Saturday, October 20, 2018 Last Updated 0 Min 58 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 02.21 AM

ഇരുമുടിക്കെട്ടേന്തി കന്നി മാളികപ്പുറങ്ങളായി പത്തനംതിട്ട കലക്‌ടറും ഗായിക ചിത്രയും

uploads/news/2018/01/183494/re5.jpg

ശബരിമല: സര്‍വീസിലിരിക്കുമ്പോള്‍ ഇരുമുടിക്കെട്ടുമേന്തി പതിനെട്ടാം പടി ചവിട്ടുന്ന ആദ്യ ഐ.എസ്‌.എസ്‌ ഉദ്യോഗസ്‌ഥയായി പത്തനംതിട്ട ജില്ലാ കലക്‌ടര്‍ ആര്‍. ഗിരിജയും ഗായിക കെ.എസ്‌. ചിത്രയും കന്നി മാളികപ്പുറങ്ങളായി ശബരീശ ദര്‍ശനം നടത്തി. ഗിരിജ വെള്ളിയാഴ്‌ച രാത്രിയിലും ചിത്ര ഇന്നലെയുമാണ്‌ ദര്‍ശനം നടത്തിയത്‌.
ഇരുമുടിക്കെട്ടില്‍ നിറയക്കാനുള്ള സാധനങ്ങളുമായി വെള്ളിയാഴ്‌ച വൈകിട്ട്‌ അഞ്ചു മണിയോടെ പമ്പയിലെത്തിയാണ്‌ ജില്ലാ കലക്‌ടര്‍ കെട്ടു നിറച്ചത്‌. അഞ്ചരയ്‌ക്ക്‌ മലകയറ്റം തുടങ്ങി കരിമലയും നീലിമലയും ചവിട്ടി രാത്രി ഏഴേ മുക്കാലോടെ സന്നിധാനത്തെത്തി. മകരവിളക്ക്‌ മഹോത്സവത്തിന്റെ വകുപ്പ്‌ തല ഏകോപനത്തിനായി സന്നിധാനത്തുള്ള കലക്‌ടര്‍ ഇനി മകരവിളക്ക്‌ കഴിഞ്ഞ്‌ മാത്രമേ മലയിറങ്ങൂ.
ഇന്ന്‌ രാവിലെ ഹരിവരാസന പുരസ്‌കാരം ഏറ്റു വാങ്ങുന്നതിനാണ്‌ ഇന്നലെ കെ.എസ്‌. ചിത്ര ശബരിമലയില്‍ എത്തിയത്‌. വൈകിട്ട്‌ മകരജ്യോതി ദര്‍ശനവും നടത്തും. തൈക്കാട്‌ അയ്യപ്പക്ഷേത്രത്തില്‍ നിന്ന്‌ കെട്ടുമുറുക്കി എത്തിയ ചിത്ര തിരക്ക്‌ മൂലം പമ്പയില്‍ നിന്ന്‌ ഡോളിയിലാണ്‌ സന്നിധാനത്ത്‌ എത്തിയത്‌. ഡോളിയില്‍ വരേണ്ടി വന്നതില്‍ കുറ്റബോധം ഉണ്ട്‌. ഇനി മാസപൂജ സമയത്ത്‌ മല ചവിട്ടി സന്നിധാനത്ത്‌ എത്തുമെന്നും അവര്‍ പറഞ്ഞു. സഹോദരങ്ങളും ഒപ്പം ഉണ്ട്‌. ഞാനെന്ന്‌ കാണുമെന്‍ മണികണ്‌ഠസ്വാമിയെ എന്ന ഗാനം ആലപിക്കുകയും ചെയ്‌തു.

Ads by Google
Sunday 14 Jan 2018 02.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW