Friday, July 20, 2018 Last Updated 12 Min 33 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 02.07 AM

വല്യേട്ടനായി പാര്‍ഥിവ്‌; അപൂര്‍വ റെക്കോഡ്‌

uploads/news/2018/01/183460/s4.jpg

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ ഇറങ്ങിയതോടെ വിക്കറ്റ്‌ കീപ്പര്‍ പാര്‍ഥിവ്‌ പട്ടേലിന്‌ അപൂര്‍വ റെക്കോഡ്‌.
പാര്‍ഥിവ്‌ അവസാനമായി ഏഷ്യയ്‌ക്കു പുറത്ത്‌ കളിക്കുമ്പോള്‍ നിലവിലെ ടീം ഇന്ത്യയിലെ ഒരാള്‍ പോലും അന്ന്‌ ദേശീയ ടീമില്‍ അരങ്ങേറിയിരുന്നില്ലെന്നതാണ്‌ രസകരമായ വസ്‌തുത.
2004-ല്‍ ആണ്‌ തന്റെ 19-ാം വയസില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ സിഡ്‌നിയിലായിരുന്നു പാര്‍ഥിവ്‌ അവസാനമായി ഏഷ്യയ്‌ക്കു പുറത്ത്‌ കളിച്ചത്‌. ഓസീസ്‌ ക്രിക്കറ്റ്‌ ഇതിഹാസം സ്‌റ്റീവ്‌ വോയുടെ വിരമിക്കല്‍ ടെസ്‌റ്റ് കൂടിയായിരുന്നു അത്‌.
ഇന്ന്‌ ടീം ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ നായകന്‍ വിരാട്‌ കോഹ്ലിക്ക്‌ 15 വയസും രോഹിത്‌ ശര്‍മയ്‌ക്ക് 16 വയസുമായിരുന്നു അന്നത്തെ പ്രായം. വീണ്ടും 13 വര്‍ഷം കാത്തിരിക്കേണ്ടി വന്നു പാര്‍ഥിവിന്‌ ഏഷ്യയ്‌ക്ക് പുറത്ത്‌ മറ്റൊരു മത്സരം കളിക്കാന്‍. അന്ന്‌ ഓസ്‌ട്രേലിയക്കെതിരെ 50 പന്തില്‍ 62 റണ്‍സ്‌ നേടി പാര്‍ത്ഥീവ്‌ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.
അന്താരാഷ്ര്‌ട ക്രിക്കറ്റില്‍ അരങ്ങേറി 16 വര്‍ഷത്തിനിടയ്‌ക്ക് 23 ടെസ്‌റ്റുകളും 38 ഏകദിനങ്ങളും മാത്രം കളിക്കാനേ പാര്‍ഥിവിനു സാധിച്ചിട്ടുള്ളു. മഹേന്ദ്ര സിങ്‌ ധോണിയേയും ദിനേഷ്‌ കാര്‍ത്തിക്കിനേയും പോലുള്ള വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്മാന്മാരുടെ വരവാണ്‌ പാര്‍ത്ഥിവിന്‌ ടീമിലെ സ്‌ഥാനം നഷ്‌ടമാക്കിയത്‌.

Ads by Google
Sunday 14 Jan 2018 02.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW