Friday, April 20, 2018 Last Updated 13 Min 21 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 02.07 AM

74-നു പുറത്ത്‌; നാണംകെട്ടു പാകിസ്‌താന്‍

uploads/news/2018/01/183461/s5.jpg

ഡുനെഡിന്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിന ക്രിക്കറ്റ്‌ മത്സരത്തിലും പാകിസ്‌താനു തോല്‍വി. ആദ്യ രണ്ടു മത്സരങ്ങളില്‍ നിന്നു വ്യത്യസ്‌തമായി ഇക്കുറി പാക്‌ പട നാണംകെട്ടാണ്‌ കളംവിട്ടത്‌.
ന്യൂസിലാന്‍ഡ്‌ ഉയര്‍ത്തിയ 258 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന അവര്‍ വെറും 74 റണ്‍സിന്‌ പുറത്താകുകയായിരുന്നു. കിവീസ്‌ പേസര്‍ ട്രെന്റ്‌ ബോള്‍ട്ടിന്റെ മിന്നുന്ന ബൗളിങ്ങാണ്‌ പാകിസ്‌താനെ തകര്‍ത്തത്‌. 7.2 ഓവറില്‍ വെറും 17 റണ്‍സ്‌ മാത്രം വഴങ്ങിയ ബോള്‍ട്ട്‌ അഞ്ചു പാക്‌ ബാറ്റ്‌സ്മാന്മാരെയാണ്‌ മടക്കിയയച്ചത്‌. കോളിന്‍ മണ്‍റോ, കാളം ഫെര്‍ഗൂസണ്‍ എന്നിവര്‍ രണ്ടു വിക്കറ്റ്‌ വീതം വീഴ്‌ത്തി.
പാകിസ്‌താന്‍ 183 റണ്‍സിന്റെ തോല്‍വി വഴങ്ങിയതോടെ അഞ്ചു മത്സര പരമ്പര 3-0ന്‌ കിവീസ്‌ സ്വന്തമാക്കി.
പതിനൊന്നാമനായി ഇറങ്ങി 15 പന്തില്‍ 16 റണ്‍സ്‌ നേടിയ റുമ്മാന്‍ റായിസാണ്‌ പാകിസ്‌ഥാന്റെ ടോപ്‌ സ്‌കോറര്‍. പാക്‌ ഇന്നിംഗ്‌സില്‍ ഏഴു ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി.
നേരത്തെ ടോസ്‌ നേടി ആദ്യം ബാറ്റുചെയ്‌ത ന്യൂസിലാന്‍ഡ്‌ 50 ഓവറില്‍ 257 റണ്‍സിന്‌ ഓള്‍ഔട്ടാകുകയായിരുന്നു. 73 റണ്‍സെടുത്ത കെയ്‌ന്‍ വില്യംസണും 52 റണ്‍സെടുത്ത റോസ്‌ ടെയ്‌ലറുമാണ്‌ കിവീസ്‌ നിരയില്‍ തിളങ്ങിയത

Ads by Google
Sunday 14 Jan 2018 02.07 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW