Friday, July 20, 2018 Last Updated 14 Min 5 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 02.07 AM

തന്റെ റെക്കോഡ്‌ റഷ്യയില്‍ തകരുമെന്ന്‌ ക്ലോസെ

uploads/news/2018/01/183463/s7.jpg

ഫുട്‌ബോള്‍ ലോകകപ്പിന്റെ എക്കാലത്തെയും ടോപ്‌സ്കോറര്‍ എന്ന തന്റെ റെക്കോഡ്‌ റഷ്യന്‍ മണ്ണില്‍ തകരുമെന്ന്‌ മുന്‍ ജര്‍മന്‍ താരം മിറോസ്ലാവ്‌ ക്ലോസെ.
മൂന്ന്‌ ലോകകപ്പുകളില്‍ കളിച്ച ക്ലോസെയുടെ പേരില്‍ 16 ഗോളുകളാണുള്ളത്‌. 15 ഗോളുകള്‍ നേടിയ ബ്രസീലിയന്‍ ഇതിഹാസം റെണാള്‍ഡോയുടെ റെക്കോഡ്‌ കഴിഞ്ഞ ലോകകപ്പിലാണ്‌ ക്ലോസെ സ്വന്തം പേരിലേക്കു മാറ്റിയത്‌.
തകര്‍ക്കാന്‍ പ്രയാസം എന്നു കരുതുന്ന ഈ റെക്കോഡിന്‌ റഷ്യയില്‍ പുതിയ അവകാശിയുണ്ടാകുമെന്നുറപ്പാണെന്ന്‌ ഫിഫ ഡോട്ട്‌ കോമിന്‌ അനുവദിച്ച അഭിമുഖത്തിലാണ്‌ ക്ലോസെ വ്യക്‌തമാക്കിയത്‌.
2018 ലോകകപ്പ്‌ കളിക്കാന്‍ സാധ്യതയുള്ള താരങ്ങളില്‍ ജര്‍മനിയുടെ തോമസ്‌ മുള്ളറാണ്‌ കൂടുതല്‍ ഗോള്‍ നേടിയ താരം.
രണ്ടു ലോകകപ്പില്‍ നിന്നായി 10 ഗോളുകള്‍ നേടിയ 28കാരനായ മുള്ളര്‍ക്ക്‌ ആറ്‌ ഗോളുകള്‍ കൂടി വേണം ക്ലോസെയുടെ റെക്കോര്‍ഡിന്‌ ഒപ്പമെത്താന്‍. മുള്ളര്‍ ആ റെക്കോഡ്‌ തകര്‍ക്കുമെങ്കില്‍ അതു നേരില്‍ കാണാന്‍ ക്ലോസെ റഷ്യയിലുണ്ടാകും. റഷ്യന്‍ ലോകകപ്പില്‍ ജര്‍മ്മന്‍ ടീമിന്റെ സഹപരിശീലകനായാണ്‌ ക്ലോസെ എത്തുക.

Ads by Google
Sunday 14 Jan 2018 02.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW