Monday, October 22, 2018 Last Updated 35 Min 38 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 02.26 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2018/01/183499/azcha.jpg

അശ്വതി: ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കും. ഇഷടപ്പെട്ട തൊഴിലുകളില്‍ ഏര്‍പ്പെടുവാന്‍ സാധിക്കും. ബിസിനസുകളില്‍ മികവു പുലര്‍ത്തും. ഔഷധങ്ങളില്‍നിന്ന്‌ അലര്‍ജി പിടിപെടാന്‍ സാദ്ധ്യത. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക്‌ ആശ്വാസം നല്‍കുന്ന സൂചനകള്‍ ഉണ്ടാകും. സാഹിത്യരംഗത്തു ശോഭിക്കും.
ഭരണി: സാമ്പത്തികമായി ചെറിയ വിഷമതകള്‍ നേരിടും. പണയം, ധനകാര്യസ്‌ഥാപനങ്ങളില്‍നിന്നു വായ്‌പ എന്നിവ വേണ്ടിവരും. ദാമ്പത്യപരമായി നിലനിന്നിരുന്ന അകല്‍ച്ച കുറയ്‌ക്കുവാന്‍ സാധിക്കും. മംഗളകര്‍മ്മങ്ങളില്‍ സംബന്ധിക്കും. താല്‍ക്കാലിക ജോലികള്‍ സ്‌ഥിരപ്പെടാന്‍ സാദ്ധ്യത.
കാര്‍ത്തിക: ബന്ധുജനങ്ങളില്‍നിന്ന്‌ അകന്നു കഴിയേണ്ടിവരും. മംഗളകര്‍മ്മങ്ങളില്‍ സംബന്ധിക്കും. വാതജന്യരോഗത്താല്‍ വിഷമിക്കുന്നവര്‍ക്ക്‌ ആശ്വാസം. വിവാഹാലോചനകളില്‍ പുരോഗതി.
രോഹിണി: സ്വഭാവത്തില്‍ സ്വാര്‍ത്ഥത വര്‍ദ്ധിക്കും. തന്മൂലം മറ്റുള്ളവരുമായി അകല്‍ച്ചയോ പരിഭവമോ ഉണ്ടാകുവാന്‍ സാദ്ധ്യത. രോഗാവസ്‌ഥയില്‍ കഴിഞ്ഞിരുന്നവര്‍ക്ക്‌ ആശ്വാസം. ഔഷധസേവ അവസാനിപ്പിക്കുവാന്‍ സാധിക്കും. പ്രണയബന്ധിതര്‍ക്ക്‌ അനുകൂലമായ ബന്ധുജന സഹായം.
മകയിരം: പഠനരംഗത്ത്‌ മികവു പുലര്‍ത്തും. ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിനുള്ള ശ്രമങ്ങള്‍ നടത്തും,. വിലപിടിപ്പുള്ള ഉപഹാരങ്ങള്‍ ലഭിക്കും. കര്‍മ്മരംഗം പുഷ്‌ടിപ്പെടും. വിദേശ ജോലിക്കുള്ള ശ്രമത്തില്‍ വിജയിക്കും. ഭവനനിര്‍മ്മാണം, ഭവനം മോടിപിടിപ്പിക്കല്‍ എന്നിവ സാധിക്കും.
തിരുവാതിര: അനാവശ്യ യാത്രകള്‍ വേണ്ടിവരും. പ്രവര്‍ത്തനങ്ങളില്‍ മന്ദത നേരിടും. പൈതൃകസ്വത്തു ലഭിക്കുവാന്‍ യോഗം. ഭൂമി വാങ്ങല്‍, ഗൃഹനിര്‍മ്മാണം എന്നിവയും സാധിതമാകും. സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ സ്‌ഥലം മാറ്റം. വിവാഹാലോചനകളില്‍ തീരുമാനമെടുക്കും. പലതരത്തില്‍ നിലനിന്നിരുന്ന സാമ്പത്തിക വിഷമങ്ങള്‍ക്കു ശമനം.
പുണര്‍തം: ബിസിനസില്‍ നേട്ടം. സാമ്പത്തികപരമായി അവിചാരിത ലാഭങ്ങള്‍. പ്രവര്‍ത്തനങ്ങളില്‍ വിജയം. ഭക്ഷണസുഖം വര്‍ദ്ധിക്കും. സന്താനങ്ങള്‍ക്ക്‌ ഉയര്‍ന്ന വിജയം. ഇന്റര്‍വ്യൂ, മത്സരപ്പരീക്ഷകള്‍ എന്നിവയില്‍ വിജയിക്കും. വിദേശയാത്രയ്‌ക്കുള്ള ശ്രമത്തില്‍ വിജയിക്കും.
പൂയം: സ്വന്തം പ്രയത്നത്താല്‍ തടസങ്ങള്‍ തരണം ചെയ്യും. സര്‍ക്കാരില്‍നിന്നോ മറ്റ്‌ ഉന്നതസ്‌ഥാനങ്ങളില്‍നിന്നോ ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കാം. ഏറ്റെടുത്ത തൊഴിലുകള്‍ വിജയകരമായി പൂര്‍ത്തിയാക്കും. സന്താനങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിനായി തയ്യാറെടുപ്പുകള്‍ നടത്തും.
ആയില്യം: കുടുംബത്തില്‍ സുഖക്കുറവുണ്ടാകും. ദാമ്പത്യപരമായി അസ്വസ്‌ഥത ഉടലെടുക്കും. ഉദ്യോഗസ്‌ഥര്‍ക്ക്‌ ഇഷ്‌ടമില്ലാത്ത സ്‌ഥലത്തേക്ക്‌ സ്‌ഥലംമാറ്റമുണ്ടാകും. കര്‍ഷകരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ നേട്ടം. വാക്കുതര്‍ക്കം, വ്യവഹാരം എന്നിവയിലേര്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കുവാന്‍ യോഗം.
മകം: പണച്ചെലവധികരിക്കും. തൊഴില്‍പരമായി എന്തെങ്കിലും തരത്തിലുള്ള സ്‌ഥാനഭ്രംശം സംഭവിക്കും. പഠനത്തിലും തൊഴിലിലും ജാഗ്രത കുറയും. ആശ്രയിച്ചു നില്‍ക്കുന്നവര്‍ക്കായി പണം ചെലവഴിക്കും. ബന്ധുജന സംഗര്‍ഗം നടത്തും. പിതൃസ്വത്തിന്റെ അനുഭവമുണ്ടാകും. .
പൂരം: രോഗാവസ്‌ഥയില്‍ കഴിയുന്നവര്‍ക്ക്‌ ആശ്വാസം. മാനസികമായി നിലനിന്നിരുന്ന അസ്വസ്‌ഥതകള്‍ ശമിക്കും. ഗൃഹത്തില്‍ സമാധാനാന്തരീക്ഷം നിലനില്‍ക്കും. വിദ്യാര്‍ത്ഥികള്‍, ഉദ്യോഗാര്‍ത്ഥികള്‍ എന്നിവര്‍ക്ക്‌ മികച്ച നേട്ടം. വിവാഹ സംബന്ധമായി നിലനിന്നിരുന്ന തടസങ്ങള്‍ മാറും. വിശ്രമം കുറയും. കുടുംബ സമേതം യാത്രകള്‍ നടത്തും.
ഉത്രം: വിവാഹാലോചനകളില്‍ പുരോഗതി. ഗൃഹനിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ പണിക്കാരുടെ കുറവിനാല്‍ തടസങ്ങള്‍ നേരിടാം. ശിശുക്കള്‍ക്ക്‌ രോഗാരിഷ്‌ടതകള്‍ക്കു സാദ്ധ്യത. വാസഗൃഹം മാറുവാനോ അന്യഗൃഹത്തില്‍ താമസിക്കുവാനോ സാധിക്കും. നടപ്പിലാക്കാനാകാത്ത ആഗ്രഹങ്ങള്‍ ഇപ്പോള്‍ സാദ്ധ്യമാകും. സുഹൃത്തുക്കള്‍വഴി നേട്ടം കൈവരിക്കും.
അത്തം: മേലുദ്യോഗസ്‌ഥര്‍, തൊഴിലുടമ എന്നിവരുടെ പ്രീതി സമ്പാദിക്കും. പൊതുപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരികകുന്നവര്‍ക്ക്‌ നേട്ടമുണ്ടാകും. അധികാരസ്‌ഥാനങ്ങളില്‍ വിരാജിക്കുന്നവര്‍ക്ക്‌ കീഴ്‌ ജീവനക്കാര്‍ ആശ്രിതര്‍ എന്നിവര്‍ വഴി നേട്ടം. വിദേശ ജോലിക്കു ശ്രമിച്ചാല്‍ നേട്ടം. പുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം ചെലവഴിക്കും.
ചിത്തിര: ഭവന ലാഭത്തിനുയോഗം. നേത്രരോഗങ്ങള്‍ പിടിപെടാന്‍ സാദ്ധ്യത. പുതിയ കോഴ്‌സുകളില്‍ പ്രവേശനത്തിനു ശ്രമിക്കുന്നവര്‍ക്ക്‌ അനുകൂല ഫലം. ബിസിനസില്‍ നേട്ടം കൈവരിക്കും. അടുത്ത സുഹൃത്തുക്കള്‍വഴി നേട്ടം.
ചോതി: വാസസ്‌ഥാനം മാറാന്‍ ആലോചിക്കുന്നവര്‍ക്ക്‌ അനുകൂല സമയം. വിലയ്‌ക്കു വാങ്ങിയ വസ്‌തുക്കളില്‍ കേടുപാടുകള്‍ മൂലം മനോവിഷമം, മാനനഷ്‌ടം എന്നിവയ്‌ക്കു സാദ്ധ്യത. അയല്‍വാസികളുമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കുവാന്‍ കഴിയും.
വിശാഖം: ഉപരിപഠനത്തിനു പ്രവേശനം ലഭിക്കും. അന്യനോട്‌ അനാവശ്യമായി കലഹിക്കും. ബന്ധുഗുണം കുറയും. ഭക്ഷണത്തില്‍ താല്‌പര്യം കുറയും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ എതിര്‍പ്പുകളുണ്ടാകും. സന്താനഗുണം ലഭിക്കും. മത്സരങ്ങളില്‍ മികച്ച വിജയം നേടും.
അനിഴം: ജീവിത പങ്കാളിവഴി നേട്ടമുണ്ടാക്കും. മനസില്‍ ആഗ്രഹിച്ചിരുന്ന വസ്‌തുക്കള്‍ സ്വന്തമാക്കുവാന്‍ സാധിക്കും. ദൂരയാത്രകള്‍ വേണ്ടിവരും. ജലജന്യരോഗങ്ങള്‍ പിടിപെടാന്‍ സാദ്ധ്യതയുണ്ട്‌. പ്രധാന തൊഴിലില്‍നിന്ന്‌ അവധിയെടുത്തു നില്‍ക്കേണ്ടിവരും. സ്വന്തം ബിസിനസ്‌ നടത്തും. അവര്‍ക്ക്‌ പലതരത്തിലുള്ള നേട്ടം.
തൃക്കേട്ട: പുണ്യകര്‍മ്മങ്ങളില്‍ പങ്കുചേരും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക്‌ അരിഷ്‌ടതകള്‍ക്കു സാദ്ധ്യത. ബന്ധുക്കളുമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. ഏതെങ്കിലുംതരത്തിലുള്ള ഔഷധസേവ വേണ്ടിവരും. ഗൃഹനിര്‍മ്മാണത്തിന്‌ ആവശ്യമായ ലോണ്‍ പാസായി കിട്ടും.
മൂലം: ബുദ്ധിപരമായ തീരുമാനങ്ങളെടുക്കും. ശത്രുക്കള്‍ക്കുമേല്‍ വിജയം കൈവരിക്കും. മനസിനു സുഖം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കും. അലസത വെടിഞ്ഞ്‌ മുന്നേറാന്‍ സാധിക്കും. വാക്കുതര്‍ക്കങ്ങളിലേര്‍പ്പെട്ട്‌ സമയം പാഴാക്കാതെ ശ്രദ്ധിക്കുക. പുതിയ വീടു വാങ്ങാനുള്ള ശ്രമത്തില്‍ വിജയം.
പൂരാടം: അപ്രതീക്ഷിത ചെലവുകള്‍ വര്‍ദ്ധിക്കും. സഹോദരങ്ങളുമായി മാനസിക മത്സരമുണ്ടാകും. സ്വത്തുസംബന്ധമായ തര്‍ക്കങ്ങളിലിടപെടും. കൂട്ടുകാര്‍ നിമിത്തം പ്രശ്‌നങ്ങള്‍ ഉണ്ടാകാം. സ്വത്തു സംബന്ധമായ തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ട്‌ ധനനഷ്‌ടം ഉണ്ടാകും. ഇഷ്‌ട വസ്‌തുക്കള്‍, മൊബൈല്‍ ഫോണ്‍ എന്നിവ മോഷണം പോകാനിടയുണ്ട്‌. വിദേശയാത്രാശ്രമത്തില്‍ തിരിച്ചടി.
ഉത്രാടം: പലതരത്തിലുള്ള സാമ്പത്തിക വിഷമതകള്‍ അനുഭവിക്കും. ധനസമ്പാദനത്തിനുള്ള ശ്രമങ്ങള്‍ പരാജയപ്പെടും. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക്‌ പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടും. ജീവിത പങ്കാളിക്ക്‌ ഏതെങ്കിലും രോഗദുരിതമുണ്ടാകാം. ചെവിക്കുള്ളില്‍ രോഗബാധ പിടിപെടാന്‍ സാധ്യത.
തിരുവോണം: പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകുറയും. പലപ്പോഴും ആലോചനയില്ലാതെ എടുത്തുചാടും. അനീതിക്കെതിരെ പ്രവര്‍ത്തിക്കും. പുതിയ ഗൃഹോപകരണങ്ങള്‍ക്കായി പണം മുടക്കും. ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധ കുറയും. തെറ്റിദ്ധാരണയ്‌ക്കിരയാക്കും. മാനസിക സംഘര്‍ഷം ഏറിയിരിക്കും. രോഗശമനമുണ്ടാകും.
അവിട്ടം: കര്‍മ്മരംഗം പുഷ്‌ടിപ്പെടും. ആവശ്യത്തിലേറെ യാത്ര വേണ്ടിവരും. പൊതുപ്രവര്‍ത്തന വിജയം നേടും. കുടുംബത്തില നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശയാത്രയ്‌ക്കുള്ള ശ്രമം വിജയിക്കും. ചിട്ടി, ഭാഗ്യക്കുറി എന്നിവയില്‍നിന്നു നേട്ടം.
ചതയം: അടുത്ത ബന്ധുക്കള്‍വഴി നേട്ടം ഉണ്ടാകും. ഏര്‍പ്പെടുന്ന തൊഴിലുകളില്‍ വിജയം. സാമ്പത്തിക വിഷമം കുറെയൊക്കെ ശമിക്കും. വാക്കുറപ്പിക്കല്‍, അഡ്വാന്‍സ്‌ നല്‍കല്‍ എന്നിവയ്‌ക്കു സാധ്യത. ഒന്നിലധികം മാര്‍ഗങ്ങളിലൂടെ ധനാഗമം. ബിസിനസില്‍ നേട്ടം. പുതിയ വസ്‌ത്രം ഉപഹാരമായി ലഭിക്കും.
പൂരുരുട്ടാതി: രോഗദുരിതങ്ങളില്‍നിന്നു മോചനം. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങും. സ്വന്തം പ്രയത്നംകൊണ്ട്‌ തടസങ്ങള്‍ തരണം ചെയ്യും. കഴിവുകള്‍ക്ക്‌ അംഗീകാരം ലഭിക്കും. കാലവസ്‌ഥാജന്യ രോഗങ്ങള്‍ പിടിപെടുകയും രോഗമുക്‌തി നേടുകയും ചെയ്യും.
ഉതൃട്ടാതി: പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കുവാന്‍ യോഗം. വിവാഹാലോചനകള്‍ തീരുമാനത്തിലെത്താം. ബിസിനസില്‍ മികച്ച വിജയം നേടും. യാത്രകള്‍ കൂടുതലായി വേണ്ടിവരും. രോഗദുരിതം അനുഭവിക്കുന്നവര്‍ക്ക്‌ ദുരിതശാന്തി. പ്രണയബന്ധങ്ങളില്‍ വിജയം കൈവരിക്കും.
രേവതി: ദേശംവിട്ട്‌ ഗമിക്കാനുള്ള സാധ്യത. സേനാവിഭാഗങ്ങളില്‍ ജോലി ലഭിക്കും. മറ്റുള്ളവരുടെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവരും. കരുതിവെച്ചിരുന്ന പണം മറ്റാവശ്യങ്ങള്‍ക്കായി ചെലവിടും. എടുത്തുചാടി പ്രവര്‍ത്തിച്ച്‌ അബദ്ധങ്ങളില്‍ ചെന്നുപെടും. മത്സരങ്ങളില്‍ വിജയിക്കും.

സജീവ്‌ ശാസ്‌താരം (9656377700)

Ads by Google
Sunday 14 Jan 2018 02.26 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW