Tuesday, January 23, 2018 Last Updated 34 Min 30 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 09.05 AM

സെഞ്ചൂറിയനിലും പരാജയപ്പെട്ടാല്‍ കോഹ്‌ലി ടീമില്‍ നിന്ന് മാറി നില്‍ക്കണം: കോഹ്‌ലിക്കെതിരെ പരസ്യമായി ആഞ്ഞടിച്ച് സെവാഗ്

uploads/news/2018/01/183515/kohli.jpg

ന്യൂഡല്‍ഹി: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കെതിരെ പരസ്യമായി രൂക്ഷ വിമര്‍ശനം ഉയര്‍ത്തി മുന്‍ താരം വീരേന്ദ്രര്‍ സെവാഗ്. കേപടൗണിനു പിന്നാലെ സെഞ്ചൂറിയനിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പരാജയപ്പെട്ടാല്‍ ്‌കോഹ്‌ലി ടീമില്‍ നിന്ന് മാറി നില്‍ക്കണമെന്നാണ് സെവാഗ് ആവശ്യമുയര്‍ത്തിയത്.

ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റ് പിന്നിലായ നീലപ്പട രണ്ടാം ടെസ്റ്റില്‍ മൂന്നു മാറ്റങ്ങളുമായാണ് ഇറങ്ങിയത്. ഓപ്പണറായി ശിഖര്‍ ധവാന് പകരം കെ.എല്‍ രാഹുലും, വിക്കറ്റ് കീപ്പര്‍ സാഹയ്ക്ക് പകരം പാര്‍ത്ഥീവ് പട്ടേലും, ഭുവിക്കു പകരം ഇഷാന്ത് ശര്‍മ്മയും ടീമിലെത്തി. ആദ്യ ടെസ്റ്റില്‍ മികച്ച കളി പുറത്തെടുത്ത ഭുവനേശ്വര്‍ കുമാറിനെ ഒരു കാരണവുമില്ലാതെയാണ് പുറത്തിരുത്തിയതെന്നും, അതിനാല്‍ സെഞ്ചൂറിയനില്‍ പരാജയപ്പെട്ടാല്‍ കോഹ്‌ലി സ്വയം മാറി നില്‍ക്കണമെന്നും സെവാഗ് ആവശ്യം ഉയര്‍ത്തി.

ക്യാപ്റ്റന്‍ കോഹ്‌ലിയുടെ ടീം സെലക്ഷനിലെ പോരായ്മകളാണ് വീരുവിനെ ചൊടിപ്പിച്ചത്. ഇതേതുടര്‍ന്നാണ് ഇന്ത്യന്‍ ക്യാപ്റ്റനെതിരെ പരസ്യമായി വീരു ആഞ്ഞടിച്ചത്. ഭുവിയെ ഒഴിവാക്കിയ തീരുമാനം താരത്തിന്റെ ആത്മവിശ്വാസം തകര്‍ക്കുമെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

Ads by Google
TRENDING NOW