തലശേരി: പിണറായി ഡോക്ടര്‍മുക്കില്‍ അമ്മയേയും രണ്ടു മക്കളെയും വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി .കെ.എസ് .ആര്.ടി.സി ബസ് ഡ്രൈവര്‍ പറമ്പത്ത് വീട്ടില്‍ രാജേഷ് ബാബുവിന്റെ ഭാര്യ പ്രീത (38), മക്കള്‍ വൈഷണ (8), ലയ (ഒന്നര) എന്നിവരെയാണ് വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടു കൂടിയാണ് സംഭവം.ശങ്കര നെല്ലൂരിലെ കുമാരന് - ശാന്ത ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: പ്രശാന്തന്, ശാലിനി. മൃതദേഹങ്ങള്‍ ധര്‍മ്മടം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.