Saturday, January 20, 2018 Last Updated 1 Min 6 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 02.07 AM

അണ്ടര്‍ 19 ക്രിക്കറ്റ്‌ ലോകകപ്പ്‌ : പാകിസ്‌താനെ തകര്‍ത്ത്‌ അഫ്‌ഗാനിസ്‌താന്‍

uploads/news/2018/01/183466/s3.jpg

വാങ്‌രേ: ന്യൂസിലന്‍ഡ്‌ മണ്ണില്‍ സീനിയര്‍ ടീം നാണംകെട്ടതിനു പിന്നാലെ അണ്ടര്‍ 19 ക്രിക്കറ്റ്‌ ലോകകപ്പില്‍ പാകിസ്‌താന്‍ ജൂനിയര്‍ ടീമിനും തോല്‍വി. ഉദ്‌ഘാടന മത്സരത്തില്‍ അഫ്‌ഗാനിസ്‌താനോട്‌ അഞ്ചു വിക്കറ്റിനാണ്‌ പാകിസ്‌താന്‍ അണ്ടര്‍ 19 ടീം തോല്‍വി രുചിച്ചത്‌. ടോസ്‌ നേടി ആദ്യം ബാറ്റുചെയ്‌ത പാകിസ്‌താന്‍ 47.4 ഓവറില്‍ 188 റണ്‍സിനു പുറത്താകുകയായിരുന്നു.
105 പന്തില്‍ നിന്ന്‌ ഒമ്പതു ബൗണ്ടറികളോടെ 81 റണ്‍സ്‌ നേടിയ ഓപ്പണര്‍ റൊഹെയ്‌ല്‍ നാസിറിനും 58 പന്തില്‍ നിന്ന്‌ ഒരു ബൗണ്ടറിയോടെ 30 റണ്‍സ്‌ നേടിയ അലി സര്യബ്‌ ആസിഫിനും മാത്രമേ പാക്‌ നിരയില്‍ പിടിച്ചുനില്‍ക്കാനായുള്ളു.
മൂന്നു വിക്കറ്റ്‌ വീതം വീഴ്‌ത്തിയ അസ്‌മത്തുള്ള ഒമര്‍സായിയും ക്വായിസ്‌ അഹമ്മദുമാണ്‌ പാകിസ്‌താനെ തകര്‍ത്തത്‌. തുടര്‍ന്ന്‌ മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്‌ഗാനിസ്‌താന്‍ 47.3 ഓവറില്‍ അഞ്ചു വിക്കറ്റ്‌ നഷ്‌ടത്തില്‍ 194 റണ്‍സ്‌ നേടി ലക്ഷ്യം കണ്ടു.
78 പന്തില്‍ നിന്ന്‌ നാലു ബൗണ്ടറികളും രണ്ടു സിക്‌സറും സഹിതം പുറത്താകാതെ 76 റണ്‍സ്‌ നേടിയ മധ്യനിര താരം ദര്‍വിഷ്‌ റസൂലിയാണ്‌ അവരുടെ വിജയശില്‍പി. റസൂലിക്കു പുറമേ 46 റണ്‍സ്‌ നേടിയ ഇക്രം അലി ഖില്‍, 31 റണ്‍സ്‌ നേടിയ റഹ്‌മാനുള്ള ഗുര്‍ബാസ്‌, 19 റണ്‍സ്‌ നേടിയ നിസാര്‍ വഹ്‌ദത്‌ എന്നിവരും മികച്ച സംഭാവനകള്‍ നല്‍കി.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ വെസ്‌റ്റിന്‍ഡീസിനെതിരേ ന്യൂസിലന്‍ഡും വിജയം കണ്ടു. ആദ്യം ബാറ്റുചെയ്‌ത വിന്‍ഡീസ്‌ എട്ടു വിക്കറ്റ്‌ നഷ്‌ടത്തില്‍ 233 റണ്‍സ്‌ നേടിയപ്പോള്‍ 39.3 ഓവറില്‍ രണ്ടു വിക്കറ്റ്‌ നഷ്‌ടത്തില്‍ 234 റണ്‍സ്‌ നേടി കിവീസ്‌ ലക്ഷ്യം കാണുകയായിരുന്നു.

Ads by Google
Sunday 14 Jan 2018 02.07 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW