Tuesday, January 23, 2018 Last Updated 36 Min 25 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 12.26 PM

പിന്‍കാലുകള്‍ ചിതല്‍പ്പുറ്റില്‍ കുടുങ്ങി: ചിതല്‍പ്പുറ്റില്‍ അകപ്പെട്ട ആനക്കുട്ടിക്ക് ദാരുണാന്ത്യം, വീഡിയോ

uploads/news/2018/01/183529/elephant.jpg

പിന്‍കാലുകള്‍ ചിതല്‍പ്പുറ്റില്‍ കുടുങ്ങിപ്പോയ ആനക്കുട്ടിക്ക് ദാരുണാന്ത്യം. കംബോഡിയയിലെ വനത്തിനുള്ളിലാണ് ചിതല്‍പ്പുറ്റില്‍ കുടുങ്ങി ആനക്കുട്ടി ചെരിഞ്ഞത്. വനത്തില്‍ ചിതല്‍പ്പുറ്റിന്റെ താഴെയുള്ള കുഴിയില്‍ വീണ ആനക്കുട്ടി പുറത്തു കടക്കാനാകാതെ മരണത്തിനു കീഴടങ്ങുകയായിരുന്നു.

കംബോഡിയയിലെ കെയോ സെയ്മ വന്യജീവി സങ്കേതത്തിലാണ് ആനക്കുട്ടിക്ക് ദാരുണാന്ത്യം സംഭവിച്ചത്. ഉള്‍ക്കാട്ടിലാണ് സംഭവം നടന്നത് അതുകൊണ്ട് ഇക്കാര്യം അറിയാന്‍ വനപാലകരും വൈകി. ആനക്കുട്ടിയെ രക്ഷിക്കാന്‍ ആനക്കൂട്ടം ശ്രമിച്ചതിനെ തുടര്‍ന്ന് അവിടെയുള്ള മണ്ണ് കൂടുതല്‍ ഉറച്ചുപോയിട്ടുണ്ട്. അതുകൊണ്ടാണ് ആനക്കുട്ടിക്ക് തിരിച്ചു കയറാനാകാത്ത അവസ്ഥയിലേയ്ക്ക് എത്തിയത്. ഒരു മാസം മാത്രമാണ് ആനക്കുട്ടിയുടെ പ്രായം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW