Friday, July 20, 2018 Last Updated 3 Min 56 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 02.06 AM

പുനെയെ വീഴ്‌ത്തി ചെന്നൈയിന്‍ ഒന്നാമത്‌

ചെന്നൈ: സ്വന്തം തട്ടകമായ ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ പുനെ സിറ്റിയെ തോല്‍പിച്ച്‌ ചെന്നൈയിന്‍ എഫ്‌.സി. ഒന്നാം സ്‌ഥാനത്തെത്തി.ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ സീസണ്‍ നാലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ്‌ ചെന്നൈയിന്‍ എഫ്‌.സിയുടെ ജയം. ഗോള്‍ രഹിതമായ ആദ്യപകുതിക്ക്‌ ശേഷം കളി തീരാന്‍ ഏഴു മിനിറ്റു ബാക്കി നില്‍ക്കെ ഗ്രിഗറി നെല്‍സണാണ്‌ വിജയഗോള്‍ നേടിയത്‌.
മത്സരത്തിന്റെ 83ാം മിനിറ്റില്‍ അല്‍ഫാരോ നല്‍കിയ പാസില്‍ നിന്നായിരുന്നു ഗ്രിഗറിയുടെ വിജയഗോള്‍.
നേരത്തെ ആദ്യപകുതയില്‍ ഇരു ടീമുകള്‍ക്കും നിരവധി ഗോള്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. 24-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയും ചെന്നൈയിന്‍ പാഴാക്കി. റെനെ മിഹിലിച്ച്‌ എടുത്ത കിക്ക്‌ പുനെ ഗോള്‍കീപ്പര്‍ വിശാല്‍ കെയ്‌ത് തട്ടിയകറ്റുകയായിരുന്നു. ഗോളി വിശാലിന്റെ മിന്നും നീക്കങ്ങളാണ്‌ കൂടുതല്‍ ഗോള്‍ വഴങ്ങുന്നതില്‍ നിന്ന്‌ പുനെയെ രക്ഷിച്ചത്‌.
ജയത്തോടെ പത്ത്‌ മത്സരങ്ങളില്‍നിന്ന്‌ 20 പോയന്റോടെ ചെന്നൈയിന്‍ പോയിന്റ്‌ പട്ടികയില്‍ ഒന്നാമതെത്തി. 18 പോയന്റുള്ള ബംഗളൂരു എഫ്‌സിയാണ്‌ രണ്ടാം സ്‌ഥാനത്ത്‌. പത്ത്‌ മത്സരങ്ങളില്‍ നിന്ന്‌ 16 പോയന്റുള്ള പുനെ മൂന്നാം സ്‌ഥാനത്താണ്‌.

Ads by Google
Sunday 14 Jan 2018 02.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW