Sunday, May 27, 2018 Last Updated 2 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 01 Feb 2018 12.37 PM

മാറ്റി നിര്‍ത്തിയ​വരോട് മകള്‍ പറഞ്ഞു, വിവാഹമോചിതയായ അമ്മ തന്നെ കന്യാദാനം നടത്തണം ; പരമ്പരാഗത ബ്രാഹ്മിണ്‍ കുടുംബം ചെയ്തത്: വൈറലായി ചിത്രങ്ങള്‍

uploads/news/2018/02/188534/wedding.jpg

വിവാഹമോചിതയായ യുവതി തന്റെ മകളെ നല്ല രീതിയില്‍ വളര്‍ത്തി വിവാഹം കഴിച്ചയക്കാന്‍ നല്ല രീതിയില്‍ വെല്ലുവിളി നേരിടും. വളര്‍ത്തിയ കുഞ്ഞുങ്ങളുടെ വിവാഹചടങ്ങുകളിലും പല സുപ്രധാന ചടങ്ങുകളിലും വിവാഹമോചിത എന്ന നിലയില്‍ മാറ്റിനിര്‍ത്തപ്പെടാറുണ്ട്. പരമ്പരാഗതമായി പിന്തുടരുന്ന പല കീഴ്‌വഴക്കങ്ങളുടെ പേരിലായിരിക്കും ഇത്തരം മാറ്റിനിര്‍ത്തപ്പെടല്‍. എന്നാല്‍ അത്തരം കീഴ്‌വഴക്കങ്ങള്‍ മറുപടിയെന്നോണം വിവാഹ മോചിതയായ അമ്മ ന്റെ മകളുടെ കന്യാദാനം നടത്തിയിരിക്കുകയാണ്.

uploads/news/2018/02/188534/wedding-1.jpg

ഓസ്‌ട്രേലിയയില്‍ താമസക്കാരായ രാജേശ്വരി വര്‍മയുടെ മകള്‍ സന്ധ്യയുടെ വിവാഹ നിമിഷങ്ങളാണ് പരമ്പരാഗത രീതിയില്‍ നിന്ന് മാറി ചിന്തിച്ചിരിക്കുന്നത്. എത്ര പുരോഗമനവാദികളാണെങ്കിലും വിവാഹത്തിന്റെ കാര്യത്തില്‍ പിന്തുടരുന്ന കീഴ്‌വഴക്കങ്ങളെ മറികടന്ന് സാധാരണ ആരും ചിന്തിക്കാറില്ല. തന്റെ സുഹൃത്തിന്റെ മകളുടെ വിവാഹത്തിലാണ് ഈ മാറ്റനിര്‍ത്തപ്പെടലിന്റെ വേദന രാജേശ്വരി അറിഞ്ഞത്. തന്റെ മകളുടെ വിവാഹചടങ്ങുകളില്‍ താനും മാറി നില്‍ക്കേണ്ടി വരുമോയെന്ന വേദന രാജേശ്വരിയെ വേട്ടയാടിയിരുന്നു.

uploads/news/2018/02/188534/wedding-2.jpg

എന്നാല്‍ സുഹൃത്തായ സാമിനെ വിവാഹം ചെയ്യാനുള്ള മകള്‍ സന്ധ്യ തീരുമാനിച്ചതിനൊപ്പം കന്യാദാനം അമ്മ തന്നെ ചെയ്താല്‍ മതിയെന്ന ആഗ്രഹം മകള്‍ പ്രകടിപ്പിച്ചതോടെ രാജേശ്വരിയ്ക്ക് സമാധാനമായി. എന്നാല്‍ പരമ്പരാഗത ബ്രാഹ്മണ സമുദായാഗംങ്ങള്‍ ഈ തീരുമാനത്തിന് എങ്ങനെ പിന്തുണയ്ക്കുമെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും കുടുംബത്തിന്റെ പിന്തുണ രാജേശ്വരിയ്ക്ക് ലഭിച്ചതോടെ കന്യാദാനം രാജേശ്വരി നടത്തുകയായിരുന്നു. ചെന്നെ സ്വദേശിയായ ഫോട്ടോഗ്രാഫര്‍ വരുണ്‍ സുരേഷ് പങ്ക് വച്ച ചിത്രങ്ങള്‍ കുറഞ്ഞ സമയം കൊണ്ടാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്.

uploads/news/2018/02/188534/wedding-3.jpg

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW