Thursday, November 15, 2018 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 27 Jan 2018 08.10 AM

സ്‌റ്റെതസ്‌കോപ്പിന് പകരം കയ്യില്‍ ചുറ്റികയും ടേപ്പും; രക്ഷിച്ചത് 600 ​​പേരെ ; ബില്‍ഗേറ്റ്‌സിന്റെ 5 സൂപ്പര്‍ഹീറോകളില്‍ ഒരാള്‍ ഈ ഇന്ത്യന്‍ ഡോക്ടര്‍

uploads/news/2018/01/187065/bill-gates.jpg

ന്യൂഡല്‍ഹി: ഞരമ്പുകളുടെ ചലനം പരിശോധിക്കുന്ന ചെറിയ ഹാമര്‍, കാലുകളുടെയും കൈയ്യുടെയും നീളം അളക്കാന്‍ ടേപ്പ്, വശങ്ങള്‍ പരിശോധിക്കുന്ന ഗോണിമയാ മീറ്റര്‍. ഡോക്ടറേക്കാളുപരി കാഴ്ചയില്‍ മരപ്പണിക്കാരനെപ്പോലെ തോന്നിച്ചേക്കാം. കാരണം സ്‌റ്റെതസ്‌കോപ്പിന് പകരം മാത്യു വര്‍ഗ്ഗീസ് എന്ന ഡോക്ടറുടെ കയ്യിലുള്ളത് മറ്റ് പല രൂപങ്ങളിലുമുള്ള ഉപകരണങ്ങളാണ്. സ്‌റ്റൈതസ്‌കോപ്പ് ഇല്ലാത്ത ഈ ഡോക്ടറിന്റെ മഹത്വം സ്വന്തം രാജ്യക്കാരായ നമ്മള്‍ അറിഞ്ഞില്ലെങ്കിലും ഇപ്പോള്‍ ലോകം അദ്ദേഹത്തെ ഉറ്റ് നോക്കുകയാണ്. മൈക്രോസോഫ്റ്റ് ഉടമ ബില്‍ ഗേറ്റ്‌സ് ലോകത്തെ യഥാര്‍ത്ഥ അഞ്ച് സൂപ്പര്‍ ഹീറോകളില്‍ ഒരാളായി തിരഞ്ഞെടുത്തിരിക്കുന്നത് ഡോക്ടര്‍ മാത്യു വര്‍ഗ്ഗീസിനെയാണ്. അതോടെ മാത്യു വര്‍ഗ്ഗീസ് ആരാണെന്ന തിരച്ചിലിലാണ് ലോകം. ഒടുവില്‍ അദ്ദേഹത്തെ അറിഞ്ഞു കഴിയുമ്പോള്‍ ഈ മനുഷ്യന്‍ സൂപ്പര്‍ ഹീറോയാണെന്ന് ഒരു പോലെ പറയുന്നു.

പോളിയോ രോഗ നിവാരണം എന്ന ലക്ഷ്യത്തിന്റെ അമരക്കാരനാണ് മാത്യു വര്‍ഗ്ഗീസ്. ഇന്ത്യയിലെ ഒരേയൊരു പോളിയോ വാര്‍ഡ് നടത്തുന്ന വ്യക്തി. ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലാണ് പോളിയോ രോഗ ബാധിതര്‍ക്കായി പ്രത്യേക വാര്‍ഡ്. സമയ ബന്ധിതമായി ജോലി ചെയ്ത് മടങ്ങുന്ന ഡോക്ടര്‍മാര്‍ക്ക് അപവാദമാണ് ഇദ്ദേഹം. അത്യാവശ്യ ഘട്ടങ്ങളില്‍ മറ്റ് ചടങ്ങുകള്‍ക്കും ആവശ്യ ഘട്ടങ്ങള്‍ക്കും പോകുന്നതൊഴിച്ചാല്‍ മിക്ക സമയത്തും ഡോക്ടറുടെ സേവനം ആശുപത്രിയില്‍ ലഭ്യമാണ്.

2011ല്‍ ഇന്ത്യയില്‍ നിന്ന് പോളിയോ തുടച്ചു നീക്കിയെന്ന് പറയുമ്പോഴും ഇന്നും ചികിത്സ തേടിയെത്തുന്നവര്‍ നിരവധിയാണ്. കൈകള്‍ക്കും കാലിനും രോഗം ബാധിച്ച് നടക്കാന്‍ പോലുമാകാത്ത അവസ്ഥയിലെത്തുന്ന രോഗികളെ ശസ്ത്രക്രിയയിലൂടെ സാധാരണ ജീവിതത്തിലേയ്‌ക്കെത്തിക്കുന്നതാണ് ഡോക്ടറുടെ മിടുക്ക്. 1987-ല്‍ ആരംഭിച്ച പോളിയോ വാര്‍ഡിലെത്തിയ മിക്കവരും ഡോക്ടറുടെ ചികിത്സയും കരുതലുംകൊണ്ട് ജീവിതത്തിലേയ്ക്ക് നടന്നു കയറി. വര്‍ഷം 600 പേരേ വരെ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചിട്ടുണ്ട്. ഇപ്പോള്‍ അത് 200ലേയ്ക്ക് കുറഞ്ഞതിന്റെ സന്തോഷത്തിലാണ് മാത്യു വര്‍ഗ്ഗീസ്.

പക്ഷേ പോളിയോ വാര്‍ഡിലേയ്ക്ക് ഒരു രോഗിയും എത്താതിരിക്കുക എന്നതാണ് ഡോക്ടറുടെ ഏറ്റവും വലിയ സ്വപ്നം. അതിനായുള്ള പരിശ്രമത്തിലും ബോധവല്‍ക്കരണത്തിലും അദ്ദേഹം സജീവമാണ്. രോഗം ഭേദമാകുമെങ്കിലും വരുമാന മാര്‍ഗ്ഗമില്ലാതെയും, വിദ്യാഭ്യാസം ലഭിക്കാതെയും നില്‍ക്കുന്ന രോഗികള്‍ക്ക് അതിനുള്ള സഹായവും അദ്ദേഹം നല്‍കുന്നു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിവാഹ ചടങ്ങുകളേക്കാള്‍ താന്‍ പങ്കെടുത്തിട്ടുള്ളത് ഇത്തരത്തിലുള്ള പേഷ്യന്റ്‌സിന്റേതാണെന്ന് ഡോക്ടര്‍ പറയുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW