Tuesday, January 23, 2018 Last Updated 2 Min 31 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 02.15 AM

ഷെറിന്റെ കൊലപാതകം : വളര്‍ത്തച്‌ഛന്‍ വെസ്ലിക്കെതിരേ വധശിക്ഷ കിട്ടാവുന്ന കുറ്റപത്രം

uploads/news/2018/01/183473/c7.jpg

ഹൂസ്‌റ്റണ്‍: മലയാളി ബാലിക ഷെറിന്‍ മാത്യൂസ്‌ യു.എസിലെ ഡാളസില്‍ കൊല്ലപ്പെട്ട കേസില്‍ വളര്‍ത്തു പിതാവ്‌ വെസ്‌ലി മാത്യൂസിനെതിരേ വധശിക്ഷ കിട്ടാവുന്ന കുറ്റപത്രം നല്‍കി. ഇന്ത്യയില്‍നിന്നു ദത്തെടുത്ത മൂന്നുവയസുകാരി ഷെറിനെ പരിചരിക്കാതെ ഉപേക്ഷിച്ചതിനു വളര്‍ത്തമ്മയും വെസ്‌ലിയുടെ ഭാര്യയുമായ സിനി മാത്യൂസിന്‌ ഇരുപതു വര്‍ഷം വരെ തടവും പതിനായിരം ഡോളര്‍ (ആറു ലക്ഷത്തില്‍പ്പരം രൂപ) പിഴയും ചുമത്താവുന്ന കുറ്റപത്രം ഡാളസ്‌ കൗണ്ടി ഗ്രാന്റ്‌ ജൂറി അംഗീകരിച്ചു.
വെസ്‌ലി കൊച്ചി വൈറ്റില സ്വദേശിയും സിനി പത്തനംതിട്ടക്കാരിയുമാണ്‌. ഇരുവരും ഇപ്പോള്‍ ഡാളസ്‌ കൗണ്ടി ജയിലിലാണ്‌. കേസിന്റെ വിചാരണ െവെകാതെ തുടങ്ങും. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ വധശിക്ഷയ്‌ക്കായി വാദിക്കുമെന്നും വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും ഡാളസ്‌ കൗണ്ടി ഡിസ്‌ട്രിക്‌ട്‌ അറ്റോര്‍ണി ഫെയ്‌ത്ത്‌ ജോണ്‍സണ്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അനുപം റേയും ഡെപ്യൂട്ടി കോണ്‍സല്‍ സുരേന്ദ്ര അഥാനയും കോടതിയിലെത്തിയിരുന്നു.

Ads by Google
Sunday 14 Jan 2018 02.15 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW