Friday, April 20, 2018 Last Updated 12 Min 22 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 02.06 AM

ഗാലറിയില്‍ 'ക്യാച്ചെടുത്ത' ആരാധകന്‌ 32 ലക്ഷം

ഡുനെഡിന്‍: ന്യൂസിലന്‍ഡ്‌-പാകിസ്‌താന്‍ മൂന്നാം ഏകദിനം കാണാനെത്തിയ കിവീസ്‌ ആരാധകന്‍ ക്രെയ്‌ഗ് ദൊര്‍തിക്ക്‌ ഇരട്ടിമധുരം.
മത്സരത്തില്‍ തന്റെ ഇഷ്‌ടടീം മിന്നും ജയം നേടിയപ്പോള്‍ ഗാലറിയിലിരുന്നു ക്രെയ്‌ഗ് നേടിയത്‌ 50.000 ഡോളര്‍(32 ലക്ഷം രൂപ).
സംഭവം ഇതാണ്‌.കളികാണുന്നവരുടെ കൂട്ടത്തില്‍ നിന്ന്‌ ആരെങ്കിലും ഗാലറിയിലേക്ക്‌ വരുന്ന പന്ത്‌ ക്യാച്ച്‌ ചെയ്യുകയാണെങ്കില്‍ 50000 ഡോളര്‍ സമ്മാനമായി നല്‍കുമെന്ന്‌ അധികൃതര്‍ അറിയിച്ചിരുന്നു. ആ ഭാഗ്യം തുണച്ചത്‌ ക്രെയ്‌ഗിനെയായിരുന്നു.
മത്സരത്തിന്റെ ആദ്യ ഓവറില്‍ പാകിസ്‌താന്‍ ബൗളര്‍ മുഹമ്മദ്‌ അമീറിന്റെ പന്തില്‍ കിവീസ്‌ താരം മാര്‍ട്ടിന്‍ ഗുപ്‌ടില്‍ പായിച്ച സിക്‌സറാണ്‌ ക്രെയ്‌ഗിന്‌ ഭാഗ്യമെത്തിച്ചത്‌. ഗാലറിയിലിരുന്ന ക്രെയ്‌ഗ് ഒറ്റക്കയ്യില്‍ പന്തു പിടിച്ചെടുത്തു.
സംഘാടകര്‍ പുറത്തിറക്കുന്ന പ്രമോഷണല്‍ ടീ ഷര്‍ട്ട്‌ ധരിച്ചെത്തുന്ന ആരെങ്കിലും ക്യാച്ചെടുത്താല്‍ പണം നല്‍കാമെന്നായിരുന്നു നിബന്ധന. ക്രെയ്‌ഗ് പ്രമോഷണല്‍ ടീ ഷര്‍ട്ട്‌ ധരിച്ചിരുന്നു. നേട്ടത്തില്‍ സന്തോഷമുണ്ടെന്നും, ഇത്‌ തന്നെ കൊണ്ട്‌ സാധിച്ചുവെന്നത്‌ തനിക്ക്‌ വിശ്വസിക്കാനാവുന്നില്ലെന്നും ക്രെയ്‌ഗ് പറഞ്ഞു.

Ads by Google
Sunday 14 Jan 2018 02.06 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW