‍ തമിഴ് നാട് മൊത്തം പാടി പുകഴ്ത്തുന്നുണ്ട് അമ്പാട്ടുര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സര്‍വേശിനെ. തമിഴ് നാടിനെ ഞെട്ടിച്ച മങ്കാടി കൊലപാതക കേസ് തെളിയിച്ചതാണ് സര്‍വേശിനെ ഹീറോ ആക്കിയത്. നാല് വര്‍ഷമായി തെളിയാതെ കിടക്കുന്ന കേസ് ആയിരുന്നു ഇത്.

2013 ല്‍ ആയിരുന്നു മങ്കാടിയില്‍ ഒരു വീട്ടില്‍ ഒരു സ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒരുപാട് അന്വേഷണങ്ങള്‍ക്കൊടുവിലും കേസിനു തുമ്പുണ്ടാക്കാന്‍ സാധിച്ചില്ല. മാസങ്ങള്‍ക്കു മുന്നേ ആണ് സര്‍വേഷിനു ഈ കൊലപാതകത്തിന്റെ അന്വേഷണ ചുമതല ലഭിച്ചത്. തമിഴ് നാടിനെ വിറപ്പിച്ച ഗുണ്ടയായ മലയാളി ബിനുവിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ ക്രിമിനലുകള്‍ എത്തുന്നു എന്ന രഹസ്യ വിവരം സര്‍വേഷിനു ലഭിച്ചു. ഉടനെ വിവരം കമ്മീഷണര്‍ വിശ്വനാഥിനെ അറിയിക്കുകയും സമയോചിത ഇടപെടല്‍ നടത്തുകയും ചെയ്തു. അവിടെ ഉണ്ടായിരുന്ന പ്രതികള്‍ ഒറ്റ രാത്രി കൊണ്ട് കുടുങ്ങി. ആയുധങ്ങള്‍ ഉള്‍പ്പടെ ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

സര്‍വേഷിനും സംഘത്തിനും നാടിന്റെ മൊത്തം അഭിനന്ദന പ്രവാഹമാണ്. സിനിമാ താരങ്ങളായ വിശാല്‍, സിദ്ധാര്‍ഥ്, കരുണാകരന്‍ എന്നിവരും സാമൂഹ്യ രാഷ്ര്ടീയ രംഗത്തുള്ള പല പ്രമുഖരും നേരിട്ടും അല്ലാതെയും സര്‍വേശിനെ അഭിനന്ദിക്കുന്നുണ്ട്. തമിഴ് നാട്ടിലെ യുവ ജനതയ്ക്ക് പ്രചോദനമാകാനും നിയമത്തില്‍ വിശ്വാസ0 അര്‍പ്പിക്കാനും ഈ നീക്കം കാരണമായിരിക്കുകയാണ്. നേട്ടത്തില്‍ സന്തോഷിക്കുന്നതായി സര്‍വേഷ് പറഞ്ഞു. എല്ലാവരും സുരക്ഷിതമായും സന്തോഷമാണ് ജീവിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് തന്റെ ലക്ഷ്യം എന്നാണ് സര്‍വേഷ് അഭിനന്ദിച്ച എല്ലാവര്‍ക്കും മറുപടിയായി പറയുന്നത്.

Ads by Google
Saturday 10 Feb 2018 11.38 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW