Monday, July 23, 2018 Last Updated 10 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Jan 2018 11.18 AM

ഐവൂമി സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട്

flipkart

ഐവൂമി i1, ഐവൂമി i1s സ്മാർട്ട്ഫോണുകൾക്ക് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വമ്പിച്ച ഓഫറുകളുമായി എത്തിയിരിക്കുകയാണ് ഫ്ലിപ്പ്കാർട്ട്. ജനുവരി 21 മുതൽ 23 വരെയാണ് ഫ്ലിപ്പ്കാർട്ടിൽ റിപ്പബ്ലിക് ദിന ഓഫർ ഒരുക്കിയിരിക്കുന്നത്. 10 ശതമാനം ക്യാഷ്ബാക്ക് ഓഫറാണ് സിറ്റി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉടമകൾക്ക് ഫ്ലിപ്പ്കാർട്ട് നൽകുന്നത്.

കൂടാതെ, ഐഡിയയുമായി കൈകോർത്തും ഫ്ലിപ്പ്കാർട്ട് ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഐഡിയ 1500 രൂപയുടെ ക്യാഷ് ബാക്ക് ഓഫറാണ് നൽകുന്നത്. ഐഡിയ വരിക്കാർക്ക് 5999 രൂപ വിലയുള്ള ഐവൂമി i1 സ്മാർട്ട്ഫോൺ 4499 രൂപയ്ക്കും 7499 രൂപ വിലയുള്ള i1s 5999 രൂപയ്ക്കും ലഭ്യമാക്കാം.

5.45 ഇഞ്ച് HD ഇൻഫിനിറ്റി എഡ്ജ് ഡിസ്പ്ലെ, മീഡിയടെക് MT6737 ക്വാഡ്കോർ പ്രോസസ്സർ, ആൻഡ്രോയ്ഡ് 7.0 നുഗട്ട്, 2GB റാം, 16 GB സ്റ്റോറേജ്, 13MP/2MP റിയർ ക്യാമറ, 8MP സെൽഫി ക്യാമറ, 3000 mAh ബാറ്ററി എന്നിവയാണ് ഐവൂമി i1 സവിശേഷതകൾ. 3GB റാം, 32 GB സ്റ്റോറേജൊടെയാണ് ഐവൂമി i1s വിപണിയിലുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW