Wednesday, January 24, 2018 Last Updated 1 Min 23 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 02.21 AM

സിറോ മലബാര്‍ സഭ രജതജൂബിലിക്ക്‌ പ്രൗഢോജ്വല സമാപനം

കൊച്ചി: സിറോ മലബാര്‍സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്കുയര്‍ത്തിയതിന്റെ രജതജൂബിലി ആഘോഷത്തിനു പ്രൗഢോജ്വല സമാപനം. വിവിധ ക്രൈസ്‌തവ സഭകളിലെ മെത്രാന്മാര്‍, കേരളത്തിനകത്തും പുറത്തുമുള്ള സിറോ മലബാര്‍ രൂപതകളിലെയും സന്യാസസമൂഹങ്ങളിലെയും വൈദിക, സന്യസ്‌ത, അല്‍മായ പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സഭയുടെ ആസ്‌ഥാനമായ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസിലായിരുന്നു സമാപനാഘോഷം.
കല്‍ദായ കത്തോലിക്കാസഭയുടെ പാത്രിയര്‍ക്കീസ്‌ ലൂയിസ്‌ റാഫേല്‍ സാക്കോ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു.
തോമാശ്ലീഹായിലൂടെ ആരംഭിക്കുന്ന സഭയുടെ മഹത്തായ പൈതൃകം, കാലഘട്ടത്തിന്റെ മാറ്റങ്ങളറിഞ്ഞ്‌ കൂട്ടായ്‌മാനുഭവത്തോടെ തീക്ഷ്‌ണമായി പ്രതിഫലിപ്പിക്കാന്‍ സാധിക്കുന്നത്‌ ആഗോള സഭയ്‌ക്കാകെ അഭിമാനകരമാണെന്ന്‌ അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ വത്തിക്കാന്‍ സ്‌ഥാനപതി ആര്‍ച്ച്‌ ബിഷപ്‌ ഡോ. ജാംബത്തിസ്‌ത ദിക്വാത്രോ അധ്യക്ഷത വഹിച്ചു.
മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി, സി.ബി.സി.ഐ. പ്രസിഡന്റും സിറോ മലങ്കരസഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലിമീസ്‌ കാതോലിക്കാബാവ, പൗരസ്‌ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ സെക്രട്ടറി ആര്‍ച്ച്‌ ബിഷപ്‌ ഡോ. സിറിള്‍ വാസില്‍, വരാപ്പുഴ മുന്‍ ആര്‍ച്ച്‌ ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്‌ക്കല്‍, ബിഷപ്‌ മാര്‍ ആന്റണി കരിയില്‍, സുപ്രീംകോടതി ജസ്‌റ്റിസ്‌ കുര്യന്‍ ജോസഫ്‌, ഗ്രീക്ക്‌ കാത്തലിക്‌ ചര്‍ച്ച്‌ അപ്പസ്‌തോലിക്‌ എക്‌സാര്‍ക്ക്‌ ദിമിത്രോസ്‌ സലാക്കാസ്‌, സി.എം.സി മദര്‍ ജനറല്‍ സിസ്‌റ്റര്‍ സിബി, കത്തോലിക്കാ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ അഡ്വ. ബിജു പറയന്നിലം, മാതൃവേദി സെക്രട്ടറി ജിജി ജേക്കബ്‌, എസ്‌.എം.വൈ.എം. പ്രസിഡന്റ്‌ അരുണ്‍ ഡേവിസ്‌ എന്നിവര്‍ പ്രസംഗിച്ചു.
1992 ഡിസംബര്‍ 16നു ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്‌ സഭയെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്ക്‌ ഉയര്‍ത്തിയത്‌.
സഭയ്‌ക്ക്‌ ഇന്ത്യയില്‍ മുഴുവന്‍ അജപാലനാധികാരം ലഭിച്ചത്‌ രജതജൂബിലി വര്‍ഷത്തിലാണ്‌.

Ads by Google
Sunday 14 Jan 2018 02.21 AM
YOU MAY BE INTERESTED
TRENDING NOW