Sunday, February 17, 2019 Last Updated 57 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 27 Jan 2018 03.56 PM

കാതിലോല തരംഗം

'' പെണ്‍കുട്ടികള്‍ക്കിടയില്‍ താരമായി മാറുന്ന ന്യൂജെന്‍ കമ്മലുകളെക്കുറിച്ച്... ''
uploads/news/2018/01/187147/trend270118.jpg

ഫാഷന്‍ ലോകത്തെ മാറിവരുന്ന ട്രെന്‍ഡുകള്‍ പരീക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഓരോ പെണ്‍കുട്ടിയും. വസ്ത്രങ്ങളിലെ കണ്ണഞ്ചിപ്പിക്കുന്ന ഫാഷന്‍ പിന്തുടരുന്ന പെണ്‍കുട്ടികള്‍ക്ക് ഇനി മുതല്‍ വ്യത്യസ്തമായ കമ്മലുകളും പരീക്ഷിക്കാം.

ജിമുക്കി കമ്മല്‍, രാംലീല കമ്മല്‍ എന്നിവയെ കടത്തിവെട്ടി ഫാഷന്‍ ലോകം പിടിച്ചടക്കിയ ചില കമ്മലുകളുണ്ട്. ജിറാഫ്, ആമ, നീരാളി, പെന്‍ഗ്വിന്‍, മുയല്‍, പാമ്പ്, മൂങ്ങ തുടങ്ങിയ ജീവികളുടെ രൂപങ്ങളുള്ള കമ്മലുകളാണ് കോളജ്കുമാരികളുടെ ആഭരണപ്പെട്ടികളില്‍ ഇടം കെണ്ടത്തിയിരിക്കുന്നത്.

ജീവികളുടെ രൂപങ്ങളാണ് കമ്മലുകളിലെങ്കിലും ഏറെ ഭംഗിയോടെയാണവ നിര്‍മ്മിച്ചിരിക്കുന്നത്. പരിചയപ്പെടാം വ്യത്യസ്തമായ ട്രെന്‍ഡി കമ്മലുകളെ...

ആമ


ചെറിയ മൊട്ട് കമ്മലുകളായാണ് ആമയുടെ രൂപത്തിലുള്ള കമ്മലുകളുടെ ഘടന. 80 രൂപ മുതല്‍ ലഭ്യമാണ്.

മുയല്‍


മുയല്‍ കമ്മലുകള്‍ക്ക് മറ്റ് കമ്മലുകളെ അപേക്ഷിച്ച് ഡിമാന്റ് കൂടുതലാണ്. 90 രൂപ മുതല്‍ മുയല്‍ കമ്മലുകള്‍ ലഭ്യമാണ്.

മൂങ്ങ


വെള്ളയും കറുപ്പും നിറത്തിലുള്ള കണ്ണഞ്ചിപ്പിക്കുന്ന കല്ലുകളിലും മുത്തുകളിലും നിര്‍മ്മിച്ചിരിക്കുന്ന മൂങ്ങയുടെ ആകൃതിയുള്ള കമ്മലുകള്‍ കണ്ടാല്‍ ആരായാലും വാങ്ങി കാതിലണിയും. 120 രൂപ മുതല്‍ ഇവ ലഭ്യമാണ്.
uploads/news/2018/01/187147/trend270118a.jpg

ജിറാഫ്


ആന്റിക് മെറ്റീരിയലില്‍ നിര്‍മ്മിക്കുന്ന ജിറാഫ് കമ്മലുകള്‍ കാണാന്‍ പ്രത്യേക ഭംഗിയാണ്. ആന്റിക്കില്‍ മാത്രമല്ല, പേപ്പറുകളിലും വ്യത്യസ്ത നിറങ്ങളിലുള്ള മുത്തുകളിലും ജിറാഫ് കമ്മലുകള്‍ നിര്‍മ്മിക്കാറുണ്ട്. 120 രൂപ മുതല്‍ ലഭ്യമാണ്.

പാമ്പ്


കാഴ്ചയില്‍ പേടിപ്പിക്കുന്ന രൂപമാണ് പാമ്പുകളുടേതെങ്കിലും പാമ്പിന്റെ ആകൃതിയിലുള്ള കമ്മലുകള്‍ അത്യാകര്‍ഷകമാണ്. മിന്നിത്തിളങ്ങുന്ന മുത്തുകളില്‍ത്തീര്‍ത്ത കമ്മലുകള്‍ കാതുകള്‍ക്ക് ശോഭയേകും. 150 രൂപ മുതല്‍ ഇവ ലഭ്യമാണ്.

പെന്‍ഗ്വിന്‍


പെന്‍ഗ്വിനുകളുടെ ഓമനത്തമുള്ള മുഖം അതേപോലെ ഈ കമ്മലുകളിലുണ്ട്. വ്യത്യസ്ത നിറങ്ങളിലും വലുപ്പത്തിലുമാണ് ഈ കമ്മലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. മുതിര്‍ന്നവരേക്കാളും കുട്ടികള്‍ക്കാണ് ഈ കമ്മലുകള്‍ കൂടുതല്‍ അനുയോജ്യം. 130 രൂപ മുതല്‍ ഇവ ലഭ്യമാണ്.

മത്സ്യം


പേപ്പറുകളിലും പ്ലാസ്റ്റിക് മെറ്റീരിയലിലും നിര്‍മ്മിച്ചിരിക്കുന്ന മീനുകളുടെ ആകൃതിയിലുള്ള കമ്മലുകള്‍ക്കാണ് ആവശ്യക്കാരേറെയുള്ളത്. 100 രൂപ മുതല്‍ ഇവ വിപണിയിലുണ്ട്.

നീരാളി


നീരാളിയുടെ ആകൃതിയില്‍ സില്‍വര്‍, ഗോള്‍ഡന്‍ എന്നീ നിറങ്ങളില്‍ കമ്മലുകള്‍ ലഭ്യമാണ്. മോഡേണ്‍ ലുക്ക് ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഇനി മുതല്‍ നീരാളിക്കമ്മലും പരീക്ഷിക്കാം. 100 രൂപ മുതല്‍ ലഭ്യമാണ്.

ശില്പ ശിവ വേണുഗോപാല്‍

Ads by Google
Saturday 27 Jan 2018 03.56 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW