Monday, January 22, 2018 Last Updated 56 Min 0 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 02.15 AM

വനംകൊള്ള; എം.എല്‍.എയുടെ സഹായി അറസ്‌റ്റില്‍

uploads/news/2018/01/183474/c2.jpg

നിലമ്പൂര്‍ : അതീവ പരിസ്‌ഥിതി ദുര്‍ബല പ്രദേശമായ മേലേ തോട്ടപ്പള്ളിയിലെ നിത്യഹരിത വനമേഖലയില്‍ വന്‍ വനംകൊള്ള. വനഭൂമി കൈയേറുകയും എണ്‍പതോളം മരങ്ങള്‍മുറിക്കുകയും ചെയ്‌തയാള്‍ അറസ്‌റ്റില്‍.
അരീക്കോട്‌ പനമ്പിലാവ്‌ കാട്ടുനിലം തങ്കച്ചന്‍ എന്ന തോമസി (54)നെയാണ്‌ എടവണ്ണ റേഞ്ച്‌ ഓഫീസര്‍ പി. അബ്‌ദുല്‍ ലത്തീഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌. ജില്ലയിലെ ഇടതു സ്വതന്ത്ര എം.എല്‍.എയുടെ സഹായിയാണ്‌ ഇയാള്‍. മഞ്ചേരി ഫോറസ്‌റ്റ്‌ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു. മരംമുറിക്കാന്‍ സഹായിച്ച ഇയാളുടെ മകനും തമിഴ്‌നാട്‌ സ്വദേശിയായ തൊഴിലാളിയും ഒളിവിലാണ്‌.
ജൈവവൈവിധ്യങ്ങളുടെ കലവറയായ മേലേതോട്ടപ്പള്ളി ഇ.എഫ്‌.എല്‍ ഭൂമിയില്‍ നിന്നും പന്തീരായിരം വനമേഖലയില്‍ നിന്നുമാണ്‌ വന്‍തോതില്‍ മരങ്ങള്‍ വെട്ടിയത്‌. 65 വന്‍ മരങ്ങളും ഇരുപതോളം ചെറിയമരങ്ങളുമാണ്‌ മുറിച്ചത്‌. അടിക്കാടുകളും വെട്ടിത്തെളിച്ചിട്ടുണ്ട്‌.
പത്തോളം വനംകേസുകളില്‍ പ്രതിയായിരുന്ന തോമസ്‌ രാഷ്‌ട്രീയ സ്വാധീനത്തിന്റെ ബലത്തില്‍ കേസുകള്‍ എഴുതിത്തള്ളിയും മറ്റും രക്ഷപ്പെടുകയായിരുന്നു പതിവ്‌. മേലേതൊട്ടപ്പള്ളിയില്‍ എം.എല്‍.എയ്‌ക്ക്‌ 50 ഏക്കര്‍ ഭൂമിയുണ്ടെന്നു പറഞ്ഞാണ്‌ തോമസ്‌ വനത്തിനു സമീപം ഷെഡ്‌ കെട്ടി താമസിച്ചിരുന്നത്‌. പിന്നീട്‌ വനംവകുപ്പ്‌ ജണ്ടകെട്ടി സംരക്ഷിക്കാത്ത ഇടംനോക്കി മരങ്ങള്‍ മുറിച്ച്‌ വനഭൂമി കൈയേറുകയായിരുന്നു.
കഴിഞ്ഞ മാസം വ്യാപകമായി മരംമുറിച്ചപ്പോള്‍ വനംവകുപ്പ്‌ കേസെടുത്തെങ്കിലും രാഷ്‌ട്രീയ സമ്മര്‍ദം കാരണം അറസ്‌റ്റ്‌ ചെയ്ാനായയില്ല. കഴിഞ്ഞ ദിവസം വീണ്ടും വന്‍തോതില്‍ മരങ്ങള്‍ മുറിച്ചതോടെയാണ്‌ അറസ്‌റ്റുണ്ടായത്‌. വനംപാലകസംഘത്തില്‍ ഡെപ്യൂട്ടി റേഞ്ചര്‍ പി. സുനില്‍, ഫോറസ്‌റ്റര്‍ പി.എന്‍. സജീവന്‍, ബീന, അബ്‌ദുല്‍ ജലീല്‍ എന്നിവരും ഉണ്ടായിരുന്നു.

Ads by Google
Sunday 14 Jan 2018 02.15 AM
YOU MAY BE INTERESTED
TRENDING NOW