Friday, July 20, 2018 Last Updated 4 Min 14 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 02.07 AM

ടീം തെരഞ്ഞെടുത്തത്‌ അനുഷ്‌ക; കോഹ്ലിയെ ട്രോളി ആരാധകര്‍

uploads/news/2018/01/183462/s6.jpg

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റിനുള്ള ഇന്ത്യന്‍ ടീം സെലക്ഷനെ വിമര്‍ശിച്ച്‌ ആരാധകരുടെ ട്രോള്‍മഴ.മികച്ച ഫോമിലുള്ള ഭുവനേശ്വര്‍ കുമാറിനെ ഒഴിവാക്കി ഇഷാന്ത്‌ ശര്‍മ്മയെ ഉള്‍പ്പെടുത്തിയതും മധ്യനിര താരം അജിന്‍ക്യ രഹാനയെ വീണ്ടും തഴഞ്ഞതുമാണ്‌ ആരാധകരെ ചൊടിപ്പിച്ചത്‌.
ടീമിനെ തെരഞ്ഞെടുത്തത്‌ ഇന്ത്യന്‍ നായകന്‍ വിരാട്‌ കോഹ്ലിയുടെ ഭാര്യ അനുഷ്‌കാ ശര്‍മയാണോ എന്നും ആരാധകര്‍ ചോദിക്കുന്നു.
ആദ്യ ടെസ്‌റ്റില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ താരമാണ്‌ ഭുവനേശ്വര്‍. എന്നിട്ടും രണ്ടാം ടെസ്‌റ്റില്‍ താരത്തിന്‌ ഇടംകിട്ടിയില്ല.
അതേസമയം ബാറ്റിങ്ങിന്‌ ഏറെ പഴികേട്ട നിരയിലേക്ക്‌ രഹാനെ വരുമെന്ന്‌ കരുതിയിരുന്നെങ്കിലും അതുമുണ്ടായില്ല.
ഗാംഗുലി അടക്കമുളള മുന്‍ താരങ്ങളുടേയും ആരാധകരുടേയും വിമര്‍ശനങ്ങളെ തള്ളിക്കളഞ്ഞാണ്‌ രഹാനെയെ വീണ്ടും തഴഞ്ഞത്‌.
ടീം സെലക്ഷനെ വിമര്‍ശിച്ച്‌ രംഗത്തെത്തിയവരില്‍ മുന്‍ താരം ആര്‍പി സിംഗും ക്രിക്കറ്റ്‌ കോളമിസ്‌റ്റായ സംബിത്‌ ബാലും, ആനന്ദ്‌ വാസുവും ഉഹപ്പെടുന്നു.

Ads by Google
Sunday 14 Jan 2018 02.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW