Friday, January 18, 2019 Last Updated 12 Min 51 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 02.25 AM

ഇന്ത്യയെ ഒറ്റിക്കൊടുത്തവര്‍ക്ക്‌ ശിക്ഷ ലഭിച്ചേ മതിയാകൂ

uploads/news/2018/01/183497/bft2.jpg

ചാരക്കേസില്‍ കുറ്റക്കാരാണെന്ന്‌ കണ്ടെത്തിയ മുന്ന്‌ പോലീസ്‌ ഉദ്യാഗസ്‌ഥന്‍മാര്‍ക്കെതിരേ നടപടിയെടുക്കണം. അവര്‍ ഒറ്റയ്‌ക്ക്‌ ഇത്രവലിയ ഗൂഢാലോചന നടത്തില്ല അതിന്‌ പിന്നിലുള്ള കാര്യങ്ങള്‍ അറിയണമെങ്കില്‍ അന്വേഷണം നടത്തിയേ തീരൂ. കോണ്‍ഗ്രസ്സുകാരനായ ഒരു മുഖ്യമന്ത്രിയെ അപമാനിച്ച്‌ ഇറിക്കിവിടുകയും ഐ.എസ്‌.ആര്‍.ഒ. പോലുള്ള സ്‌ഥാപനത്തിന്‌ എതിരെ ഗൂഢാലോചന നടത്തുകയും ചെയ്‌ത സംഭവത്തിലാണ്‌ താന്‍ അന്വോഷണം ആവശ്യപ്പെടുന്നത്‌.
2012 ഒക്‌ടോബര്‍ 19-ന്‌ ഒരു പത്രത്തില്‍ വന്ന കെ.മുരളീധരന്റെ അഭിമുഖത്തിലെ ഭാഗമാണ്‌ മുകളില്‍.
2012 ഒക്‌ടോബറില്‍തന്നെ ശബരിമലയില്‍ മറ്റൊരു പത്രത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ കേരള സര്‍ക്കാര്‍ അന്വേഷിക്കാന്‍ തയ്യാറായില്ലെങ്കില്‍, നമ്പിനാരായണന്‍ െഹെക്കോടതിയില്‍ കൊടുത്ത കേസില്‍ താനും കക്ഷിചേരുമെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. 2011 ല്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന്‌ 43-ാംദിവസം, സി.ബി.ഐ .ശിപാര്‍ശ അടങ്ങുന്ന ഫയല്‍ ക്ലോസ്‌ ചെയ്‌തതിനെതിരായാണ്‌ മുരളീധരന്‍ പൊട്ടിത്തെറിച്ചത്‌. പോലീസ്‌ ഉദ്യോഗസ്‌ഥര്‍ ഇത്രവലിയ ഗൂഢാലോചന നടത്തില്ല എന്ന്‌ മുരളീധരന്‍ പറയുമ്പോള്‍, അദ്ദേഹം വിരല്‍ ചൂണ്ടുന്നത്‌ ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ്സ്‌ നേതാക്കള്‍ക്ക്‌ എതിരെയാണ്‌ എന്ന്‌ വ്യക്‌തമാണ്‌. കെ. കരുണാകരനെ മുഖ്യമന്ത്രിപദത്തില്‍ നിന്ന്‌ ഇറക്കുന്നതിന്‌ വേണ്ടിമാത്രമായിരുന്നുവോ ഐ.എസ്‌.ആര്‍.ഒ. ചാരക്കേസില്‍ ഉണ്ടായിരുന്ന ഗൂഢാലോചന എന്ന സംശയം മുരളീധരന്റെ വാക്കുകള്‍ക്കിടയില്‍ ഒളിഞ്ഞ്‌ കിടക്കുന്നു.
ഐ.ബി യുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു കേരള പോലീസ്‌ 1923 ലെ ണ്ടദ്ധ്രന്റ മ്പക്ഷക്ഷദ്ധ്യദ്ധന്റ നു്യത്സന്റന്ധ ക്ക്യന്ധ ( ണ്ടമ്പ) ന്റെ 3,4,5 വകുപ്പുകള്‍ അനുസരിച്ച്‌ ., 246/94 എന്ന എഫ്‌.ഐ.ആര്‍ പ്രകാരം, നമ്പിനാരായണന്‍ അടക്കമുള്ള ശാസ്‌ത്രഞ്‌ജന്‍മാര്‍ക്കെതിരേയും മാലി സ്വദേശിനികളായ മറിയം റഷീദ, ഫൗസിയ എന്നിവര്‍ക്ക്‌ എതിരേയും കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. ഈ നിയമം അനുസരിച്ച്‌ കേരള പോലീസിന്‌ കേസെടുക്കാന്‍ അധികാരമില്ല.
കെട്ടിച്ചമച്ച ഈ കേസ്‌ ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെ ക്രയോജനിക്‌ സാങ്കേതിക വിദ്യാരംഗത്ത്‌ സ്വയം പര്യാപ്‌തത െകെവരിക്കുമായിരുന്നു. വാണിജ്യാടിസ്‌ഥാനത്തില്‍ രാജ്യത്തിന്‌ ഇതുവഴി ഏറെ നേട്ടവുമുണ്ടാക്കാമായിരുന്നു. ഐ.എസ്‌.ആര്‍.ഒ.ചാരക്കേസ്‌ കെട്ടിചമക്കുന്നത്‌ അമേരിക്കന്‍ നിക്ഷിപ്‌ത താല്‌പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്‌ സി.ഐ.എ. ഇടപെട്ടിട്ടാണെന്ന ആരോപണത്തിന്‌ നിരവധികാരണങ്ങള്‍ ഉണ്ട്‌. ചാരക്കേസ്‌ കെട്ടി ചമച്ചതാണെന്ന്‌, സി.ബി.ഐ. റിപ്പോര്‍ട്ടില്‍തന്നെ സംശയാതീതമായി വ്യക്‌തമാക്കിയിട്ടുള്ളതാണ്‌. ബി.ബി.സി. ലേഖകനായ ബ്രെയിന്‍ ഹാര്‍വേ റഷ്യ ഇന്‍ സ്‌പേസ്‌- എ ഫെയില്‍ഡ്‌ ഫ്രോണ്ടിയര്‍ എന്ന പുസ്‌തകത്തിലും ഇക്കാര്യം പറയുന്നു.
1991 ലാണ്‌ ക്രയോജനിക്ക്‌ സാങ്കേതികവിദ്യ െകെമാറുന്നതിന്‌ റഷ്യന്‍ സ്‌പേസ്‌ ഏജന്‍സിയായ ഗ്ലാവ്‌കോസ്‌മോസുമായി ഇന്ത്യന്‍ സ്‌പേസ്‌ ഏജന്‍സിയായ ഐ.എസ്‌.ആര്‍.ഒ. കരാറുണ്ടാക്കുന്നത്‌. അമേരിക്കയുടെ രാഷ്‌ട്രീയ കച്ചവട താല്‍പര്യങ്ങള്‍ക്ക്‌ ഈ കരാര്‍ എതിരായിരുന്നതുകൊണ്ട്‌ അമേരിക്ക ഇടപെട്ട്‌ ആ കരാര്‍ തടയുകയായിരുന്നു എന്ന കാര്യം, 1993 ഓഗസ്‌റ്റ്‌ 18 ന്‌ അന്നത്തെ പ്രധാന മന്ത്രി. പി.വി.നരസിംഹറാവു പാര്‍ലിമെന്റിലെ പ്രസംഗത്തില്‍ വെളിപ്പെടുത്തുകയുണ്ടായി.
തിരുവനന്തപുരത്ത്‌ എം.ഐ. ഷാനവാസിന്റെ വാടകവീട്ടില്‍ ഐ.എസ്‌.ആര്‍.ഒ. ചാരക്കേസില്‍ നടന്നിരുന്ന ഗൂഢാലോചനകളെക്കുറിച്ച്‌ ചെറിയാന്‍ ഫിലിപ്പ്‌ വെളിപ്പെടുത്തിയിട്ടുണ്ട്‌. ഇന്ത്യയെ ക്രയോജനിക്‌ സാങ്കേതിക രംഗത്ത്‌ 20 വര്‍ഷത്തിലധികം പുറകോട്ട്‌ വലിച്ച ചാരക്കേസിന്റെ യഥാര്‍ത്ഥ വസ്‌തുത അറിയണമെന്ന്‌ ആഗ്രഹിക്കുന്നവരാണ്‌ കേരളത്തിലെ ജനങ്ങള്‍. ഐ.എസ്‌.ആര്‍.ഒ. ചാരക്കേസ്‌ സി.ബി.ഐ. പുനരന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ 2013 ല്‍ അഡ്വ. പി.എസ്‌. ശ്രീധരന്‍ പിള്ള മുഖേന ഞാന്‍ െഹെക്കോടതിയില്‍ നല്‍കിയ ഹര്‍ജി സി.ബി.ഐ. വക്കീലിന്റെ എതിര്‍പ്പ്‌ കാരണം നീട്ടി നീട്ടി കൊണ്ടുപോകുകയാണ്‌. ഉദ്യോഗസ്‌ഥരായാലും കോണ്‍ഗ്രസ്സ്‌ നേതാക്കളായാല്‍പോലും അവരെ നിയമത്തിന്റെ ദൃഷ്‌ടിയില്‍ കൊണ്ടുവന്നേ പറ്റൂ. ഇന്ത്യയുടെ ഉപ്പും ചോറും തിന്ന്‌ വളര്‍ന്ന രാജ്യസ്‌നേഹിയായ ഓരോ പൗരനും ഈ അവശ്യത്തിന്‌ എതിരേ മുഖം തിരിഞ്ഞ്‌ നില്‍ക്കാനാവില്ല. .
ചാരക്കേസില്‍ കെ. കരുണാകരനെതിരേ നീക്കം നടത്തിയതില്‍ കുറ്റബോധമുണ്ടെന്ന കെ.പി.സി.സി.പ്രസിഡന്റ്‌ എം.എം.ഹസ്സന്റെ പ്രതികരണത്തെ കുറിച്ച്‌ കെ.മുരളീധരന്‍ പ്രതികരിച്ചത്‌ ഇനിയത്‌ ചര്‍ച്ചാവിഷയമാക്കേണ്ട കാര്യമില്ല എന്നാണ്‌. കെ.മുരളീധരന്‍ ഗ്രൂപ്പ്‌ മാറിയപ്പോള്‍ പഴയ പ്രസ്‌താവനകള്‍ മറന്നോ? തന്റെ അച്ചന്റെ ദുരിതങ്ങള്‍ മറന്നോ? ഐ.എസ്‌.ആര്‍.ഒ. ചാരക്കേസില്‍ കെ.മുരളീധരന്‍ 2012-ല്‍ പറഞ്ഞത്‌ പോലെ കോണ്‍ഗ്രസ്സുകാരനായ മുഖ്യമന്ത്രിയെ അപമാനിച്ച്‌ ഇറക്കിവിട്ടവര്‍ക്കെതിരേ ഒരു നടപടിയും വേണ്ടെന്നാണോ?

കെ.കെ. രാമചന്ദ്രന്‍

(മുന്‍ മന്ത്രിയാണ്‌ ലേഖകന്‍)

Ads by Google
Sunday 14 Jan 2018 02.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW