Wednesday, January 24, 2018 Last Updated 5 Min 59 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 02.21 AM

പുണ്യജ്യോതി ദര്‍ശിക്കാന്‍ പൂങ്കാവനം; ഇന്നു മകരവിളക്ക്‌

uploads/news/2018/01/183492/re3.jpg

ശബരിമല : ഭക്‌തലക്ഷങ്ങള്‍ക്ക്‌ സുകൃത ദര്‍ശനമായി ഇന്നു മകരവിളക്ക്‌. മകരജ്യോതി പ്രഭയില്‍ തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കാണാനുള്ള കാത്തിരിപ്പാണ്‌ എവിടെയും. പുണ്യദര്‍ശനം കാത്ത്‌ സന്നിധാനത്തും പരിസരങ്ങളിലും ഭക്‌തലക്ഷങ്ങളാണ്‌ തമ്പടിച്ചിരിക്കുന്നത്‌. ഉച്ചയ്‌ക്ക്‌ 1.47 നാണ്‌ മകര സംക്രമ പൂജ.
തിരുവാഭരണ ഘോഷയാത്ര വൈകിട്ട്‌ അഞ്ചിന്‌ ശരംകുത്തിയില്‍ എത്തും. സ്വീകരണത്തിന്‌ ശേഷം സോപാനത്ത്‌ എത്തിക്കുന്ന തിരുവാഭരണം തന്ത്രി കണ്‌ഠര്‌ മഹേഷ്‌ മോഹനരും മേല്‍ശാന്തി ഉണ്ണിക്കൃഷ്‌ണന്‍ നമ്പൂതിരിയും ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി 6.30 നു ദീപാരാധന നടത്തും. ഈ സമയം ആകാശത്ത്‌ മകരനക്ഷത്രം മിഴിതുറക്കും. നട തുറക്കുമ്പോള്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിക്കും. 18 വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടാകൂ. 19 വരെ ദര്‍ശന സൗകര്യം ഉണ്ടാകും. 20 ന്‌ രാവിലെ പന്തളം രാജാവിന്റെ ദര്‍ശനത്തിന്‌ ശേഷം നട അടയ്‌ക്കുന്നതോടെ മകരവിളക്ക്‌ തീര്‍ഥാടനത്തിന്‌ സമാപനമാകും. 18 വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടാകൂ. 19 വരെ ദര്‍ശന സൗകര്യം ഉണ്ടാകും

സനില്‍ അടൂര്‍

Ads by Google
Sunday 14 Jan 2018 02.21 AM
YOU MAY BE INTERESTED
TRENDING NOW