Monday, April 23, 2018 Last Updated 8 Min 53 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 12.57 PM

ഹാട്രിക് നേടിയതിനു ശേഷം ഹ്യൂമേട്ടന്റെ ആ 'ആംഗ്യം' ഇതിനായിരുന്നൂ: ഹാട്രിക്കില്‍ ബ്ലാസ്‌റ്റേഴ്‌സ് ടീം മാനേര്‍ക്ക് സംഭവിച്ചത് ഒന്നൊന്നര നഷ്ടം

Ian hume, Ha trick,  Antony Thomas

മലയാളിയുടെ സ്വന്തം ഹ്യൂമേട്ടനായ ഇയാന്‍ ഹ്യൂമിന്റെ ഹാട്രിക് ആയിരുന്നു ബ്ലാസ്‌റ്റേഴ്‌സിന് ഐഎസ്എല്ലില്‍ ജീവന്‍ തിരിച്ചു നല്‍കിയത്. ടീമിന് ജീവന്‍ തിരിച്ചു കിട്ടിയപ്പോള്‍ ടീം മാനേജര്‍ക്ക് ജീവനായതാണ് നഷ്ടമായത്. ഡല്‍ഹി ഡൈനാമോസിനെതിരെ ഹാട്രിക് നേടിയ ഹ്യൂമിന്റെ ആഘോഷം അവസാനിച്ചത് മാനേജര്‍ ആന്റണി തോമസിന്റെ താടിയിലാണ്.

ഹ്യൂം ഹാട്രിക് അടിച്ചാല്‍ താടി വടിയ്ക്കാമെന്ന് ആന്റണി തോമസ് ഹ്യൂമിനോട് ബെറ്റ് വച്ചിരുന്നു. ബെറ്റ് വച്ച് ഹ്യൂം നേരെ ഇറങ്ങിയത് ദില്ലിയിലെ ഗ്രൗണ്ടിലേക്ക്. കളിക്കിടെ തലപൊട്ടിയിട്ടും തുടര്‍ന്ന കളിയില്‍ താരം ഹാട്രിക് അടിയ്ക്കുകയും ചെയ്തു.

Ian hume, Ha trick,  Antony Thomas

മൂന്നാം ഗോളും പിറന്ന ശേഷം സൈഡ്‌ലൈനിനരികിലേക്ക് ഓടിയെത്തിയ ഹ്യൂം ഷേവ് ചെയ്യുന്നതായി ആംഗ്യം കാണിക്കുകയും ചെയ്തിരുന്നു. ആദ്യം ഈ ആംഗ്യത്തിന്റെ അര്‍ത്ഥം മനസ്സിലായില്ലെങ്കിലും ശേഷം ഹ്യൂം ഇന്‍സ്റ്റഗ്രാമിലിട്ട ഫോട്ടോയൊടെ എല്ലാവര്‍ക്കും കാര്യം മനസ്സിലായി.

അങ്ങനെ കളി വിജയിച്ചതും ഹ്യൂമിന്‍െ ഹാട്രിക്കുകൂടി ആഘോഷിച്ചത് അങ്ങെനെ ആന്റണിയുടെ താടിവടിച്ചാണ് ടീം തീര്‍ത്തത്. സി കെ വിനീതും റിനോ ആന്റോയും മുന്‍കൈ എടുത്തായിരുന്നു ഈ ബെറ്റ് പൂര്‍ത്തിയാക്കിയത്.

A post shared by Anthony Thomas (@thomantony) on

Ads by Google
Sunday 14 Jan 2018 12.57 PM
YOU MAY BE INTERESTED
TRENDING NOW