Monday, November 19, 2018 Last Updated 24 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 08 Feb 2018 03.39 PM

കോമിക്കോള

സൂപ്പര്‍ ജോക്ക്
uploads/news/2018/02/190642/Weeklyjokes080218a.jpg

ആദ്യരാത്രിയില്‍ അകാരണമായി പൊട്ടിച്ചിരിക്കുന്ന വരനോട് വധു:
ചേട്ടനെന്തിനാ ചിരിക്കുന്നത്?
വരന്‍: ഒരു കല്യാണം കഴിച്ചാല്‍ എന്റെ ഭ്രാന്ത് മാറുമെന്നാ ഡോക്ടര്‍ പറഞ്ഞത്. ആ സ്ഥിതിക്ക് ഇനി എനിക്ക് ഭ്രാന്തുവരില്ലല്ലോ എന്നോര്‍ത്ത് ചിരിച്ചതാണേ...''
റോയ് ജോര്‍ജ്, നാഗാലാന്റ്

****

ഭാര്യ ഭര്‍ത്താവിനോട്:
ചേട്ടാ... കഴിഞ്ഞദിവസം വരെ ആക്രിപെറുക്കി നടന്ന ആ ബഷീറെങ്ങനെയാ ഇത്ര പെട്ടെന്ന് പണക്കാരനായത്? വല്ല ലോട്ടറിയും അടിച്ചോ?''
ഭര്‍ത്താവ്: അയാളിപ്പം പഴയ ആക്രിയല്ല. കലോത്സവത്തിലെ അപ്പീലുകളുടെ കോണ്‍ട്രാക്റ്ററാ...
പ്രണവ്, തൃശൂര്‍

****

ഫോട്ടോഗ്രാഫി കമ്പക്കാരനായ വിവേക് ഇടുക്കിയിലെത്തി ഒരാളോട്:
ചേട്ടാ... ഇവിടെ ഫോട്ടോ എടുക്കാന്‍ പറ്റിയ സ്ഥലം എവിടെയുണ്ട്?
ആള്‍: ഇവിടെനിന്ന് ആ മലകേറി താഴേക്കു നടന്നാല്‍ ഒരു ചെറിയ വളവുണ്ട്. അവിടെ ചെന്നാല്‍ കാണാം 'രമണിസ്റ്റുഡിയോ.'
പ്രദീപ്, പറവൂര്‍

****

uploads/news/2018/02/190642/Weeklyjokes080218b.jpg

ടൗണില്‍വച്ച് കണ്ടുമുട്ടിയപ്പോള്‍ ശോഭ ജയയോട്:
നീ എന്തിനാടി ഡോക്ടറെ പ്രേമിച്ചുനടന്നിട്ട് ഇപ്പോള്‍ ആ മെഡിക്കല്‍ സ്‌റ്റോറിലുളള ആളിന്റെ കൂടെ കറങ്ങുന്നത്?
ജയ: ഡോക്ടര്‍ എഴുതിയ ലൗ ലെറ്റര്‍ വായിച്ചു മനസിലാക്കാന്‍ ഞാന്‍ സ്ഥിരം മെഡിക്കല്‍ സ്‌റ്റോറില്‍ ചെല്ലുമായിരുന്നു. അങ്ങനെ ഞങ്ങള്‍ അടുപ്പത്തിലായെടീ...
രഞ്ജന്‍, നെന്മാറ

***

മദ്യപിച്ചു ലക്കുകെട്ട ഒരുവന്‍ വീടിന്റെ താഴു തുറക്കാന്‍ ബുദ്ധിമുട്ടുന്നതു കണ്ട് സുഹൃത്ത്:
കീ ഇങ്ങു തരൂ... ഞാന്‍ തുറന്നു തരാം.
മദ്യപന്‍: വേണ്ട വേണ്ട... ഞാന്‍ തുറന്നോളാം. താന്‍ ഈ ഭിത്തി അനങ്ങാതെ ബലമായി ഒന്നു പിടിച്ചുതന്നാല്‍ മതി.
അനില്‍ പെരുവ

***

ദന്തഡോക്ടര്‍ പരിശോധനയ്ക്കിടയില്‍:
ഒന്ന് കെട്ടിയതാണല്ലോ?
ശാലിനി: ദേ അനാവശ്യം പറയരുത്. ഡോക്ടറാണെന്നൊന്നും ഞാന്‍ നോക്കില്ല.
ഡോക്ടര്‍: ഞാന്‍ പല്ലാണ് ഉദ്ദേശിച്ചത്.
സുകു, മാള

****

uploads/news/2018/02/190642/Weeklyjokes080218c.jpg

മാജിക് ക്ലാസില്‍ മജീഷ്യന്‍:
ഞാന്‍ ഉഗാണ്ടയിലെ ഗോത്രവര്‍ഗക്കാരുടെ ഇടയില്‍ മാജിക് അവതരിപ്പിക്കുകയായിരുന്നു. അപ്പോള്‍ തീയിലേക്കു ചാടുന്ന എന്റെ ഐറ്റം കണ്ട് കാണികള്‍ കൈയടിയും നൃത്തവുമായിരു
ന്നു!
ഇതുകേട്ട ഒരാള്‍:
അല്ലെങ്കിലും അവര്‍ക്ക് ചുട്ട ഇറച്ചി ഭയങ്കര ഇഷ്ടമാ...
കലേഷ്, പേട്ട

Ads by Google
Ads by Google
Loading...
TRENDING NOW