Friday, July 20, 2018 Last Updated 14 Min 51 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 02.07 AM

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റ് : ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട നിലയില്‍; 269/6

uploads/news/2018/01/183464/s1.jpg

സെഞ്ചൂറിയന്‍: ആദ്യ മൂന്നു സെഷനുകളില്‍ ആതിഥേയര്‍ കരുത്തുകാട്ടിയപ്പോള്‍ അവസാന സെഷനില്‍ തിരിച്ചടിച്ച്‌ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ഇന്ത്യയുടെ തിരിച്ചുവരവ്‌.
സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ ഇന്നലെ ആരംഭിച്ച രണ്ടാം ടെസ്‌റ്റിന്റെ ആദ്യദിനം കളിനിര്‍ത്തുമ്പോള്‍ ആറിന്‌ 269 എന്ന നിലയില്‍ ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട സ്‌കോറില്‍.
അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ എയ്‌ഡന്‍ മര്‍ക്രമിന്റെയും(94) മധ്യനിര താരം ഹാഷിം അംലയുടെയും(82) മികച്ച ബാറ്റിങ്ങാണ്‌ ദക്ഷിണാഫ്രിക്കയ്‌ക്കു തുണയായത്‌. കളിനിര്‍ത്തുമ്പോള്‍ 24 റണ്‍സുമായി നായകന്‍ ഫാഫ്‌ ഡുപ്ലീസിസും 10 റണ്‍സുമായി കേശവ്‌ മഹാരാജുമാണ്‌ ക്രീസില്‍.
ഇന്ത്യക്കു വേണ്ടി സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ മൂന്നു വിക്കറ്റ്‌ വീഴ്‌ത്തി. പേസര്‍ ഇഷാന്ത്‌ ശര്‍മ ഒരു വിക്കറ്റും സ്വന്തമാക്കി.
ടോസ്‌ നേടി ബാറ്റിങ്‌ തെരഞ്ഞെടുത്ത ആതിഥേയര്‍ക്ക്‌ മികച്ച തുടക്കമാണ്‌ ഓപ്പണര്‍മാരായ ഡീല്‍ എല്‍ഗാറും മര്‍ക്രമും ചേര്‍ന്ന്‌ സമ്മാനിച്ചത്‌. ബാറ്റിങ്ങിനെ പിന്തുണച്ച പിച്ചില്‍ ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന്‌ 85 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു.
ഒടുവില്‍ 83 പന്തില്‍ നിന്ന്‌ നാലു ബൗണ്ടറികളോടെ 31 റണ്‍സ്‌ നേടിയ എല്‍ഗാറിനെ പുറത്താക്കി അശ്വിനാണ്‌ ഇന്ത്യക്ക്‌ ബ്രേക്ക്‌ ത്രൂ സമ്മാനിച്ചത്‌. എന്നാല്‍ രണ്ടാം വിക്കറ്റില്‍ മര്‍ക്രമിനു കൂട്ടായി അംല എത്തിയതോടെ മത്സരത്തിലേക്കു തിരിച്ചുവരാമെന്നുള്ള ഇന്ത്യന്‍ പ്രതീക്ഷകള്‍ പൊലിഞ്ഞു.
ഇരുവരും ചേര്‍ന്ന്‌ ഇന്ത്യന്‍ ബൗളിങ്ങിനെ സമര്‍ഥമായി നേരിട്ടു. 63 റണ്‍സ്‌ കൂട്ടിച്ചേര്‍ത്ത ഈ സഖ്യത്തെയും തകര്‍ത്തത്‌ അശ്വിനാണ്‌. സെഞ്ചുറി ആറു റണ്‍സ്‌ അകലെ വച്ച്‌ മര്‍ക്രമിനെ അശ്വിന്‍ വിക്കറ്റിനു പിന്നില്‍ പാര്‍ഥിവ്‌ പട്ടേലിന്റെ കൈകളില്‍ എത്തിച്ചു. 150 പന്തില്‍ നിന്ന്‌ 15 ബൗണ്ടറികളോടെയാണ്‌ മര്‍ക്രം 94 റണ്‍സ്‌ നേടിയത്‌.
എന്നാല്‍ ഒരറ്റത്ത്‌ മികച്ച ബാറ്റിങ്‌ തുടര്‍ന്ന അംല മൂന്നാം വിക്കറ്റില്‍ എ.ബി. ഡിവില്ല്യേഴ്‌സിനൊപ്പം 51 റണ്‍സും നാലാം വിക്കറ്റില്‍ നായകന്‍ ഡുപ്ലിസിസിനൊപ്പം 47 റണ്‍സും കൂട്ടിച്ചേര്‍ത്ത്‌ ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട നിലയിലേക്കു നയിക്കുകയായയിരുന്നു.
153 പന്തില്‍ നിന്ന്‌ 14 ബൗണ്ടറികളോടെ 82 റണ്‍സ്‌ നേടിയ അംലയെ ഒടുവില്‍ ഹര്‍ദ്ദിക്‌ പാണ്ഡ്യ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാക്കിയപ്പോഴാണ്‌ ഇന്ത്യക്ക്‌ ആശ്വാസമായത്‌. ഇതിനിടെ 20 റണ്‍സ്‌ നേടിയ അപകടകാരിയായ ഡിവില്ല്യേഴ്‌സിനെ ഇഷാന്ത്‌ ശര്‍മ ക്ലീന്‍ ബൗള്‍ഡാക്കിയിരുന്നു.
അംലയ്‌ക്കു പുറത്തായതിനു പിന്നാലെ നേരിട്ട ആദ്യ പന്തില്‍ തന്നെ ക്വിന്റണ്‍ ഡി കോക്കും അടുത്ത ഓവറില്‍ വെര്‍നോണ്‍ ഫിലാന്‍ഡറും(0) മടങ്ങിയതോടെ അവസാന സെഷന്‍ ഇന്ത്യ സ്വന്തമാക്കി.
രണ്ടാം ദിനമായ ഇന്ന്‌ 300 റണ്‍സിനു മുമ്പേ ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന്‌ തിരശീല വീഴ്‌ത്തുകയാണ്‌ ഇന്ത്യയുടെ ലക്ഷ്യം.
ആദ്യ ടെസ്‌റ്റില്‍ പരാജയപ്പെട്ട ടീമില്‍ നിന്നു മൂന്നു മാറ്റങ്ങളുമായാണ്‌ ഇന്ത്യ ഇറങ്ങിയത്‌. ശിഖര്‍ ധവാനു പകരം ലോകേഷ്‌ രാഹുലും വൃദ്ധിമാന്‍ സാഹയ്‌ക്കു പകരം പാര്‍ഥിവ്‌ പട്ടേലും ഭുവനേശ്വര്‍ കുമാറിനു പകരം ഇഷാന്ത്‌ ശര്‍മയും ആദ്യ ഇലവനില്‍ എത്തി.

Ads by Google
Sunday 14 Jan 2018 02.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW